മുകേഷ് അംബാനിയെ മറികടന്ന് വീണ്ടും ഏറ്റവും ധനികനായ ഇന്ത്യക്കാരനായി ഗൗതം അദാനി. ലോകത്തെ അതിസമ്പന്നരില്‍ 12 ാം സ്ഥാനത്തേക്കും അദാനി മുന്നേറിയെന്ന് ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക വ്യക്തമാക്കുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്ന് ഒരൊറ്റ ദിവസം കൊണ്ട് ആസ്തിയില്‍ 7.67 ബില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായതാണ് അദാനിക്ക് നേട്ടമായത്.
മുകേഷ് അംബാനിക്ക് നിലവില്‍ 97 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്. ഇതിനെ മറികടന്ന് 97.6 ബില്യണ്‍ ഡോളര്‍ ആസ്തിയുമായാണ് അദാനി കുതിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികള്‍ ആഭ്യന്തര ഓഹരി വിപണികളില്‍ മുന്നേറ്റം തുടരുന്നതിനാല്‍ ആസ്തി വൈകാതെ 100 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് അനുമാനം.
2023 ന്റെ തുടക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായിരുന്നു അദാനി. 2022 സെപ്തംബര്‍ പകുതിയോടെ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 149 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട്, അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യം 85 ശതമാനം ഇടിച്ചു. അദാനിയുടെ ആസ്തി 150 ബില്യണ്‍ ഡോളറാണ് ഇടിഞ്ഞത്. ബ്ലൂംബെര്‍ഗ് സൂചിക പ്രകാരം 2023 ഫെബ്രുവരി 27 ന് അദ്ദേഹത്തിന്റെ സമ്പത്ത് 37.7 ബില്യണ്‍ ഡോളറായി കുറഞ്ഞു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കേസിലെ സുപ്രീം കോടതിയുടെ അനുകൂല വിധിയെത്തുടര്‍ന്ന് ഒരൊറ്റ ദിവസം കൊണ്ട് ആസ്തിയില്‍ 7.67 ബില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായതാണ് അദാനിക്ക് നേട്ടമായത്
സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുമാണ് ഹിന്‍ഡന്‍ബര്‍ഗും പിന്നെ ഒസിസിആര്‍പിയും അദാനി ഗ്രൂപ്പിനെതിരെ ആരോപിച്ചത്. ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് തള്ളി. വിപണി നിയന്ത്രാതാവായ സെബി ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചതോടെ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജികളെത്തി.
കേസുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലെ വിധിയില്‍, സെബിയുടെ അന്വേഷണത്തെ സുപ്രീം കോടതി പിന്താങ്ങി. ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ തെളിവായി ആശ്രയിക്കാനാവില്ലെന്ന് പറഞ്ഞ കോടതി എസ്ഐടി അന്വേഷണമെന്ന ആവശ്യം തള്ളി. ഇതോടെ മികച്ച മുന്നേറ്റമാണ് അാനി ഗ്രൂപ്പ് ഓഹരികള്‍ നടത്തുന്നത്.