2023-24 ല്‍ 8.25 ശതമാനം പലിശനിരക്ക് നിശ്ചയിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ). ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന പലിശ നിരക്കാണ് ഇത്തവണ ലഭിക്കുക. എങ്കിലും കോവിഡിന് മുന്‍പത്തെ നിരക്കിലേക്ക് ഇപിഎഫ് പലിശനിരക്ക് ഇനിയും ഉയര്‍ന്നിട്ടില്ല. 2020-21 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്.
2022-23ല്‍ 8.15 ശതമാനവും 2021-22 ല്‍ 8.10 ശതമാനവുമായിരുന്നു ഇപിഎഫ് പലിശനിരക്ക്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 2021-22ല്‍ നാല് പതിറ്റാണ്ട് കാലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനത്തിലേക്ക് ഇപിഎഫ് പലിശ നിരക്ക് താഴ്ത്തിയിരുന്നത്. 1977-78 കാലഘട്ടത്തിലെ 8 ശതമാനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. സാമ്പത്തിക നില മെച്ചപ്പെട്ടതോടെ നിരക്ക് ക്രമേണ വര്‍ധിപ്പിച്ചു വരികയാണ് സര്‍ക്കാര്‍.
എങ്കിലും കോവിഡിന് മുന്‍പത്തെ നിരക്കിലേക്ക് ഇപിഎഫ് പലിശനിരക്ക് ഇനിയും ഉയര്‍ന്നിട്ടില്ല. 2020-21 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്
ഇപിഎഫ്ഒയുടെ ഏറ്റവും ഉയര്‍ന്ന നിര്‍ണയ സമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) ശനിയാഴ്ച യോഗം ചേര്‍ന്നാണ് പലിശ നിരക്ക് തീരുമാനിച്ചത്. ഇത് ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിന് അയക്കും. സര്‍ക്കാരിന്റെ അംഗീകാരത്തിന് ശേഷം, 2023-24 ലെ ഇപിഎഫ് പലിശ മാര്‍ച്ച് 31ന് ഇപിഎഫ്ഒയുടെ ആറ് കോടിയിലധികം വരിക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.