വാള്‍മാര്‍ട്ട് കരാര്‍ നേടിയ കേരളത്തിന്റെ കയര്‍ കോര്‍പ്പറേഷന്റെ പുതിയ ഷോറൂം തിരുവനന്തപുരം ലുലു മാളില്‍ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്.
നമ്മുടെ തനത് കയര്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമായി 1000 ചതുരശ്ര അടിയിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. 5000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വിലയുള്ള മെത്തകള്‍ ഇവിടെ ലഭ്യമാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 176.00 കോടി രൂപയുടെ വിറ്റുവരവും ഒപ്പം ലാഭവും നേടിയ കയര്‍ കോര്പ്പറേഷന്. വാള്‍മാര്‍ട്ടുമായി ധാരണയിലെത്തി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും, ഫ്രാന്‍സ്, നെതര്ലന്സ്, യുഎസ്എ, ബ്രസീല്‍, യുകെ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പുതുതായി കയറ്റുമതി ആരംഭിയ്ക്കുന്നതിനും ഈ കാലയളവില്‍ സ്ഥാപനത്തിന് സാധിച്ചു.