ഗോതമ്പ് മാവിന്റെയും ചന്ന ദാലിന്റെയും റീറ്റെയ്ല്‍ വില നിയന്ത്രിക്കുന്നതിന് കേന്ദ്രം. സബ്സിഡി നിരക്കില്‍ ‘ഭാരത് ആട്ട’, ‘ഭാരത് ദാല്‍’ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതി.
ഭാരത് ആട്ടയും ദാലും കേന്ദ്രീയ ഭണ്ഡാര്‍, എന്‍എഎഫ്ഇഡി, എന്‍സിസിഎഫ് എന്നിവയുടെ മൊബൈല്‍ ഔട്ട്ലെറ്റുകളില് വില്‍ക്കുന്നുണ്ട്. ഇത് മറ്റ് സഹകരണ, റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ആട്ടയുടെയും ഭാരത് ദാലിന്റെയും വില്‍പ്പനക്കായി സര്‍ക്കാര്‍ മൊബൈല്‍ വാനുകളും തുടങ്ങിയിട്ടുണ്ട്.
ഭാരത് ആട്ട കിലോക്ക് 27 രൂപ 50 പൈസക്കും ഭാരത് ദാല്‍ കിലോക്ക് 60 രൂപക്കും ലഭ്യമാണ്. കേന്ദ്രീയ ഭണ്ഡാര്‍, എന്‍സിസിഎഫ്, എന്‍എഎഫ്ഇഡി തുടങ്ങിയ സഹകരണ സ്ഥാപനങ്ങള്‍ക്കായി കേന്ദ്ര ഗവണ്മെന്റ് 2.5 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് , കിലോക്ക് 21.50 രൂപ നിരക്കില്‍ നല്‍കുന്നുണ്ട്.
ആഭ്യന്തര വില നിയന്ത്രിക്കുന്നതിന് ഇന്ത്യ ഈ ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. മാത്രമല്ല, വ്യാപാരികള്‍, റിറ്റെയ്ലര്മാര് തുടങ്ങിയവരുടെ ഗോതമ്പിന്റെ ശേഖരണത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോണ്‍ ബസ്മതി അരിയുടെ കയറ്റുമതി നിരോധിച്ച്, സര്‍ക്കാര്‍ തറവില നിശ്ചിക്കുകയും ചെയ്തു.