കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ജനുവരി 30ന് ആരംഭിക്കും. ഇതോടെ അയോധ്യയിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാകും.
അസ്ത സ്പെഷ്യല്‍ എന്ന് പേരിട്ടിരിക്കുന്ന സര്‍വീസിന് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്, ഗോംതി നഗര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അയോധ്യയില്‍ നിന്ന് തിരിച്ച് ഫെബ്രുവരി മൂന്ന്, എട്ട്, 23, 28, മാര്‍ച്ച് 4 എന്നീ ദിവസങ്ങളിലായിരിക്കും ട്രെയിന്‍. ദിനം പ്രതി 10,000 പേര്‍ക്ക് യാത്ര സാധ്യമാകും എന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തു നിന്ന് ഫെബ്രുവരി 22ന് മറ്റൊരു ട്രെയിന്‍ സര്‍വീസും അയോധ്യയിലേക്ക് നടത്തുന്നുണ്ട്. വര്‍ക്കല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.