ഇടക്കാല ബജറ്റില്‍ ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തി നിര്‍മല സീതാരാമന്. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഈ വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. കേരളത്തിലെ 89,000 വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പദ്ധതി പ്രയോജനകരമാകും.
വരുമാനം കുറഞ്ഞവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് – പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. പ്രസ്തുത പദ്ധതിയിലൂടെ ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ലഭിക്കും. നിലവിലുള്ള രോഗങ്ങള്‍ക്കും കവറേജ് കിട്ടും.
ഇന്ത്യയില്‍ 10 കോടിയിലേറെ ആളുകളെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവ. ആശുപത്രികളിലെയും പദ്ധതിയില്‍ ചേര്‍ത്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലെയും ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ആളുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.