യൂറോപ്യന്‍ എയര്‍ക്രാഫ്റ്റ് വമ്പനായ എയര്‍ബസുമായി കരാര്‍ ഒപ്പിട്ട് ഏറോസ്പേസ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഏക്സ്. എ 320 ഫാമിലി, എ 330 നിയോ, എ 350 എന്നീ വിമാനങ്ങള്‍ക്കുള്ള ഉപകരണ ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിനാണ് കരാര്‍. വിമാനങ്ങളുടെ ചിറകുകള്‍ക്കായുള്ള ഭാഗങ്ങള്‍, ഫ്യൂസിലേജ്, പൈലോണുകള്‍ തുടങ്ങിയവ കരാര്‍ പ്രകാരം നിര്‍മ്മിച്ചു നല്‍കുമെന്ന് ഏക്സ് പറഞ്ഞു.
ദീര്‍ഘകാലമായി എയര്‍ബസിന് ഘടകങ്ങള്‍ നിര്‍മിച്ചു നല്കുന്ന കമ്പനിയാണ് ഏക്സ്. ഏക്സിന്റെ ആദ്യത്തെ ഒറിജിനല്‍ ഉപകരണ ഉപഭോക്താവ് എയര്ബസായിരുന്നു.
കരാര്‍ ഏക്സിന് മാത്രമല്ല, ഇന്ത്യന്‍ ബഹിരാകാശ വിഭാഗത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാണെന്ന് കമ്പനി പ്രതികരിച്ചു. ആഗോള ബഹിരാകാശ ഉത്പാദക ഹബ്ബായുള്ള ഇന്ത്യയുടെ വളര്‍ച്ചക്കും എയര്‍ബസ്സിന്റെ മേക്ക് ഇന്‍ ഇന്ത്യ പരിപാടിക്കും ഇത് പിന്തുണയേകുമെന്നും ഏക്സ് പറഞ്ഞു.
2006 ലാണ് കരാര്‍ ഉത്പന്ന കമ്പനിയായ ഏക്സ് സ്ഥാപിതമായത്. കര്‍ണാടകയിലെ ബെല്‍ഗാമില്‍ 250 ഏക്കര്‍ സ്ഥലത്താണ് കമ്പനിയുടെ പ്ലാന്റ്.