ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ് സ്വര്‍ണവില; രൂപയുടെ മൂല്യം 94 ലേക്ക്, ഓഹരി വിപണിയില്‍ വീഴ്ച തുടരുന്നു, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍ ചുരുക്കത്തില്‍

ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ് സ്വര്‍ണവില; രൂപയുടെ മൂല്യം 94 ലേക്ക്, ഓഹരി വിപണിയില്‍ വീഴ്ച തുടരുന്നു, പ്രധാന സാമ്പത്തിക വാര്‍ത്തകള്‍ ചുരുക്കത്തില്‍

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image credit: Wikimedia Commons/ AI-generated

സ്വര്‍ണവില പവന് 5,960 രൂപ കുറഞ്ഞു

കനത്ത ഇടിവോടെ സ്വര്‍ണവില പവന് ഒരു ലക്ഷത്തിന് താഴെയെത്തി. 7560 രൂപയുടെ വന്‍ ഇടിവാണ് പവന്‍ വിലയില്‍ ഉണ്ടായത്. പവന് 99,480 രൂപ എന്ന നിലയിലേക്കാണ് സ്വര്‍ണം തിങ്കളാഴ്ച വീണത്. ഗ്രാമിന് 945 രൂപ കുറഞ്ഞ് 12,435 രൂപയിലെത്തി. പിന്നീട് പവന് 1,600 രൂപ വര്‍ധിച്ച് 1,01,080 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആകെ ഇന്നത്തെ ഇടിവ് പവന് 5,960 രൂപ. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് വില ഉയരുന്നതും പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കകളുമാണ് സ്വര്‍ണവില ഇടിക്കുന്നത്.

ഇന്ധനം സ്‌റ്റോക്കുണ്ടെന്ന് പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ സംഘര്‍ഷം ഏറെ ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷക്കാണ് ഈ സാഹചര്യത്തില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മോദി പറഞ്ഞു. ഹോര്‍മുസിലൂടെയുള്ള ഗതാഗതം തടയുന്നതും വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതും ഇന്ത്യക്ക് അംഗീകരിക്കാനാവില്ല. ഹോര്‍മുസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. 41 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഇപ്പോള്‍ ഊര്‍ജം ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം റിസര്‍വും ഉണ്ടെന്ന് മോദി പറഞ്ഞു.

വിദേശനിക്ഷേപകരുടെ പലായനം

ഓഹരി വിപണിയില്‍ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച സെന്‍സെക്‌സ് 1,837 പോയന്റ് ഇടിഞ്ഞ് 72,696 ല്‍ എത്തി. നിഫ്റ്റി 602 പോയന്റ് ഇടിഞ്ഞ് 22,512 ല്‍ വ്യാപാരം അവസാനിപ്പിച്ചു. മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 4 ശതമാനത്തിലേറെ ഇടിഞ്ഞു.

ഇറാന്‍ യുദ്ധം കൂടുതല്‍ വഷളാകുന്നതും ക്രൂഡ് വില ഉയരുന്നതുമാണ് വിപണിക്ക് തിരിച്ചടിയാവുന്നത്. രൂപയുടെ മൂല്യം 93.97 എന്ന നിലവാരത്തിലേക്ക് വീണത് വിപണിയെ ആശങ്കയിലാക്കിയിട്ടുണ്ട്. രൂപയുടെ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പുറത്തുകടക്കുന്നത് തുടരുകയാണ്. 2026 ജനുവരി മുതലുള്ള രണ്ടര മാസത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തിയത്. മാര്‍ച്ചില്‍ മാത്രം 88,000 കോടി രൂപയുടെ അറ്റ വില്‍പ്പന എഫ്പിഐകള്‍ നടത്തി.

എസ്‌ഐബിയെ നയിക്കാന്‍ ജോസ് ജോസഫ് കാട്ടൂര്‍

സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാനായി ജോസ് ജോസഫ് കാട്ടൂര്‍. ആര്‍ബിഐ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ജോസ് ജോസഫ്, 3 വര്‍ഷം ഇനി സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കും. വി ജെ കുര്യന്റെ പിന്‍ഗാമിയായി എത്തുന്ന ജോസ് ജോസഫിന് ആര്‍ബിഐയില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവ പരിചയമുണ്ട്. ആര്‍ബിഐയുടെ ഉന്നത പദവിയിലെത്തുന്ന ആദ്യ മലയാളിയുമാണ് കോട്ടയം എരുമേലി സ്വദേശിയായ ജോസ് ജോസഫ് കാട്ടൂര്‍.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version