കോവിഡ് പ്രതിസന്ധികളെ അവസരമാക്കി റിച്ച്മാക്സ് വിപ്ലവം

നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളുടെ കൂട്ടത്തിൽ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായ കഥയാണ് ആലുവ ആസ്ഥാനമായ റിച്ച്മാക്സ് ഫിൻവെസ്റ്റിനും സാരഥി ജോർജ് ജോൺ വാലത്തിനും പറയാനുള്ളത്. കോവിഡ് ഭീതിവിതച്ചു നിന്ന 2020 കാലഘട്ടത്തിൽ , ഏറ്റവും മോശമായ സാമൂഹിക – സാമ്പത്തിക സാഹചര്യത്തിൽ ജോർജ് ജോൺ നടത്തിയ ധീരമായ ചുവടുവയ്പ്പാണ് 125 ബ്രാഞ്ചുകളുമായി ഇന്ത്യയൊട്ടാകെ ജൈത്രയാത്ര തുടരുന്ന റിച്ച്മാക്സ് ഫിൻവെസ്റ്റ്. 2040 ആലുവയിൽ നിന്നും ഒരു ബാങ്ക് എന്ന ലക്ഷ്യവുമായി മുന്നേറുന്ന റിച്ച്മാക്സിന്റെയും ജോർജ് ജോൺ വാലത്തിന്റെയും ലക്ഷ്യങ്ങൾ വളരെ വലുതാണ്…

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor

ഒരു സംരംഭം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്? സാമ്പത്തിക ശാസ്ത്രത്തിന്റെ പരമ്പരാഗത പാഠപുസ്തകങ്ങൾ വിപണി ഉണർന്നിരിക്കുമ്പോൾ എന്ന് പറയുമ്പോൾ, ദീർഘവീക്ഷണമുള്ള സംരംഭകർ ചരിത്രം രചിക്കുന്നത് വിപണി നിശ്ചലമായി നിൽക്കുന്ന പ്രതിസന്ധികളിലാണ് എന്ന് തെളിയിക്കുന്ന മാതൃകകളുമുണ്ട്. 2020-ൽ കോവിഡ് മഹാമാരി ലോകത്തെ സാമ്പത്തികമായി തളർത്തിയ കാലഘട്ടം, ജനങ്ങൾ ശരിയായ തൊഴിലോ വരുമാനമോ ഇല്ലാതെ ബുദ്ധിമുട്ടിൽ കഴിയുന്ന കാലം, മിക്ക ബിസിനസ്സുകളും നിലനിൽപ്പിനായി പോരാടുന്ന ആ സമയത്ത് വിപണി എല്ലാ രീതിയിലും പ്രതികൂലാവസ്ഥയിലായിരുന്നു. ഈ അനിശ്ചിതത്വങ്ങൾക്കിടയിലാണ് 2020 നവംബർ 1-ന്, കേരളപ്പിറവി ദിനത്തിൽ, കൊച്ചിയിലെ കളമശ്ശേരിയിൽ ‘റിച്ച് മാക്സ് ഫിൻവെസ്റ്റ് എന്ന ധനകാര്യ സ്ഥാപനം അതിന്റെ യാത്ര ആരംഭിക്കുന്നത്.

ലോകം ലോക്ക്ഡൗണിൽ സ്തംഭിച്ചുനിൽക്കുമ്പോൾ ഒരു പുതിയ സംരംഭം തുടങ്ങുക എന്നത് ഒരു സാഹസമായി തോന്നിയേക്കാം. എന്നാൽ റിച്ച് മാക്സിനെ സംബന്ധിച്ചിടത്തോളം അതൊരു കൃത്യമായി വിഭാവനം ചെയ്ത കണക്കുകൂട്ടലുകളിലൂടെ തെരെഞ്ഞെടുത്ത ഒന്നായിരുന്നു.കോവിഡ് പോലെ സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന ഒരു കാലത്ത് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ‘ലിക്വിഡ് ക്യാഷ്’ ആണെന്ന ലളിതമായ വിപണി സത്യമാണ് ഈ ബിസിനസ് തുടങ്ങുന്നതിന് പിന്നിലെ ചാലകശക്തിയായി മാറിയത്.

നീണ്ട 16 വർഷക്കാലം എൻബിഎഫ്‌സി മേഖലയിൽ വിവിധ ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് ജോർജ് ജോൺ ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളുന്നത്. വർഷങ്ങളുടെ പ്രവർത്തിപരിചയം നൽകിയ അനുഭവസമ്പത്തിലൂടെ ജോൺ എടുത്ത തീരുമാനം ശരിവയ്ക്കുന്നതായിരുന്നു പിന്നീട് കണ്ട റിച്ച്മാക്സിന്റെ വളർച്ച.

ബിബിയാന ജോൺ വാലത്ത്

” എല്ലാവരും പറഞ്ഞു കോവിഡ് കാലഘട്ടത്തിൽ ഒരു ധനകാര്യ സ്ഥാപനം തുടങ്ങുന്നത് റിസ്ക് ആണെന്ന്. ശരിയാണ്, ഒരുപാട് റിസ്കുകൾ ഉണ്ടായിരുന്നു. എന്നാൽ ആ റിസ്കുകൾക്കിടയിൽ അവസരവും ഉണ്ടായിരുന്നു. ഞാൻ അതിലാണ് പ്രധാനമായും ശ്രദ്ധിച്ചത്. സാമ്പത്തിക സാഹചര്യം മോശമാണ്. ജോലിയില്ല, വരുമാനം നിലച്ചു, വിപണി മന്ദഗതിയിലാണ്. എന്നാൽ ജീവിക്കാൻ പണം ആവശ്യമാണ്.ലിക്വിഡ് ക്യാഷിന് വലിയ ആവശ്യകതയുണ്ട്. സ്വർണപ്പണയത്തിന് ഏറ്റവും സുരക്ഷിതമായ സാഹചര്യം ഇതാണെന്ന് എനിക്ക് തോന്നി. ആ ചിന്തയാണ് എന്റെ ‘അമ്മ ബിബിയാന ജോൺ വാലത്തിനെ ബിസിനസ് പങ്കാളിയാക്കി സ്ഥാപനത്തിന് തുടക്കം കുറിക്കാനുള്ള കാരണം.” റിച്ച്മാക്സ് ഫിൻവെസ്റ്റിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോർജ് ജോൺ വാലത്ത് പറയുന്നു

വിശ്വാസ്യത, മികച്ച സേവനം

വിപണിയിലെ സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ പുതിയ ബ്രാൻഡിനെ ആരും വിശ്വസിക്കില്ല എന്ന അറിവ് ജോർജ് ജോണിന് ഉണ്ടായിരുന്നു. അതിനാൽ തന്നെ മികച്ച സേവനം ഉറപ്പാക്കി ധനകാര്യ സേവന മേഖലയിൽ സ്ഥാനം ഉറപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ പദ്ധതി. പരമാവധി 5 മിനുട്ടിനുള്ളിൽ സ്വർണ വായ്പകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. ശരാശരി 35000 രൂപയുടെ ടോക്കണുകളാണ് ഈ വിഭാഗത്തിൽ സ്ഥാപനത്തെ നയിച്ചത്. സാമ്പത്തിക മാന്ദ്യകാലത്ത് ആളുകൾക്ക് പെട്ടെന്ന് പണം ആവശ്യമായി വരുമെന്നും, അതിന് സ്വർണ്ണപ്പണയത്തേക്കാൾ സുരക്ഷിതമായ മറ്റൊരു മാർഗ്ഗമില്ലെന്നും തിരിച്ചറിഞ്ഞതിലൂടെ ഒരു ‘ബിസിനസ് നീഡ്’ (Business Need) കൃത്യമായി വിശകലനം ചെയ്യാൻ റിച്ച് മാക്സിന് സാധിച്ചു. വിപണിയിലെ ഭയത്തെ തന്ത്രപരമായ ദീർഘവീക്ഷണം കൊണ്ട് മറികടന്ന ഈ തുടക്കം ഒരു മികച്ച സ്ട്രാറ്റജിക് മൂവ് ആയിരുന്നു.

മികച്ച സേവനം ഉറപ്പാക്കിയതിലൂടെ സ്ഥാപനത്തെ ജനങ്ങൾ വിശ്വാസ്യതയോടെ കാണാൻ തുടങ്ങി. സ്ഥാപനത്തിന്റെ പിന്നീടുള്ള വളർച്ചയുടെ ഇന്ധനം ഈ വിശ്വാസമായിരുന്നു. കേരളത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം വികസനത്തിന്റെ ഭാഗമായി തമിഴ്‌നാട് , ഒറീസ , തെലുങ്കാന, കർണാടക തുടങ്ങിയ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. വെറും 5 വർഷത്തിനുള്ളിൽ 125 ബ്രാഞ്ചുകൾ, 700 ലേറെ ജീവനക്കാർ എന്ന തരത്തിലേക്ക് റിച്ച്മാക്സ് വളരുന്നതിന് പിന്നിൽ ധീഷണാശാലിയും ദീർഘവീക്ഷണം ഉള്ളവനുമായ ഒരു സംരംഭകന്റെ മാനേജ്‌മെന്റ് മികവ് ഒന്നുമാത്രമായിരുന്നു.

ജോർജ് ജോൺ വാലത്ത്

സ്വർണപണയം : പ്രതിസന്ധിയിൽ കണ്ടെത്തിയ ബിസിനസ് മോഡൽ

റിച്ച്മാക്സ് ഒരു എൻബിഎഫ്സി എന്ന നിലയിൽ സ്വർണ്ണപ്പണയ മേഖലയെ തിരഞ്ഞെടുത്തത് കൃത്യമായ ഡ്യൂ ഡിലിജൻസിന് (Due Diligence) ശേഷമാണ്. ഒരു പുതിയ ലൈസൻസിനായി കാത്തുനിൽക്കാതെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് നിയമപരമായി ക്ലീൻ ട്രാക്ക് റെക്കോർഡോടെ ഒരു NBFC ഏറ്റെടുത്തത് ജോർജ് ജോണിന്റെ ബിസിനസ് മാനേജ്‌മെന്റ് മികവിനുള്ള തെളിവാണ്. ഇത്തരം ‘സ്ട്രാറ്റജിക് മാസ്റ്റർസ്ട്രോക്കുകൾ’ ആണ് റിച്ച്മാക്സിന്റെ വളർച്ച വേഗത്തിലാക്കുന്നത്.

സ്മോൾ ടിക്കറ്റ് ലോണുകൾ പിന്തുണ

റിച്ച്മാക്സിന്റെ വളർച്ചയ്ക്ക് ആധാരമായത് ‘സ്മോൾ ടിക്കറ്റ്’ ലോണുകളാണ്. ശരാശരി 35,000 രൂപ വരുന്ന ചെറുകിട വായ്പകളിലാണ് റിച്ച് മാക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.വലിയ തുകകൾ ചുരുക്കം ചിലർക്ക് നൽകുന്നതിനേക്കാൾ, ചെറിയ തുകകൾ നിരവധി സാധാരണക്കാർക്ക് നൽകുന്നത് ‘പോർട്ട്ഫോളിയോ റിസ്ക് ഡൈവേഴ്‌സിഫിക്കേഷൻ ‘ ഉറപ്പാക്കുന്നു.വലിയ തുകകൾ കിട്ടാക്കടമാകാനുള്ള സാധ്യതയേക്കാൾ കുറവാണ് ചെറുകിട വായ്പകളിലെ റിസ്ക്. ഇത് സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയും സാധാരണക്കാരന്റെ അടിയന്തര ആവശ്യങ്ങൾക്ക് താങ്ങായി നിൽക്കുന്ന ഒരു ‘ജനകീയ ബ്രാൻഡ്’ എന്ന ഇമേജ് കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്തു.സ്വർണപണയം , പലിശയടക്കൽ , ധനവിനിമയം എന്നിവയെല്ലാം തെറ്റുകുറ്റങ്ങളില്ലാതെ നടപ്പാക്കുന്നതിനായി സെൻട്രലൈസ്ഡ് സെക്യൂരിറ്റി സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.

ഡിജിറ്റൽ യുഗത്തിലെ ധനകാര്യം

കോവിഡ് കാലഘട്ടത്തിനു ശേഷം സാങ്കേതികവിദ്യ കൂടുതൽ വികാസം പ്രാപിച്ചു. സാങ്കേതികവിദ്യ ബിസിനസ് വളർച്ചയുടെ നട്ടെല്ലായി മാറി എന്ന് പറയാം. ഈ അവസരം റിച്ച്മാക്സ് കൃത്യമായി വിനിയോഗിച്ചു. റിച്ച്മാക്സ് അതിന്റെ പ്രവർത്തനങ്ങൾ ബാങ്കുകളുമായി നേരിട്ട് ബന്ധിപ്പിച്ച API അധിഷ്ഠിത (DBPS, സെൻട്രലൈസ്ഡ് പേയ്‌മെന്റ് ഡിസ്‌പേഴ്സ്പെന്റ്‌, മൊബൈൽ ആപ്ലിക്കേഷൻ) സോഫ്റ്റ്‌വെയറിലൂടെ നവീകരിച്ചു. സാധാരണ ബാങ്കുകളിൽ മണിക്കൂറുകൾ ചിലവാക്കേണ്ടി വരുമ്പോൾ, റിച്ച് മാക്സിൽ വെറും 5 മുതൽ 8 മിനിറ്റിനുള്ളിൽ ലോൺ നടപടികൾ പൂർത്തിയായി. ഇത് കൂടുതൽ ഉപഭോക്താക്കളെ സ്ഥാപനത്തിലേക്ക് അടുപ്പിച്ചു.

മാത്രമല്ല, ബാങ്ക് ഇന്റഗ്രേഷൻ മുഖേന ആർബിഐ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച്, പണമിടപാടുകൾ ഡിജിറ്റലായി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നിമിഷങ്ങൾക്കുള്ളിൽ നടന്നു. API വഴിയുള്ള റെഗുലേറ്ററി കംപ്ലയൻസ് ഡിജിറ്റൽ സംവിധാനം പണമിടപാടുകളിലെ റിസ്ക് കുറയ്ക്കുകയും ആർബിഐയുടെ സുതാര്യത മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുകയും ചെയ്തു. അതോടെ വേഗതയും സുതാര്യതയും സേവനരംഗത്തെ മികവിന്റെ അടയാളങ്ങളായി മാറി. വലിയ തോതിലുള്ള പരസ്യങ്ങളേക്കാൾ ‘മൗത്ത് പബ്ലിസിറ്റി’ വഴി ഉപഭോക്താക്കൾ ഈ ബ്രാൻഡിലേക്ക് ആകർഷിക്കപ്പെടാൻ കാരണം ഈ സാങ്കേതിക മികവും വിശ്വാസ്യതയുമാണ്.

ടീം എന്ന ശക്തി

ഒരിക്കലും ഒരു വ്യക്തിക്ക് ഒറ്റക്ക് ബിസിനസ് വളർത്താൻ കഴിയുമെന്ന് ജോർജ് ജോൺ വിശ്വസിച്ചിരുന്നില്ല. ടീം സ്പിരിറ്റ് ആണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ആവശ്യമെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ സ്ഥാപനത്തിനകത്ത് മികച്ചൊരു ടീമിനെ അദ്ദേഹം വളർത്തിയെടുത്തു. ജോർജ് ജോണിനൊപ്പം അമ്മയായ ബിബിയാന ജോൺ വാലത്ത്, ഡയറക്ടർമാരായ ജോളി സി.എം., പ്രവീൺ ബാബു ആർ. എന്നിവരടങ്ങിയ ബോർഡ് ഓഫ് ഡയറക്ടേഴ്സും 14-ലധികം ഡിപ്പാർട്ട്‌മെന്റ് തലവന്മാരും സ്ഥാപനത്തെ നയിക്കുന്നു.

“എന്നെക്കാൾ ബുദ്ധിശാലികളായ ആളുകളെ ജോലിക്ക് വെക്കുക എന്നതായിരുന്നു എന്റെ രീതി. ഞാൻ പറയുന്ന കാര്യങ്ങൾ അതേപടി അനുസരിക്കുന്നവരെയല്ല. കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാനും വിപണിയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാനും സ്വയം തീരുമാനം എടുക്കാനും കഴിവുള്ളവരെയാണ് ഞാൻ സ്ഥാപനത്തിലേക്ക് തെരെഞ്ഞെടുത്തത്. അതിൽ ഞാൻ വിജയിക്കുകയും ചെയ്തു എന്നതിനുള്ള തെളിവാണ് സ്ഥാപനത്തിന്റെ വിജയം. മൈക്രോ മാനേജ്‌മെന്റ് ഒഴിവാക്കി ടീം അംഗങ്ങൾക്ക് ‘ഔനേർഷിപ് ‘ നൽകുന്ന ശൈലി ഒരു മികച്ച ബിസിനസ് സംസ്കാരം തന്നെ വളർത്തി. ഒരു സംരംഭകന്റെ വിനയവും അധികാരം കൈമാറാനുള്ള കഴിവും സ്ഥാപനത്തെ തന്നിൽ നിന്ന് ഒരു സ്വതന്ത്ര സിസ്റ്റമായി വളരാൻ സഹായിച്ചു. ” ജോർജ് ജോൺ വാലത്ത് പറയുന്നു.

ടീം ബിൽഡിംഗിലെ 3 പ്രധാന തത്വങ്ങൾ

  1. ലീഡർഷിപ്പ് ഫിലോസഫി: “എന്നെക്കാൾ ബുദ്ധിയുള്ളവരും കഴിവുള്ളവരുമാണ് എന്റെ ടീമിൽ ഉണ്ടാവേണ്ടത്” എന്ന തത്വത്തിലാണ് അദ്ദേഹം ലീഡർമാരെ ഹയർ ചെയ്യുന്നത്.
  2. മൈക്രോ മാനേജ്‌മെന്റ് ഒഴിവാക്കൽ: ഓരോ ചെറിയ കാര്യത്തിലും ഇടപെടാതെ, ഡിപ്പാർട്ട്‌മെന്റ് ഹെഡ്‌സിന് പൂർണ്ണമായ ഉത്തരവാദിത്തവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകുന്നു.
  3. ഉടമസ്ഥാവകാശം : ടീം അംഗങ്ങളെ വെറും ജീവനക്കാരായി കാണാതെ, സ്ഥാപനത്തിന്റെ ഉടമകളായി പരിഗണിക്കുന്ന ശൈലിയാണ് റിച്ച് മാക്സിന്റേത്.

‘സ്പ്രഡ് ആൻഡ് ഫിൽ’ തന്ത്രം

കേരളത്തിലെ വിപണിയിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് റിച്ച്മാക്സ് നടത്തിയത് വളരെ വേഗതയിലുള്ള മുന്നേറ്റമായിരുന്നു. 2022-ൽ കേരളത്തിൽ 60 ബ്രാഞ്ചുകളായിരുന്നത് 2025-ഓടെ 100 ആയി വർധിച്ചു. നിലവിൽ 125-ലധികം ബ്രാഞ്ചുകളുള്ള സ്ഥാപനം കേരളത്തിന് പുറമെ തെലങ്കാന, തമിഴ്‌നാട്, കർണ്ണാടക, ഒറീസ എന്നിവിടങ്ങളിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 2026 ഫെബ്രുവരിയിൽ ബാംഗ്ലൂരിലെ ജയനഗറിൽ ആരംഭിച്ച ബ്രാഞ്ചാണ്. വിപണി വികസനത്തിൽ ‘സ്പ്രഡ് ആൻഡ് ഫിൽ’ തന്ത്രമാണ് റിച്ച്മാക്സ് നടപ്പിലാക്കിയത്.

‘സ്പ്രഡ് ആൻഡ് ഫിൽ വിപണി വികസന രീതി പ്രകാരം ആദ്യം ഒരു സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിൽ സാന്നിധ്യം അറിയിക്കുക. ഉദാഹരണത്തിന്, തെലങ്കാനയിലെ ഗ്രാമീണ മേഖലകളിൽ സ്വർണത്തോടുള്ള വൈകാരിക ബന്ധം തിരിച്ചറിഞ്ഞ് അവിടെ ബ്രാഞ്ചുകൾ ആരംഭിച്ചു.പിന്നീട് പ്രധാന ബ്രാഞ്ചുകൾക്കിടയിലുള്ള വിടവുകൾ പുതിയ ശാഖകൾ വഴി നികത്തി വിപണിയിൽ ആധിപത്യം ഉറപ്പാക്കി. ഇതാണ് ഫിൽ രീതി.ഈ രീതിക്ക് ചില നേട്ടങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ വിഭജനം (Geographical Diversification) ബിസിനസ്സ് റിസ്ക് കുറയ്ക്കുന്നു. ഒരു സംസ്ഥാനത്തെ പ്രാദേശികമായ വിപണി ഭീഷണികൾ മറ്റ് സംസ്ഥാനങ്ങളിലെ വളർച്ചയെ ബാധിക്കില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

വാലത്ത് ജ്വല്ലേഴ്സും റിച്ച് മാക്സ് ടൂർസ് ആൻഡ് ട്രാവൽസും

ഒരു ബിസിനസ് ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി റിച്ച് മാക്സ് ഗ്രൂപ്പ് മറ്റ് മേഖലകളിലേക്കും പടർന്നുപന്തലിച്ചു. ഇതിന്റെ ഭാഗമായാണ് 2021-ൽ വാലത്ത് ജ്വല്ലേഴ്സ് ആരംഭിക്കുന്നത്.ആലുവയിലെ വാലത്ത് ടവേഴ്‌സ്, കാഞ്ഞൂർ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയ ശേഷം മൂന്നാമത്തെ ബ്രാഞ്ചും ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് തമിഴ്‌നാട്ടിലെ കൊളച്ചലിലെ AF കോംപ്ലക്സിൽ പ്രവർത്തനം ആരംഭിച്ചു. അതോടെ ബ്രാൻഡ് അന്തർസംസ്ഥാന തലത്തിലേക്ക് വളർന്നു. ജ്വല്ലറിയുടെ മാനുഫാക്‌ചറിംഗ് യൂണിറ്റ് ഉടനടി പ്രവർത്തനക്ഷമമാകും.

റിച്ച് മാക്സ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന വിഭാഗം 2024-ൽ ആണ് പ്രവർത്തനം തുടങ്ങിയത്. അതോടെ ദുബായ് അടക്കമുള്ള അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് ഗ്രൂപ്പിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. വിയറ്റ്നാം, കസാക്കിസ്ഥാൻ, അസർബൈജാൻ, ബാലി തുടങ്ങിയ ജനപ്രിയ കേന്ദ്രങ്ങളിലേക്ക് 70-ഓളം ടൂർ പാക്കേജുകൾ ഇവർ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താവിന്റെ വിവിധ ആവശ്യങ്ങൾ ഒരു ബ്രാൻഡിന് കീഴിൽ കൊണ്ടുവരുന്നത് ‘ബ്രാൻഡ് Loyalty’ വർദ്ധിപ്പിക്കുന്നു. ഇത് ഒരു ഉപഭോക്താവിനെ ബിസിനസ് സർക്കിളിന്റെ ഉള്ളിൽ തന്നെ നിർത്താൻ സഹായിക്കുന്നു.

അഡ്വ. ജോർജ് ജോൺ വാലത്ത്: ഒരു നേതൃത്വത്തിന്റെ പരിണാമം

റിച്ച്മാക്സ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  അഡ്വ. ജോർജ് ജോൺ വാലത്തിന്റെ പ്രൊഫഷണൽ യാത്ര ഒരു ‘കരിയർ മാസ്റ്റർ ക്ലാസ്’ ആണ്. മാനേജ്‌മെന്റ് ബിരുദാനന്തരബിരുദവും നിയമത്തിൽ ബിരുദവുമുള്ള അദ്ദേഹം കൃത്യമായ പ്ലാനിംഗ് ഉള്ള വ്യക്തിയായിരുന്നു. ICICI ബാങ്കിൽ ഒരു സെയിൽസ് പ്രതിനിധിയായി മ്യൂച്വൽ ഫണ്ടുകൾ വിറ്റുതുടങ്ങിയ ഒരു സാധാരണ യുവാവിൽ നിന്ന്, ഇന്ത്യയിലെ പ്രമുഖ NBFC-കളുടെ പ്രധാനപ്പെട്ട  പദവിയിലേക്കും, പിന്നീട് സ്വന്തം സംരംഭത്തിലേക്കുമുള്ള അദ്ദേഹത്തിന്റെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ 17 വർഷക്കാലം ഡൽഹിയിലും ഉത്തർപ്രദേശിലുമായിരുന്നു. ഈ കാലയളവിൽ അദ്ദേഹം അടുത്തറിഞ്ഞ  ഉത്തരേന്ത്യൻ വിപണിയുടെ സംസ്കാരവും പ്രവർത്തനരീതികളും പിൽക്കാലത്ത് റിച്ച്മാക്സിനെ ഒരു പാൻ-ഇന്ത്യ ബ്രാൻഡായി വളർത്താൻ സഹായിച്ചു.16 വർഷത്തെ ബാങ്കിംഗ് മേഖലയിലെ അനുഭവപരിചയം വെറുമൊരു അറിവല്ല, മറിച്ച് ഒരു പുതിയ ബ്രാൻഡിന് ആവശ്യമായ ‘Credibility’ (വിശ്വാസ്യത) ആണ്. താഴെത്തട്ടിലെ വെല്ലുവിളികൾ നേരിട്ടറിഞ്ഞ ഒരു വ്യക്തിക്ക് മാത്രമേ തന്റെ സ്ഥാപനത്തിന്റെ അടിത്തറ സുരക്ഷിതമാക്കാൻ സാധിക്കൂ എന്ന് അദ്ദേഹം തെളിയിച്ചു. നിയമപരമായ അറിവും ബാങ്കിംഗ് പശ്ചാത്തലവും ഒത്തുചേർന്നപ്പോൾ ‘റിച്ച്മാക്സ്’ എന്ന ബ്രാൻഡ് വിപണിയിൽ വിശ്വാസ്യതയുടെ പര്യായമായി മാറി.

2040 ൽ ആലുവയിൽ നിന്നും ഒരു ബാങ്ക്

ജോർജ് ജോൺ വാലത്തിന്റെ സംബന്ധിച്ചിടത്തോളം സംരംഭകത്വം എന്നത് ഒരു പാഷനാണ്. റിച്ച്മാക്സിന്റെ ലക്ഷ്യം കേവലം ലാഭത്തിൽ മാത്രം അധിഷ്ഠിതമല്ല. 2030-ഓടെ ഇന്ത്യയിലുടനീളം 1000 ബ്രാഞ്ചുകൾ എന്ന നാഴികക്കല്ലും, 2040-ഓടെ ഒരു ഷെഡ്യൂൾഡ് ബാങ്കായി മാറാനുള്ള ദീർഘകാല ലക്ഷ്യവുമാണ് ഇവരെ നയിക്കുന്നത്. ബിസിനസ് വളർച്ചയ്‌ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും (CSR) ഇവർ വലിയ പ്രാധാന്യം നൽകുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയത്നം തുടരുമ്പോഴും സാമൂഹികമായ നന്മയെ മുൻനിർത്തി നിരവധി പ്രവർത്തനങ്ങളിൽ ജോർജ് ജോൺ വ്യാപൃതനാണ്.

45-ഓളം സ്കൂളുകളിൽ ലഹരിക്കെതിരെയുള്ള പ്രചാരണങ്ങൾ സംഘടിപ്പിച്ചു.സ്ഥാപനത്തിലെ ഓരോ ജീവനക്കാരന്റെയും പേരിൽ 1200-ഓളം മരങ്ങൾ നട്ടുപിടിപ്പിച്ചു. സാമൂഹിക നന്മയും ബിസിനസ് ദർശനവും ഒത്തുചേരുമ്പോൾ ബ്രാൻഡിന് ഒരു ‘Social Capital’ ലഭിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ വിശ്വസ്തതയ്ക്കും പൊതുസമൂഹത്തിന്റെ അംഗീകാരത്തിനും കാരണമാകുന്നു.

“ഞാൻ എന്റെ വിഷന്റെ 1% മാത്രമേ എത്തിയിട്ടുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്” എന്ന ജോർജ് ജോണിന്റെ വാക്കുകളിൽ അദ്ദേഹത്തിന്റെ ലക്ഷ്യം പ്രകടമാണ്. 125 ബ്രാഞ്ചുകളും ഒന്നിലധികം ബിസിനസ്സുകളും ഉണ്ടായിട്ടും തന്റെ യാത്രയുടെ തുടക്കമാണിതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.കുടുംബവും ബിസിനസുമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാനാകാത്തതുമായ കാര്യങ്ങളെന്ന് ജോർജ് ജോൺ വാലത്ത് പറയുന്നു.

NBFC സംരംഭകർക്കുള്ള 3 പ്രധാന പാഠങ്ങൾ

  • * തന്ത്രപരമായ ഏറ്റെടുക്കലുകൾ (Strategic Acquisition): പുതിയ ലൈസൻസിനായി കാത്തുനിൽക്കാതെ ട്രാക്ക് റെക്കോർഡ് ശരിയായ പഴയ എൻബിഎഫ്സികൾ ഏറ്റെടുത്ത് സമയം ലാഭിക്കുക.
  • * ഡിജിറ്റൽ സുതാര്യത (Digital Transparency): വ്യക്തിയേക്കാൾ ഉപരിയായി കുറ്റമറ്റ സോഫ്റ്റ്‌വെയറുകളും ബാങ്ക് ഇന്റഗ്രേറ്റഡ് സിസ്റ്റങ്ങളും ബിസിനസ്സിന്റെ വിശ്വാസ്യത വർധിപ്പിക്കുന്നു.
  • * വിഭജന തന്ത്രം (Diversification Strategy): ഭൂമിശാസ്ത്രപരമായും ബിസിനസ് മേഖലകളായും വൈവിധ്യവൽക്കരിക്കുന്നത് വിപണിയിലെ അപകടസാധ്യതകളെ കുറയ്ക്കുന്നു.

ഏതൊരു സാധാരണക്കാരനും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നതാണ് റിച്ച്മാക്സിന്റെ ഈ വിജയഗാഥ. പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ, തന്ത്രപരമായ നീക്കങ്ങളിലൂടെ മുന്നേറിയാൽ ഏതൊരു സംരംഭത്തിനും ആകാശം തൊടാമെന്ന് അഡ്വ. ജോർജ് ജോണും റിച്ച്മാക്സും തെളിയിക്കുന്നു. ഒരു സംരംഭകൻ എന്നതിലുപരി ഒരു വിഷനറി ലീഡർ എന്ന നിലയിൽ അദ്ദേഹം പകർന്നുനൽകുന്ന പാഠങ്ങൾ പുതുതലമുറയ്ക്ക് എന്നും വഴികാട്ടിയായിരിക്കും.

www.richmaxgroup.com

 

English Summary

Richmax Finvest, led by visionary entrepreneur George John Walath, stands as a testament to strategic resilience by launching amidst the 2020 COVID-19 pandemic. Recognizing a critical market need for liquid cash during the lockdown, George John leveraged 16 years of industry experience to establish a gold loan-focused NBFC that prioritizes trust, speed, and digital transparency. From its humble beginnings in Aluva, the firm has rapidly expanded to 125 branches across South India using a "Spread and Fill" expansion strategy and a low-risk "small-ticket" loan model. With diversified interests in jewelry and tourism, and a centralized digital infrastructure, Richmax aims to reach 1,000 branches by 2030 and ultimately transform into a scheduled bank by 2040, proving that calculated risks during economic crises can build a powerful business legacy.
Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version