FYBB ; ബിസിനസ് ബ്രാൻഡിംഗിലെ പവർ ഹൗസ്

ബിസിനസ് വളർച്ചയുടെ അന്ത്യന്താപേക്ഷിതമായ ഘടകമായി മാറിയിരിക്കുകയാണ് ബ്രാൻഡിംഗ്. 360 ഡിഗ്രി അഗ്രസീവ് ഡിജിറ്റൽ പ്രൊമോഷണൽ സ്ട്രാറ്റജികളിലൂടെയും ഇന്നവേറ്റിവ് ആശയങ്ങളിലൂടെയും ബ്രാൻഡ് ഐഡന്റി സംരംഭങ്ങളുടെ വർദ്ധപ്പിച്ച് ബിസിനസ് വളർച്ച സാധ്യമാക്കുകയാണ് അലൻ ജോൺ , കിരൺ ജെയിംസ് എന്നീ വിദഗ്ദരായ സംരംഭകർ നേതൃത്വം നൽകുന്ന FYBB.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ, പല ബിസിനസ്സുകളും തളർന്നുപോകുന്നത് ലക്ഷ്യബോധമില്ലാത്തതുകൊണ്ടല്ല, മറിച്ച് കൃത്യമായ ബ്രാൻഡ് പൊസിഷനിംഗിൽ വരുന്ന വീഴ്ച മൂലമാണ്. വെബ്‌സൈറ്റിനായി ഒരു ഏജൻസി, മാർക്കറ്റിംഗിനായി മറ്റൊരു ടീം, ആപ്പുകൾക്കായി വേറൊന്ന് എന്നിങ്ങനെ ചിതറിക്കിടക്കുന്ന രീതി ബിസിനസ് വളർച്ചയെ മന്ദഗതിയിലാക്കുന്നു. ഈ പരമ്പരാഗത ഏജൻസി മാതൃകകൾ പലപ്പോഴും സ്ഥാപനത്തിന്റെ വളർച്ചയെ പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത് . ഈ ഒരു അവസരത്തിലാണ് ഡിജിറ്റൽ രംഗത്ത് ബ്രാൻഡിംഗ് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന FYBB (For Your Brand and Business) സംരംഭക ലോകത്ത് സജീവമാകുന്നത്.കേവലം ഒരു ‘ഡിജിറ്റൽ ബ്രാൻഡിംഗ് ഏജൻസി’ എന്നതിലുപരി ഒരു ‘ബ്രാൻഡ് ഗ്രോത്ത് പാർട്ണർ’ എന്ന നിലയിലാണ് FYBB സംരംഭകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.

ഇന്ത്യ, മിഡിൽ ഈസ്റ്റ്, യുകെ എന്നിവിടങ്ങളിൽ വേരുകളുള്ള FYBB , ഏത് വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കും അനിവാര്യമായ വളർച്ച ഉറപ്പാക്കുന്നു. അകൗണ്ടബിലിറ്റി, ഇന്റെർഗ്രെറ്റഡ് ഗ്രോത്ത്, റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കിയാണ് FYBB ഒരു സ്ഥാപനത്തിനായുള്ള ബ്രാൻഡിംഗ് സ്ട്രാറ്റജി രൂപീകരിക്കുന്നത്.ന്യൂജെൻ സംരംഭങ്ങൾ മുതൽ പരമ്പരാഗത ബിസിനസുകൾ വരെ FYBB യുടെ ഉപഭോക്താക്കളാണ് . വിഘടിച്ചുനിൽക്കുന്ന ഡിജിറ്റൽ പ്രവർത്തനങ്ങളെ ഒറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുന്നു എന്നതിനൊപ്പം നിക്ഷേപിക്കുന്ന ഓരോ രൂപയും ബ്രാൻഡിന്റെ ദീർഘകാല മൂല്യത്തിലേക്ക് എത്തുന്നുണ്ടെന്ന് എന്ന് FYBB ഉറപ്പാക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന അലൻ ജോണിന്റെ പങ്കാളിത്തത്തിലാണ് FYBB രൂപീകരിച്ചിരിക്കുന്നത്.

”സുതാര്യത ,യാഥാർത്ഥ്യബോധം ,ദീർഘകാല ചിന്ത എന്നിവയിൽ അധിഷ്ഠിതമായാണ് FYBB പ്രവർത്തിക്കുന്നത്. ഞങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്ന ഓരോ ബ്രാൻഡിനെയും ഉപഭോക്താക്കൾക്കിടയിൽ കൃത്യമായി പൊസിഷൻ ചെയ്യുന്നു. അതിനായി പരമ്പരാഗത പരസ്യ രീതികളല്ല ഞങ്ങൾ പിന്തുടരുന്നത്. വളരെ വേഗത്തിൽ ബ്രാൻഡിംഗ് നടത്തുക എന്നതിലല്ല, സമയം കൂടുതൽ എടുത്താലും എക്കാലവും നിലനിൽക്കുന്ന രീതിയിൽ ബ്രാൻഡിനെ പൊസിഷൻ ചെയ്യുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്.ബ്രാൻഡ് വിസിബിലിറ്റിയിലല്ല, കാഴ്ചപ്പാടിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്.കൃത്യമായ സ്ട്രാറ്റജി ഇല്ലെങ്കിൽ ഒരു പിആർ പദ്ധതിയും ലക്‌ഷ്യം കാണില്ല.ശരിയായ രീതിയിൽ ബ്രാൻഡിംഗും പി.ആറും നടപ്പാക്കിയാൽ, അവ മാർക്കറ്റിംഗ് രീതികളെക്കാൾ മികച്ച റിസൾട്ട് നൽകും” FYBB സ്ഥാപകൻ അലൻ ജോൺ പറയുന്നു.

വൈദഗ്ധ്യമുള്ള നേതൃത്വം

അലൻ ജോൺ – കിരൺ ജെയിംസ് എന്നീ രണ്ട് സുഹൃത്തുക്കളുടെ ബിസിനസിനോടും ബിസിനസ് രംഗത്തെ ഇന്നവേഷനുകളോടുമുള്ള താല്പര്യത്തിന്റെ ആകെത്തുകയാണ് FYBB .വർഷങ്ങളായി സംരംഭകരംഗത്ത് സജീവമായ ഇരുവരും വിവിധമേഖലകളിലെ തങ്ങളുടെ വൈദഗ്ദ്യം ഉൾച്ചേർത്താണ് സ്ഥാപനത്തിന് രൂപം നൽകിയിരിക്കുന്നത്. മറ്റൊരു തലത്തിൽ പറഞ്ഞാൽ FYBB ന് രണ്ട് വ്യത്യസ്ത മുഖങ്ങളാണുള്ളത്. ഡിജിറ്റൽ മാർക്കറ്റിംഗ്, 360 ഡിഗ്രി മാർക്കറ്റിംഗ് സ്ട്രാറ്റജൈസേഷൻ, പി ആർ ഇത് മൂന്നുമാണ് ഒരു വശം. മറുഭാഗത്ത് വെബ്‌ഡെവെലപ്മെന്റ് , ഇആർപി , ആപ്പ് ഡെവലപ്മെന്റ് തുടങ്ങിയ സാങ്കേതിക മികവുകൾ സംവായിക്കുന്നു. സാങ്കേതിക രംഗത്തുള്ള അലൻ ജോണിന്റെ മികവും മാർക്കറ്റിംഗ് , ഡിജിറ്റൽ മാർക്കറ്റിംഗ് , ബ്രാൻഡിംഗ് മേഖലകളിലുള്ള കിരൺ ജെയിംസിന്റെ മികവും ഒന്നിച്ചു ചേരുന്നതാണ് FYBB ന്റെ വിജയം.

ലോജിസ്റ്റിക്സ്, ഡിജിറ്റൽ ഇന്നൊവേഷൻ, മീഡിയ എന്നിവയിൽ പരിചയസമ്പന്നനായ സംരംഭകനാണ് അലൻ ജോൺ. ജിസിസിയിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന യുഎഇ ആസ്ഥാനമായുള്ള ഷിപ്പിംഗ്, ലോജിസ്റ്റിക്സ് കമ്പനിയായ ജെഡബ്ല്യു മറൈൻ & ഫ്രൈറ്റിന്റെ സഹസ്ഥാപകനും ഡയറക്ടറുമാണ് അദ്ദേഹം. ഇഎസ്എൽ മറൈൻ & ട്രേഡിംഗ് (യുഎഇ), പസഫിക് ഗ്ലോബൽ ഫ്രൈറ്റ് ,ഇന്ത്യ), ഡാവിറ്റി ഗ്രൂപ്പ് എൽഎൽസി (യുഎസ്എ) എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സംരംഭങ്ങളുടെയും സ്ഥാപകനാണ് അദ്ദേഹം.

FYBB കൈകാര്യം ചെയ്യുന്ന ബ്രാൻഡുകളുടെ ദീർഘകാല വളർച്ച, സ്ട്രാറ്റജിക് ലീഡർഷിപ്, , തന്ത്രപരമായ നേതൃത്വം, ആഗോള കാഴ്ചപ്പാട്, എന്നിവയുടെ ചുമതല അലൻ ജോണിനാണ്.

ഫോർബ്സ് ഫീച്ചർ ചെയ്ത സംരംഭകനും , ഐഐഎം ജമ്മുവിൽ നിന്നും പഠനം പൂർത്തിയാക്കുകയും ചെയ്ത കിരൺ ജെയിംസ് മുത്തൂറ്റ് മാത്യു ഗ്രൂപ്പിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസറായിരുന്നു. ‘ക്വാട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനായ കിരൺ വിദഗ്ദനായ ഒരു മാർക്കറ്റിംഗ് പ്രൊഫഷണലാണ്.ബിസിനസ് സ്കേലബിളിറ്റി,ബ്രാൻഡിംഗ് , ഡിജിറ്റൽ പരിവർത്തനം, ബിസിനസ് പ്രവർത്തനങ്ങൾ എന്നിവയിലുള്ള അദ്ദേഹത്തിൻറെ വൈദഗ്ദ്യം FYBB നെയും FYBB കൈകാര്യം ചെയ്യുന്ന ബ്രാൻഡുകളെയും അടുത്ത തലത്തിലേക്ക് വളർത്തുന്നു. സൗഹൃദത്തിൽ നിന്നും വളർന്ന ഈ ബിസിനസ് കൂട്ടുകെട്ട് തന്നെയാണ് FYBB ന്റെ വിജയവും.

FYBB എന്ത്കൊണ്ട് വ്യത്യസ്തമാകുന്നു ?

മിക്ക ബ്രാൻഡുകളും വിപണിയിൽ സജീവമാക്കാനും ബ്രാൻഡ് ഐഡന്റിറ്റി വർധിപ്പിക്കാനും നെട്ടോട്ടമോടുന്ന ഇക്കാലത്ത് എന്താണ് ബ്രാൻഡിന്റെ യഥാർത്ഥ യുഎസ്‌പി എന്ന് മനസിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുക എന്നത് ഒരിക്കലും ബ്രാൻഡ് ഐഡന്റിറ്റിയുടെ ലക്ഷണമല്ല.ഡിജിറ്റൽ മേഖലയിൽ ബ്രാൻഡ് ഐഡൻറിറ്റി വർധിപ്പിക്കുന്നതിനായി ഈ രംഗത്ത് കൃത്യമായ പഠനം ആവശ്യമാണ്. ബിസിനസ് സാഹചര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നതിലൂടെ മാത്രമേ സുസ്ഥിരമായ വളർച്ചാപാത കണ്ടെത്താനാവൂ. ഇത്തരത്തിൽ തങ്ങൾ കൈകാര്യം ചെയ്യുന്ന ഓരോ ബ്രാൻഡിന്റെയും കൃത്യമായ വിപണിപഠനം, ഉപഭോക്താക്കൾ എന്നിവയെപ്പറ്റിയെല്ലാം ആഴത്തിൽ പഠിച്ചശേഷമാണ് ഒരു ബ്രാൻഡിനായുള്ള ആക്ഷൻ പ്ലാൻ FYBB തയ്യാറാക്കുന്നത്. ഏതൊരു സംരംഭത്തിന്റെയും ബ്രാൻഡിംഗ് , ലോഗോ ഡിസൈൻ ,മൊബൈൽ ആപ്പ് , 360 ഡിഗ്രി മാർക്കറ്റിംഗ് , SEO സേവനങ്ങൾ ,ഡിജിറ്റൽ മാർക്കറ്റിംഗ് , പരസ്യ കാമ്പെയ്‌നുകൾ, UI/UX ഡിസൈൻ ,ഇ-കൊമേഴ്‌സ് വെബ് ഡെവലപ്‌മെന്റ് , വേർഡ്പ്രസ്സ് ഡെവലപ്‌മെന്റ് എന്നിവയെല്ലാം FYBB യുടെ കൈകളിൽ ഭദ്രമാണ്.

360° ഗ്രോത്ത് മോഡൽ

വിപണിയിലെ പോരായ്മകളെ മറികടക്കാൻ FYBB അവതരിപ്പിക്കുന്നത് സമഗ്രമായ ഒരു 360° ഗ്രോത്ത് മോഡലാണ്. ഡിജിറ്റൽ ടൂളുകളെക്കാൾ ഉപരിയായി ബിസിനസ്സ് സാഹചര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നതിലാണ് FYBB ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതൊരു പ്രോജക്റ്റും ഏറ്റെടുക്കുന്നതിന് മുൻപ് മൂന്ന് നിർണ്ണായക ചോദ്യങ്ങൾ ചോദിക്കുന്നു. ബ്രാൻഡ് ഇന്ന് എവിടെയാണ് നിൽക്കുന്നത്? എവിടെ എത്താനാണ് ആഗ്രഹിക്കുന്നത്? അവിടെ എത്തിച്ചേരാനുള്ള ഏറ്റവും വേഗതയേറിയതും സുസ്ഥിരവുമായ പാത ഏതാണ്?

ഇക്കാര്യങ്ങൾ മനസിലാക്കിയ ശേഷം വ്യക്തമായ ഒരു ബ്രാൻഡ് പ്രൊമോഷൻ പ്ലാൻ FYBB തയ്യാറാക്കുന്നു. ഇതിൽ ലോഗോ ഡിസൈനിംഗ് മുതൽ പിആർ വരെ പല ഘടകങ്ങളും ഉൾപ്പെട്ടിരിക്കും. കസ്റ്റമൈസ്ഡ് ബ്രാൻഡ് ഡെവലപ്മെന്റ് പ്ലാനുകളും FYBB യുടെ പ്രത്യേകതയാണ്. ബ്രാൻഡിംഗ് പ്ലാനുകൾ നടപ്പിലാക്കുന്നതിനായി കൊച്ചി, ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ തങ്ങളുടെ ഇൻ -ഹൗസ് ടീമുകളിലൂടെ കൃത്യമായ മോണിറ്ററിംഗ് FYBB ഉറപ്പാക്കുന്നു.

FYBB നൽകുന്ന സേവനങ്ങൾ

കസ്റ്റം വെബ് ഡെവലപ്പ്മെന്റ്, പെർഫോമൻസ് ഡ്രിവൻ ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ ആപ്പ് ഡെവലപ്പ്മെന്റ്, ERP, IT സൊല്യൂഷൻസ് & സൈബർ സെക്യൂരിറ്റി, PR, അഡ്വടൈസിംഗ് & ഗ്രോത്ത് കൺസൾട്ടിംഗ് തുടങ്ങി അനേകം ബ്രാൻഡ് ബിൽഡിംഗ് സേവനങ്ങൾ ഉൾപ്പെട്ടതാണ് FYBB യുടെ ആക്ഷൻ പ്ലാനുകൾ. എല്ലാവരും പിന്തുടരുന്ന വഴി സഞ്ചരിക്കാതെ, ബിസിനസ്സ് ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ ബ്രാൻഡ് സ്ട്രാറ്റജികൾ ആണ് വിജയം കാണുകയെന്ന് ഇവർ തെളിയിക്കുന്നു.

കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള പെർഫോമൻസ് ഡ്രിവൻ ഡിജിറ്റൽ മാർക്കറ്റിംഗ് , ബ്രാൻഡിനെ വിപണിയിലെ അതോറിറ്റിയായി മാറ്റുന്ന PR, അഡ്വടൈസിംഗ് & ഗ്രോത്ത് കൺസൾട്ടിംഗ് തന്ത്രങ്ങൾ, iOS, Android പ്ലാറ്റ്‌ഫോമുകളിൽ മികച്ച അനുഭവം നൽകുന്ന ആപ്പുകൾ എന്നിവയെല്ലാം FYBB യുടെ പ്രവർത്തനങ്ങളെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. “റാഡിക്കൽ ട്രാൻസ്‌പൊരൻസി” (Radical Transparency) എന്ന തത്വത്തിലൂടെ കൃത്യമായ സമയപരിധി (Timelines), ബഡ്ജറ്റ്, യാഥാർത്ഥ്യബോധമുള്ള പെർഫോമൻസ് റിപ്പോർട്ടിംഗ് എന്നിവ അവർ ഉറപ്പാക്കുന്നു. അസാധ്യമായ വാഗ്ദാനങ്ങൾ നൽകുന്നതിനേക്കാൾ പ്രവൃത്തിയിലൂടെ ഫലം കാണിക്കുക എന്ന ശൈലി ക്ലയന്റുകളെസ്ഥാപനത്തോട് ചേർത്തു നിർത്തുന്നു .

ഉറപ്പാക്കും ബ്രാൻഡ് ഐഡന്റിറ്റിയും ആധികാരികതയും

ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു വരൻ സാധിക്കുന്ന , എന്നാൽ ബിസിനസ് വികസനത്തിന് ഏറെ അനിവാര്യമായ ഡിജിറ്റൽ ലോകത്ത് വിസിബിലിറ്റി കൊണ്ട് മാത്രം കാര്യമില്ല. അവിടെ വേണ്ടത് കൃത്യമായ കാഴ്ചപ്പാടാണ് (perception). പരമ്പരാഗത ഏജൻസികൾ വെറും റീച്ചിനായി പരിശ്രമിക്കുമ്പോൾ, FYBB ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബ്രാൻഡിന്റെ ആധികാരികതയിലാണ്. ബ്രാൻഡ് ഐഡന്റിറ്റി, കണ്ടന്റ് സ്ട്രാറ്റജി, പിആർ (PR) എന്നിവയെ ഒരു തന്ത്രപരമായ വീക്ഷണകോണിലൂടെയാണ് ഇവിടെ സമീപിക്കുന്നത്.ഇവ മൂന്നും ഒരേ രീതിയിൽ സമന്വയിപ്പിച്ചുകൊണ്ടുള്ള ബ്രാൻഡ് സ്ട്രാറ്റജിയാണ് സ്ഥാപനത്തിന്റെ ഹൈലൈറ്റ്.

ബ്രാൻഡുകളുടെ ഭാവി വികസനം ഉറപ്പാക്കുന്നതിനായി ‘ഫൗണ്ടർ-ലെഡ് നറേറ്റീവുകൾ’ (Founder-led narratives), ‘വീഡിയോ സ്റ്റോറിടെല്ലിംഗ്’ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവ വിശ്വാസ്യതയ്ക്ക് പ്രാധാന്യം നൽകുന്ന കാര്യങ്ങളാണ്. പരസ്യങ്ങളേക്കാൾ വിശ്വാസ്യതയ്ക്ക് മുൻഗണന നൽകുന്നത് ദീർഘകാല ബ്രാൻഡ് ഇക്വിറ്റി വർദ്ധിപ്പിക്കുകയും വിപണിയിൽ ഒരു ‘അതോറിറ്റി’ ആയി മാറാൻ ബിസിനസ്സിനെ സഹായിക്കുകയും ചെയ്യുന്നു.ഇവയെല്ലാം ഉൾപ്പെടുത്തിയ FYBB യുടെ ബ്രാൻഡിംഗ് രീതികൾക്ക് മികച്ച സ്വീകാര്യതയാണ് സംരംഭകർക്കിടയിൽ ലഭിക്കുന്നത്.

”വെറും ക്ലിക്കുകൾക്കും ഇംപ്രഷനുകൾക്കും ബിസിനസ്സിന്റെ യഥാർത്ഥ വളർച്ചയെ പ്രതിഫലിപ്പിക്കാൻ കഴിയില്ല . മാർക്കറ്റിംഗ് ഡാഷ്‌ബോർഡുകളിൽ നിന്ന് ബിസിനസ്സ് സംഭാഷണങ്ങളിലേക്ക് ശ്രദ്ധ മാറ്റുകയാണ് വിജയകരമായ ഒരു ബ്രാൻഡ് വളർച്ചയുടെ അടയാളം എന്ന് പ്രവർത്തനമികവിലൂടെ തെളിയിക്കുകയാണ് FYBB .യഥാർത്ഥ വിജയമെന്നത് അക്കങ്ങൾ മാത്രമല്ല, വിപണിയിൽ ആ ബ്രാൻഡ് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതു കൂടിയാണ്. ബ്രാൻഡ് റീക്കോൾ, ഇൻബൗണ്ട് ലീഡ്‌സ്, വിപണിയിലെ ആധികാരികത,സുസ്ഥിരമായ വളർച്ച എന്നിവയിലൂടെയാണ് FYBB ഓരോ ബ്രാൻഡുകളെയും വളർത്തുന്നത്” കിരൺ ജെയിംസ് പറയുന്നു.

ഭാവി പദ്ധതികൾ

റീട്ടെയിൽ, ലോജിസ്റ്റിക്സ്, ഹെൽത്ത് കെയർ, എഡ്യൂക്കേഷൻ, ടെക്നോളജി, മാനുഫാക്ചറിംഗ് തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചുകഴിഞ്ഞ FYBB , ഇപ്പോൾ ഈ രംഗത്ത് ഒരു ആഗോള ഡിജിറ്റൽ വളർച്ചാ കേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചിയിലെയും ബംഗളൂരുവിലെയും ദുബായിലെയും തന്ത്രപ്രധാനമായ ഹബ്ബുകളിലൂടെ അന്താരാഷ്ട്ര തലത്തിലുള്ള വളർച്ചയാണ് ലക്ഷ്യം.

വീഡിയോ സ്റ്റോറി ടെല്ലിംഗ് പോലുള്ള പുതിയ ട്രെൻഡുകൾ സ്വീകരിച്ചുകൊണ്ടും, ബിസിനസ്സുകളെ ഭാവിയിലേക്കായി സജ്ജമാക്കിക്കൊണ്ടും FYBB മുന്നേറുന്നു. ഡിജിറ്റൽ യുഗത്തിൽ ഒരു ബ്രാൻഡിനെ എങ്ങനെ വിശ്വസ്തതയോടെയും കരുത്തോടെയും കെട്ടിപ്പടുക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സ്ഥാപനം

English Summary

FYBB (For Your Brand and Business), led by visionary entrepreneurs Alan John and Kiran James, is emerging as a premier "Brand Growth Partner" rather than a conventional digital agency. With operations spanning India, the Middle East, and the UK, FYBB offers a comprehensive 360-degree growth model that integrates technical expertise—such as Web/App development and ERP solutions—with aggressive digital marketing and PR strategies. By prioritizing long-term brand positioning and "Radical Transparency" over short-term metrics, the agency helps businesses transition from simple market visibility to established industry authority, ensuring every investment contributes to sustainable brand equity.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version