ആവശ്യത്തിന് വരുമാനം ഉള്ളതിനാല്‍ തന്നെ ആര്‍ഭാടമായി ജീവിച്ചവരാകാം പലരും. അതിനാല്‍ ആവശ്യമേത്, അത്യാവശ്യമേത്, അടിയന്തരാവശ്യമേത് എന്ന കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. അതിനാല്‍ കുറച്ച് സമയമെടുത്താണെങ്കിലും ചെലവുകള്‍ മേല്‍പ്പറഞ്ഞ രീതിയില്‍ തരാം തിരിക്കുകയാണ് അനിവാര്യം. ഒഴിവാക്കാനാവില്ല എന്നു കരുതുന്ന പല ചെലവുകളും നമുക്ക് വെട്ടിക്കുറക്കാം എന്നതാണ് വസ്തുത. വാടക, യാത്ര, ഭക്ഷണം തുടങ്ങിയവയുടെ ചെലവുകള്‍ അല്പം ശ്രദ്ധ വച്ചാല്‍ കുറക്കാവുന്നതേയുള്ളു.
വാഹനച്ചെലവില് കരുതലാകാം
വീട്ടില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്ള വ്യക്തികള്‍ ഇന്ധനച്ചെലവ് കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കുക. കാറില്‍ പോകുന്നവര്‍ക്ക് പൊതു ഗതാഗതം സാധാരണ നിലയിലാകുമ്പോള്‍ അത് ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കാം. കാര്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിലും വീട്ടില്‍ സ്കൂട്ടര്‍ ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതാണ് ഉത്തമം.മെട്രോ പോലുള്ള സൗകര്യങ്ങളും ഗുണകരമാകും.
ഷോപ്പിംഗ് ചെലവുകള്‍ കുറയ്ക്കാം
സാധാരണ രീതിയില്‍ വരുമാനത്തിന്റെ നല്ലൊരു പങ്കു ഷോപ്പിംഗ്, എന്റര്‍ടൈന്‍മെന്റ്, സിനിമ എന്നിവയ്ക്കെല്ലാമായി ചെലവഴിക്കുന്നവരാണ് മെട്രോ നഗരങ്ങളിലുള്ളവര്‍. വസ്ത്രം, വിനോദം, യാത്ര എന്നിവയില്‍ 20 ശതമാനം വരെ ചെലവു കുറക്കാം. അത്യാവശ്യമാണെങ്കില്‍ മാത്രം ഇതിനായി പണം ചെലവഴിക്കുക. മുന്‍നിര ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പണം ചെലവഴിക്കുന്നതിനേക്കാള്‍ ഇടത്തരം ബ്രാന്‍ഡുകള്‍ പരീക്ഷിക്കാന്‍ ഇത് ഒരവസരമായി കരുതുക.ചെലവേറിയ കടകള്‍ ഒഴിവാക്കുക തുടങ്ങിയ നിരവധി മാര്‍ഗങ്ങള്‍ ഇതിനായി കണ്ടെത്താം. ആഴ്ചയില്‍ ഒന്നു വീതമെങ്കിലുമുള്ള ഡൈന്‍ഔട്ട്, മറ്റു യാത്രകള്‍, മള്‍ട്ടിപ്ലെക്സുകളിലേക്കുള്ള തുടര്‍ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു ബുദ്ധിമുട്ടുമില്ലാതെ ഒഴിവാക്കാം.
അടുക്കളത്തോട്ടമാകാം
വീട്ടു ചെലവുകളില്‍ ഏറ്റവും കൂടുതല്‍ പണം പോകുന്നത് പച്ചക്കറികള്‍ വാങ്ങുന്നതിനായാണ്. അതിനാല്‍ അത്തരം ചെലവുകള്‍ ഒഴിവാക്കുന്നതിന് വീട്ടില്‍ ഒരു അടുക്കളത്തോട്ടം നിര്‍മിക്കാം. കൃഷിയിലേക്ക് തിരിയുന്നതിനും മാനസികോല്ലാസം കണ്ടെത്തുന്നതിനുമായുള്ള അവസരമായി ഇതിനെ കാണാം. വീട്ടില്‍ കൃഷിക്കായി സ്ഥലമില്ലാത്ത ആളുകള്‍ക്ക് ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യാം. തക്കാളി, പച്ചമുകള്, വെണ്ട, തുടങ്ങിയ പച്ചക്കറികള്‍ കൃഷി ചെയ്താല്‍ പരമാവധി 45 ദിവസങ്ങള്‍ക്കുള്ളില്‍ വിളവ് ലഭിക്കും. അതിനാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത് പരീക്ഷിക്കാം. ആവശ്യങ്ങളില്‍ നീട്ടി വെക്കാവുന്നവയും കുറക്കാവുന്നവയും തെരഞ്ഞെടുത്ത് അവ ഒഴിവാക്കുക എന്ന രീതി ഇതിനോടൊപ്പം പ്രവര്‍ത്തികമാക്കണം.