കപ്പ തൊലിയിലെ സയനൈസ് മൂലം തൊടുപുഴയില്‍ 13 പശുക്കളും ചത്ത് 12 ലക്ഷം രൂപയും നഷ്ടം വന്ന 15 കാരനായ ക്ഷീര കര്‍ഷകന്റെ വാര്‍ത്ത പുറത്ത് വന്നപ്പോഴാണ് പലരും കപ്പയുടെ തൊലിയില്‍ സയനൈഡിന്റെ അംശമുള്ളത് അറിയുന്നത് തന്നെ. കപ്പ തൊലിയിലെ സയനൈഡ് മനുഷ്യജീവന് ഭീഷണിയുണ്ടാക്കുമോ? മരച്ചീനിയുടെ തൊണ്ട് കഴിച്ചതു മൂലമുണ്ടായ പെരക്യൂട്ട് സയനൈഡ് വിഷാംശമാണ് മരണകാരണം.
കപ്പ തൊലിയിലെ സൈനൈഡ് ഇല്ലാതാക്കാന്‍ തൊലി ചെറിയ കഷണങ്ങളായി അരിഞ്ഞ്, അവയെ ചെറു ചൂടുവെള്ളത്തില്‍ തിളപ്പിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി കപ്പ തൊലിയിലെ സൈനൈഡ് ആവിയായി പോകുന്നു. അതോടെ തൊലി പശുക്കള്‍ക്ക് ഭക്ഷണയോഗ്യമായി മാറ്റിയെടുക്കാം.ചൂടുവെള്ളത്തില്‍ തിളപ്പിക്കാത്ത കപ്പത്തൊലി പശുക്കള്‍ക്ക് കൊടുക്കുമ്പോള്‍, അതിനുള്ളിലെ സൈനൈഡ് പശുവിന്റെ വായ്ക്കുള്ളില്‍ വിഘടിക്കുന്നു. പിന്നീട് അത് ആമാശയത്തില്‍ ചെല്ലുകയും ദഹനരസങ്ങളും ആയി കൂടിക്കലര്‍ന്ന് വിഷമായി മാറുന്നു.
മൃഗങ്ങള്‍ക്ക് പൊതുവെ കപ്പ കൊടുക്കരുത് എന്ന് പറയുന്നത് ഇത്തരത്തില്‍ പെരക്യൂട്ട് സയനൈഡിന്റെ അംശം ഉള്ളതിനാലാണ്. എന്നാല്‍ തൊലികളഞ്ഞു കപ്പ കഴിക്കുന്നത് കൊണ്ട് തന്നെ ഇത് മനുഷ്യനെ ബാധിക്കാറില്ല.
മരച്ചീനി തൊലിയിലെ സൈനൈഡ് ആവിയായി പോയാല്‍ പിന്നീട് ആ മരച്ചീനി തൊലി പശുക്കള്‍ക്ക് ഭക്ഷണമായി കൊടുക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ചൂടുവെള്ളത്തില്‍ തിളപ്പിക്കാത്ത മരച്ചീനി തൊലി പശുക്കള്‍ക്ക് കൊടുക്കുമ്പോള്‍, അതിനുള്ളിലെ സൈനൈഡ് പശുവിന്റെ വായ്ക്കുള്ളില്‍ വിഘടിക്കുന്നു. പിന്നീട് അത് ആമാശയത്തില്‍ ചെല്ലുകയും ദഹനരസങ്ങളും ആയി കൂടിക്കലര്‍ന്ന് വിഷലിപ്തമായി മാറുകയും ചെയ്യുന്നു. ഇത് പശുക്കളെ മരണത്തിലേക്ക് നയിക്കും.
അല്ലെങ്കില്‍ പശുകുട്ടി ആയിരിക്കുമ്പോള്‍ മുതല്‍ തന്നെ മരച്ചീനി തൊലി ചെറുതായി കൊടുത്ത് ശീലിപ്പിച്ചിരുന്നെങ്കില്‍ പശുവില്‍ തന്നെ ഈ സൈനയ്ഡ് ഇല്ലാതാക്കാന്‍ ആവശ്യമായ ഹോര്‍മോണുകള്‍ ഉണ്ടാവുകയും, പിന്നീട് വലുതാവുമ്പോള്‍ മരച്ചീനി തൊലി കഴിച്ചാലും അവയുടെ ശരീരത്തിനും ആരോഗ്യത്തിനും പ്രശ്നം ഉണ്ടാകുന്നില്ല. അങ്ങനെ ശീലിക്കാത്ത മരച്ചീനി തൊലി പെട്ടെന്ന് ഒരു ദിവസം കൊടുക്കുമ്പോള്‍ അവ പെട്ടെന്ന് തളര്‍ന്നു വീഴുകയും പൊടുന്നനെ മരണം സംഭവിക്കുകയും ചെയ്യുന്നു.
മരച്ചീനി ചെറുതായി അരിയുമ്പോള്‍ തന്നെ അതിനുള്ളിലെ സൈനൈഡ് പൊട്ടി പുറത്തേക്ക് വരുന്നു. പിന്നീട് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുമ്പോള്‍ ഇത് പരിപൂര്‍ണ്ണമായും ആവിയായി പോകുന്നു. ഇങ്ങനെയാണ് മരച്ചീനി തൊലിയിലെ സൈനൈഡ് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുക. ഇങ്ങനെ ചെയ്താല്‍ ഏതുതരത്തിലുള്ള മരച്ചീനി തൊലിയും പശുവിന് ഭക്ഷണമായി കൊടുക്കാം.