മനസറിഞ്ഞു മൃഗങ്ങളെ സ്നേഹിച്ച വ്യക്തിയായിരുന്നു രത്തന്‍ ടാറ്റ.തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയുടെ ജീവന് രക്ഷിക്കുന്നതിനായി വിദേശത്ത് പോലും ചികിത്സയ്ക്കായി കൊണ്ട് പോയ വ്യക്തിയാണ് ടാറ്റ. വളര്‍ത്തു നായയുടെ കാലിന്റെ ജോയിന്റ് മാറ്റിവയ്ക്കേണ്ടി വന്നപ്പോള്‍ അതിനായി മിനെസോട്ട യൂണിവേഴ്സിറ്റി (Minnesota University) ആശുപത്രി വരെ അദ്ദേഹം പോയി.

എന്നാല്‍ ചികിത്സാ കിട്ടാന്‍ വൈകിയതിനാല്‍ നായ മരണപ്പെട്ടു. പക്ഷെ ചികിത്സയ്ക്കായി നായയെ വിദേശത്ത് കൊണ്ട് പോയപ്പോഴാണ് അദ്ദേഹം നമ്മുടെ നാട്ടില്‍ വെറ്റിറിനറി രംഗത്ത് ലഭിക്കുന്ന സൗകര്യങ്ങളും വിദേശത്തെ സൗകര്യങ്ങളും താരതമ്യം ചെയ്യുന്നത്. ഒരു മൃഗത്തിന്റെ ജീവന് രക്ഷിക്കുന്നതില്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു മൃഗാശുപത്രിയ്ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന ചിന്ത അവിടെ നിന്നുമാണ് അദ്ദേഹത്തിനുണ്ടാകുന്നത്.
തുടര്‍ന്ന് നമ്മുടെ നാട്ടില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു മൃഗാശുപത്രി വേണം എന്ന ആഗ്രഹത്തില്‍ നിന്നുമാണ് മുംബൈ നഗരത്തിലെ മഹാലക്ഷ്മിയില്‍ ടാറ്റ ഗ്രൂപ്പ് ഒരു മൃഗാശുപത്രി പണി പൂര്‍ത്തിയാക്കിയത്. 165 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ മൃഗാശുപത്രി ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും എല്ലാവിധ സൗകര്യങ്ങളും ഉള്ള സംരംഭമാണ്. രത്തന്‍ ടാറ്റയുടെ ഏറെ കാലത്തെ ആഗ്രഹത്തിന്റെ സഫലീകരണം കൂടിയാണ് അഞ്ചു നിലകളുള്ള ഈ ആശുപത്രി.
2017ല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ആശുപത്രി നിര്‍മ്മാണത്തിന് നവി മുംബൈ ആണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാല്‍ മൃഗങ്ങളുമായി ആളുകള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മഹാലക്ഷ്മിയിലേക്ക് മാറ്റി. വളര്‍ത്തുമൃഗങ്ങളെ കുടുംബാഗംത്തെപ്പോലെ കരുതിയിരുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ.