സംരംഭകനും മഹീന്ദ്രയുടെ ഉടമയുമായ ആനന്ദ് മഹീന്ദ്ര ഒരു പൊറോട്ട പ്രിയനാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പൊറോട്ടയോടുള്ള ആനന്ദ് മഹീന്ദ്രയുടെ താല്പര്യം പലകുറി അദ്ദേഹം തുറന്നു പറഞ്ഞിട്ടുള്ളതും ആണ്. ഇപ്പോഴിതാ തന്റെ പൊറോട്ടാ പ്രേമം ട്വിറ്റര്‍ അക്കൗണ്ട് വഴിയും അദ്ദേഹം പങ്കു വച്ചിരിക്കുകയാണ്. പൊറോട്ട ഉണ്ടാക്കുന്ന ഒരു വിഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത് ”പൊറോട്ടയുള്ളപ്പോള് ആര്‍ക്കാണ് പിസ വേണ്ടത്…?’ എന്നാണ്.
ബിസിനസ് പോലെ തന്നെ ഭക്ഷണവും ഏറെ ആസ്വദിക്കുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. ഭക്ഷണത്തോടുള്ള താല്പര്യം അദ്ദേഹം ഒരിക്കലും കോര്‍പ്പറേറ്റ് ലോകത്ത് നിന്നും മറച്ചു പിടിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ശതകോടീശ്വരനായ വ്യവസായിയും മുംബൈ ആസ്ഥാനമായുള്ള ബിസിനസ്സ് കമ്പനിയായ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനുമായ അദ്ദേഹം രുചി വൈവിധ്യത്തിന്റെ കാര്യത്തില്‍ നല്ലൊരു ആസ്വാദകന് കൂടിയാണ്. 2023 ലെ കണക്കനുസരിച്ച്, ഫോര്‍ബ്സ് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 2.1 ബില്യണ്‍ ഡോളറാണ്.