ശരീരം ആകര്‍ഷകമായും ആരോഗ്യത്തോടെയും സൂക്ഷിക്കുകയെന്നത് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന കാര്യമാണ്. കോവിഡാനന്തരം ശാരീരിക സൗഖ്യത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റം കൂടി വന്നതോടെ വെല്‍നെസ് ചികില്‍സകള്‍ക്കും പ്രസക്തി ഏറി. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുകയെന്നത് ആഡംബരമല്ല, അനിവാര്യതയാണെന്ന തലത്തിലേക്ക് ജനങ്ങളുടെ ചിന്തയില്‍ മാറ്റം വരുകയാണ്. ഇതെല്ലാം കൃത്യമായി മനസിലാക്കി, ഒരു ഫ്യൂച്ചറിസ്റ്റിക് സമീപനത്തോടെ സംരംഭകത്വത്തിലേക്ക് കാലെടുത്തുവച്ച ഡോക്റ്ററാണ് ജോസഫ് തോമസ്. അന്താരാഷ്ട്രതലത്തില്‍ സ്വീകാരന്യനായ ഡോക്റ്റര്‍പ്രണര്‍ എന്ന തലത്തില്‍ അദ്ദേഹം ഇതിനോടകം സ്ഥാനംനേടിക്കഴിഞ്ഞു. ആഗോള എസ്തറ്റിക്സ് മെഡിസിന് രംഗത്ത് ശ്രദ്ധേയ കാല്‍വെപ്പാണ് ഡോ. ജോസഫ് തോമസിന്റെ മെഡ്ലോഞ്ചസ് എന്ന ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് ഹബ്ബ്. മെഡിക്കല്‍ ടൂറിസം രംഗത്തെ കേരളത്തിന്റെ ശക്തിയും എസ്തറ്റിക് മെഡിസിന്റെ അപാര സാധ്യതകളും ഹോളിസ്റ്റിക് രീതിയിലുള്ള ആരോഗ്യ സമീപനവും ചേര്‍ന്നുള്ള സമഗ്രതയാണ് മെഡ്ലോഞ്ചസിന്റെ പ്രത്യേകത. ആരോഗ്യ സേവനരംഗത്തെ ആ വേറിട്ട വിജയകഥയിലേക്ക്…

ഒരു ഡോക്റ്ററുടെ നിപുണതയും സംരംഭകന്റെ ദീര്‍ഘവീക്ഷണവും ഒത്തുചേരുന്നു എന്നതാണ് ഡോ. ജോസഫ് തോമസിന്റെ വിജയത്തെ
വേറിട്ടുനിര്‍ത്തുന്നത്. എംബിബിഎസ് ഡിഗ്രയെടുത്ത അദ്ദേഹത്തിന് എസ്തറ്റിക്സിലായിരുന്നു അഭിനിവേശം. വളര്‍ന്നുവരുന്ന, എന്നാല്‍ അപാര സാധ്യതകളുള്ള മെഡിക്കല്‍ ശാഖയായ എസ്തറ്റിക്സില്‍ സ്പെഷലൈസ് ചെയ്തായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ യാത്ര.

ദുബായ്, യുഎസ് എന്നിവിടങ്ങളിലെല്ലാം തുടര്‍പരിശീലനങ്ങള്‍ നടത്തി. എസ്തറ്റിക് മെഡിസിനില്‍ ഫെല്ലോഷിപ്പും നേടി. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കോമസ്റ്റോഗൈനക്കോളജിയില്‍ നിന്നുള്ള ഫെല്ലോഷിപ്പായിരുന്നു. അമേരിക്കന്‍ അക്കാഡമി ഓഫ് ആന്റിഎയ്ജിംഗ് മെഡിസിനില്‍ അംഗത്വം നേടാനും ഡോ. ജോസഫ് തോമസിന് സാധിച്ചു. ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍സില്‍ നിന്ന് നേടിയ എക്സിക്യൂട്ടിവ് എംബിഎയും അദ്ദേഹത്തിലെ സംരംഭകനെ പരുവപ്പെടുത്തി എടുക്കുന്നതില്‍ നിര്‍ണായകമായി.

സാധ്യതകള്‍ നിറഞ്ഞ എസ്തറ്റിക് മെഡിസിന്
ആഗോളതലത്തില്‍ അതിവേഗം വളര്‍ന്നുവരുന്ന മേഖലയാണ് എസ്തറ്റിക് മെഡിസിന്. എന്നാല്‍ ഇന്ത്യയില്‍ വലിയ വിടവാണ് ഈ രംഗത്തുള്ളതെന്ന് ഡോ. ജോസഫ് തോമസ് പറയുന്നു. ആ സാധ്യതകളിലേക്കാണ് തിരുവല്ല ആസ്ഥാനമാക്കി മെഡ്ലോഞ്ചസ് രംഗപ്രവേശം ചെയ്തത്. വിദേശരാജ്യങ്ങളിലേക്കുള്ള എന്റെ യാത്രകളിലൂടെയാണ് എസ്തറ്റിക് എന്ന വളരുന്ന മേഖലയ്ക് ഇന്ത്യയില്‍ വലിയ വിടവുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ജനങ്ങളുടെ ചെലവാക്കുന്ന വരുമാനത്തില്‍ വന്ന വര്‍ധനയും എസ്തറ്റിക്സിനെ കുറിച്ചുള്ള അവബോധവും വലിയ സാധ്യതയാണ് തുറന്നിട്ടത്. ഇതാണ് അന്താരാഷ്ട്ര, ആഭ്യന്തര ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള എസ്തറ്റിക് ഹോസ്പിറ്റല്‍ എന്ന രീതിയില്‍ മെഡ്ലോഞ്ചസ് തുടങ്ങാന്‍ കാരണം-ഡോ. ജോസഫ് തോമസ് പറയുന്നു.

കോവിഡ് മഹാമാരി മെഡിക്കല്‍ ടൂറിസത്തെ ബാധിച്ചപ്പോള്‍ പോലും ആഭ്യന്തരതലത്തില്‍ നിന്നുള്ള ആവശ്യകതയുടെ ബലത്തില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ നമുക്കായിരുന്നു. ഇന്ത്യന്‍ എസ്തറ്റിക് വിപണിയുടെ വലിയ സാധ്യതകളിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്-ഡോ. ജോസഫ് കൂട്ടിച്ചേര്‍ക്കുന്നു. കോസ്മെറ്റിക്സ് പ്രൊഡക്റ്റ്സ്, എസ്തറ്റിക് എക്യുപ്മെന്റ് തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട വൈവിധ്യവിപണികളിലേക്കും മെഡ്ലോഞ്ചസ് കാലെടുത്തുവച്ചുകഴിഞ്ഞു. ആഗോള വിപണിയില്‍ എസ്തറ്റിക്സുമായി ബന്ധപ്പെട്ട സകല കാര്യങ്ങള്‍ക്കുമുള്ള ഒറ്റ ലക്ഷ്യസ്ഥാനമായി മാറുകയാണ് മെഡ്ലോഞ്ചസ്.
എന്താണീ എസ്തറ്റിക് മെഡിസിന്?
പേര് സൂചിപ്പിക്കുന്നതുപോലെ സൗന്ദര്യവുമായി ബന്ധപ്പെട്ടതാണിത്. എന്നാല്‍ അതിന്റെ അര്‍ത്ഥം വിശാലമാണെന്ന് മാത്രം. സകല മനുഷ്യരുടെയും ആത്യന്തിക ചിന്ത തന്റെ ശരീരം പരമാവധി നന്നായി, ആകര്‍ഷകമായി സൂക്ഷിക്കുക എന്നതാണ്. അറിഞ്ഞും
അറിയാതെയും നമ്മള് ചെയ്യുന്ന ഓരോ കാര്യവും അതുമായി ബന്ധപ്പെട്ട് തന്നെയാണ്. എസ്തറ്റിക് മെഡിസിന് എന്നാല്‍ ഒരു വ്യക്തിയുടെ അല്ലെങ്കില്‍ രോഗിയുടെ ശാരീരിക രൂപവും സംതൃപ്തിയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള മെഡിക്കല്‍ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു രീതിയെന്ന് പൊതുവില്‍ പറയാം.

പ്രായമാകുന്ന പ്രവണത നിയന്ത്രിക്കുന്നത് മുതല്‍ ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതും അമിത ഫാറ്റ് എടുത്ത് കളയുന്നതും വരെയുള്ള നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കോസ്മെറ്റിക് ഡെര്‍മറ്റോളജി ട്രീറ്റ്മെന്റുകള്‍, ന്യൂട്രീഷന്‍, ഹെയര്‍ ട്രാന്‍സ്പ്ലാന്റ്, ഹെയര്‍ റിഡക്ഷന്‍, ഫാറ്റ് ഗ്രാഫ്റ്റിംഗ്, ലേസര്‍ ആന്‍ഡ് ഐപിഎല്‍, സ്കാര്‍ മാനേജ്മെന്റ്, കോസ്മെറ്റിക് ഗൈനക്കോളജി തുടങ്ങി നിരവധി ശാഖകള്‍ എസ്തറ്റിക് മെഡിസിനില്‍ ഉള്‍പ്പെടും. ഡെര്‍മറ്റോളജിയിലോ പ്ലാസ്റ്റിക് സര്‍ജറിയിലോ പരിമിതപ്പെടുന്ന ഒന്നല്ല ഇത്.
വലിയ വിപണി
ആഗോളതലത്തില്‍ 300 ബില്യണ്‍ ഡോളറിന്റേതാണ് എസ്തറ്റിക്സ് മെഡിസിന് വിപണിയെന്നാണ് അനൗപചാരിക റിപ്പോര്‍ട്ടുകള്‍. മാര്‍ക്കറ്റ്.യുഎസ് എന്ന ആഗോള ഏജന്‍സി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് പറയുന്നത് 2033 ആകുമ്പോഴേക്കും 571.6 ബില്യണ്‍ ഡോളറിലേക്ക് ആഗോള എസ്തറ്റിക് വിപണി എത്തുമെന്നാണ്. ഇവരുടെ കണക്കനുസരിച്ച് നിലവില്‍ 131 ബില്യണ്‍ ഡോളറിന്റേതാണ് എസ്തറ്റിക്സ് മെഡിസിന് വിപണി. അടുത്ത 10 വര്‍ഷത്തേക്ക് ശരാശരി 16 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്ന തരത്തിലാകും ഈ മേഖലയുടെ വളര്‍ച്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രെസ്റ്റ് ഓഗ്മെന്റേഷന്, ലിപ്പോസക്ഷന്‍, നോസ് റീഷെയ്പ്പിംഗ്, ബോട്ടോസ് ഇന്ജെക്ഷന് തുടങ്ങിയവയാണ് ഈ മേഖലയില്‍ കൂടുതലായും ആവശ്യകതയുള്ള ട്രീറ്റ്മെന്റ് രീതികള്‍.

അതേസമയം ഇന്ത്യന്‍ എസ്തറ്റിക്സ് മെഡിസിന് വിപണിയും ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നുവരികയാണ്. എസ്തറ്റിക് മെഡിസിന് ഡിവൈസസ് മാര്‍ക്കറ്റ് 2028ല്‍ 2.67 ബില്യണ്‍ ഡോളറിലേക്കെത്തുമെന്നാണ് കഴിഞ്ഞ വര്‍ഷം മുംബൈയില്‍ നടന്ന എസ്തറ്റിക് ആന്‍ഡ് ആന്റി ഏജിംഗ് മെഡിസിന് വേള്‍ഡ് കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആയുര്‍വേദമെന്ന മഹത്തായ പാരമ്പര്യ വൈദ്യശാഖയുടെ സമ്പന്നതയും വിശാലമായ ആരോഗ്യഅടിസ്ഥാനസൗകര്യങ്ങളും പ്രകൃതി സൗന്ദര്യവുമെല്ലാം കേരളത്തെ മികച്ച മെഡിക്കല്‍ ടൂറിസം ഹബ്ബാക്കുന്നതിനോ
ടൊപ്പം എസ്തറ്റിക് മെഡിസിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്നുവെന്നാണ് ഡോ. ജോസഫ് തോമസിന്റെ വിലയിരുത്തല്‍.

താങ്ങാവുന്ന നിരക്കിലുള്ള ട്രീറ്റ്മെന്റ് പ്രസീജ്യറുകളും വൈദഗ്ധ്യം നേടിയ മെഡിക്കല്‍ പ്രൊഫഷണലുകളും ഹോളിസ്റ്റിക് സമീപനവുമെല്ലാം എസ്തറ്റിക് റിജുവനേഷന്‍ തേടുന്നവര്‍ക്ക് കേരളത്തെ മികച്ച ലക്ഷ്യസ്ഥാനമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് മെഡ്ലോഞ്ചസും ശ്രമിക്കുന്നത്.
കോസ്മെറ്റോളജി, ഡെര്‍മറ്റോളജി, ആയുര്‍വേദം, ഫാമിലി മെഡിസിന്, ഡെന്റിസ്ട്രി, വെല്‍നെസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സമഗ്രമായ ആരോഗ്യ സേവനങ്ങള്‍ മെഡ്ലോഞ്ചസ് നല്കുന്നു. ഹെല്‍ത്ത് ടൂറിസവുമായി സമന്വയിപ്പിച്ചാണ് വിവിധ ചികില്‍സാരീതികളും ലഭ്യമാക്കുന്നത്. ആഗോള, ഇതര സംസ്ഥാന ആവശ്യകതകള്‍ കണക്കിലെടുത്ത് ബഹുഭാഷവൈദഗ്ധ്യം നേടിയ മികച്ച ജീവനക്കാരെയും കസ്റ്റമൈസ് ചെയ്ത ട്രീറ്റ്മെന്റ് പ്ലാനും ഉള്‍പ്പെടുത്തിയുള്ള പദ്ധതികളാണ് മെഡ്ലോഞ്ചസ് നടപ്പാക്കുന്നത്.

പ്രതിവര്‍ഷം 25 ശതമാനം വളര്‍ച്ച നേടാന്‍ തങ്ങള്‍ക്കാകുന്നുണ്ടെന്ന് ഡോ. ജോസഫ് പറയുന്നു. വ്യക്തിഗത ട്രീറ്റ്മെന്റ്പ്ലാനുകള്‍, മിനിമലി ഇന്‍വേസിവ് പ്രൊസീജ്വറുകള്‍, പ്രിവന്‍ടേറ്റീവ് എസ്തറ്റിക്സ് തുടങ്ങിയ രീതികള്‍ക്കുള്ള സ്വീകാര്യതയാണ് തങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുകയെന്നത് ഒരു ആഡംബരമല്ല, അനിവാര്യതയാണെന്ന തിരിച്ചറിവിലേക്ക് കൂടുതല്‍ പേര് എത്തുന്നതാണ് ഈ വിപണിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.
ജനങ്ങള്‍ക്കിടയിലും വിപണിയിലും വരുന്ന പുതിയ മാറ്റങ്ങള്‍ ഒരേ സമയം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണെന്ന് ഡോ. ജോസഫ് പറയുന്നു. ഒരു എസ്തറ്റിക് ഫിസിഷ്യന്‍ എന്ന നിലയില്‍ വ്യക്തികളെ അവരുടെ സൗന്ദര്യവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായിക്കുകയെന്നത് വളരെ മൂല്യമേറിയ ദൗത്യമായാണ് ഞാന്‍ കാണുന്നത്. അവരുടെ ജീവിതത്തില്‍ പോസീറ്റീവായ നിരവധി മാറ്റങ്ങളാണ് അതുണ്ടാക്കുന്നത്-ഡോ. ജോസഫ് വ്യക്തമാക്കുന്നു.
അത്യാധുനിക സാങ്കേതികവിദ്യയും വ്യക്തിഗത ട്രീറ്റ്മെന്റ് രീതികളും ചേര്‍ന്ന, ധാര്‍മിക രീതികള്‍ അവലംബിക്കുന്ന ഒരു ദേശീയ എസ്തറ്റിക് ഹബ്ബായി മെഡ്ലോഞ്ചസിനെ മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് ഡോ. ജോസഫ് തോമസ് പറയുന്നു. എസ്തറ്റിക് വെല്‍നെസിന്റെ ആഗോള ഹബ്ബായി കേരളം മാറുന്നതോടൊപ്പം തങ്ങളുടെ ഹെല്‍ത്ത് കെയര്‍ സംരംഭങ്ങളും വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് മെഡ്ലോഞ്ചസ്. തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡ്ലോഞ്ചസിന്റെ വെല്‍നെസ് സെന്ററുകള്‍ കൊച്ചിയിലുമുണ്ട്. ദുബായിലും സ്ഥാപനത്തിന് ഓഫീസുണ്ട്. ഉടന്‍ തന്നെ മൗറീഷ്യസിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തും.