അമേരിക്കയും ചൈനയുമടക്കമുള്ള സംരംഭകത്വത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങളില്‍ കുടുംബ ബിസിനസുകള്‍ ധാരാളമായിട്ടുണ്ടെങ്കിലും കുടുംബ ബിസിനസിലെ മികച്ച മാതൃകകളില്‍ എന്നും മുന്നിട്ടുനില്‍ക്കുന്നത് ജപ്പാനാണ്. പലരാജ്യങ്ങളിലും കുടുംബ ബിസിനസുകള്‍ രണ്ടാം തലമുറയോടെ അന്യം നിന്ന് പോകുമ്പോള്‍ നാലും അഞ്ചും തലമുറ പിന്നിട്ട കുടുംബ സംരംഭങ്ങള്‍ ജപ്പാനില്‍ ഇന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
സംരംഭകത്വത്തില്‍ വച്ച് പുലര്‍ത്തുന്ന അച്ചടക്കവും കുടുംബ ബിസിനസുകളോടുള്ള സമീപനവുമാണ് ഇത്തരത്തില്‍ ജപ്പാനെ വ്യത്യസ്തമാക്കുന്നത്. ഒരു പക്ഷെ ഏറ്റവും പഴക്കമേറിയ കുടുംബ ബിസിനസ് സംരംഭങ്ങളുള്ളത് ജപ്പാനിലായിരിക്കാം 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ഒരു ലക്ഷത്തോളം ബിസിനസ് സംരംഭങ്ങള്‍ ജപ്പാനിലുണ്ട്. ഇവയില്‍ തന്നെ നൂറോളം സംരംഭങ്ങള്‍ 600 വര്‍ഷത്തിന് മുകളിലുളളവയാണ്.കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സാരംഭകത്വത്തില് ജാപ്പനീസ് ജനത വച്ചുപുലര്‍ത്തുന്ന അച്ചടക്കത്തിന്റെ നേര്‍ചിത്രമാണിത്.
മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനശൈലി ജപ്പാനിലുള്ള കൊങ്കോ ഗുമി ഗ്രൂപ്പാണ് ലോകത്തിലെ തന്നെ ഏറ്റവും പഴയ കുടുംബ ബിസിനസ് സംരംഭം. 1400 വര്‍ഷത്തെ ചരിത്രമാണ് ഈ സംരംഭത്തിനുള്ളത്. ഉപഭോക്താവുമായി വിശ്വാസ്യതയില്‍ അടിയുറച്ച ബന്ധം സൃഷ്ടിച്ച സംരംഭങ്ങളാണ് ജപ്പാനിലുള്ളത്. ബിസിനസിന്റെ ഈ വിജയമന്ത്രം സംരംഭകത്വത്തിലേക്ക് കടക്കുന്ന ഓരോ തലമുറയും പിന്തുടരുന്നു.
എന്തുകൊണ്ട് ജാപ്പനീസ് കുടുംബ ബിസിനസുകള്‍ വിജയകരമാകുന്നു എന്ന ചോദ്യത്തിനുള്ള പ്രധാന ഉത്തരം അവിടെ ആണ് പെണ് വ്യത്യാസമില്ല എന്നതാണ്. വനിതകളോ മരുമക്കളോ ആകട്ടെ നേതൃസ്ഥാനത്തെത്താന്‍ കഴിവുള്ളവരായിരിക്കും കുടുംബ ബിസിനസിന്റെ തലപ്പത്തേക്ക് എത്തിച്ചേരുകതന്നെ ചെയ്യും.
സ്വന്തം ലാഭത്തിനപ്പുറം തലമുറകള്‍ക്ക് അപ്പുറത്തേക്ക് സംരംഭത്തെ വളര്‍ത്താനാണ് ജപ്പാനില്‍ പുതുതായിത്തുടങ്ങുന്ന ഓരോ സ്ഥാപനവും ഊന്നല്‍ കൊടുക്കുന്നത്. സാമ്പത്തികാഭിവൃദ്ധി മാത്രം ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന കുടുംബ ബിസിനസുകള്‍ക്ക് അല്‍പായുസ്സാണുള്ളതെന്ന് പഠനങ്ങള്‍ വ്യക്തമാകുന്നു.