ആയുര്ദൈര്ഘ്യത്തിലേക്കുള്ള ആദ്യ വഴി വ്യായാമമാണ്. ആകമാനമുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ശാരീരിക ഉന്മേഷത്തോടൊപ്പം മാനസികമായ ഉന്മേഷവും പ്രദാനം ചെയ്യുന്നതാണ് വ്യായാമം. രണ്ടാമതായി ഓപ്പിയോയിഡുകള്‍ അഥവാ വേദന സംഹാരികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പുകയിലയുടെ ഉപയോഗവും ഒഴിവാക്കണം. കാന്‍സര്‍ പോലെയുള്ള മാരകരോഗത്തിന് ഇവ കാരണമാകുന്നു. അടുത്തത് വളരെ ലളിതവും എന്നാല്‍ സുപ്രധാനവുമാണ് സ്ട്രെസ്സ് ഫാക്ടര്‍ അഥവാ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുകയെന്നത്.
എപ്പോഴും കൂടെയുള്ള സ്ട്രെസ്സ് അല്ലെങ്കില്‍ ടെന്‍ഷന്‍ എന്നിവ വളരെ അപകടകരമാണ്. മാനസിക ആരോഗ്യം നല്ല രീതിയിലാണെങ്കില്‍ മനുഷ്യന്റെ ആയുസും ഉയരും. നല്ല ഭക്ഷണത്തിനും ഏറെ പ്രാധാന്യമുണ്ട്. ഇലക്കറികളും പച്ചക്കറികളും പഴങ്ങളും പോഷകങ്ങള്‍ നിറഞ്ഞ ധാന്യങ്ങളും അടങ്ങുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തിനും ആയുസ്സിനും ഏറ്റവും നല്ലത്. മദ്യപാന ശീലം ഒഴിവാക്കണം. ആരോഗ്യത്തിനും സമൂഹത്തിനും മദ്യം എത്രത്തോളം ഹാനികരമാണെന്ന് അറിയാമല്ലോ.
ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉറക്കത്തിന് ഏറെ പങ്കുണ്ട്. നല്ല ഉറക്കം നിങ്ങളുടെ ജീവിത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് നല്ല ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുക, നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നത്. ഇവയൊക്കെ മാനസികമായ സന്തോഷത്തിനും ഉപകരിക്കുന്ന കാര്യങ്ങളാണ്. ഒപ്പം ദീര്‍ഘായുസിനും.