ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദത്തിന്റെ ദിനങ്ങളെ അതിജീവിക്കുക എന്നത് ഏറെ പ്രധാനമാണ്. സംരംഭകരംഗത്ത് കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്. നെഗറ്റിവിറ്റിയെ പടികടത്തി പോസിറ്റിവിറ്റി വ്യാപിപ്പിക്കുക എന്നതാണ് ഇത്തരം അവസ്ഥകളെ മറികടക്കുന്നതിനുള്ള ഏക പോംവഴി. ബിസിനസ് ചെറുതോ വലുതോ ആവട്ടെ, സംരംഭകനെന്ന നിലയില്‍ ബിസിനസ്സ് ജീവിതത്തില്‍ പോസിറ്റിവിറ്റി നിലനിര്‍ത്തി സ്ട്രെസ് കുറക്കാന്‍ ഇതാ 6 വഴികള്‍.
- പരാജയത്തെ പറ്റി ചിന്തിക്കാതിരിക്കുക – പരാജയ ചിന്തയാണ് ഒരു വ്യക്തിയുടെ തകര്‍ച്ചയ്ക്കുള്ള ഏറ്റവും വലിയ കാരണം. ഇത് ഒരുതരം വൈകാരികമായ ഭയമാണ്. പരാജയത്തെപ്പറ്റി ചിന്തിക്കാതിരിക്കുക.
- വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക – വളരെ മത്സരാധിഷ്ഠിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത് എന്ന് മനസിലാക്കുക. അതിനാല്‍ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെരഞ്ഞുകണ്ടെത്തുക.
- വിജയത്തില്‍ മാത്രം സ്വപ്നം കാണുക – നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ നിങ്ങള്‍ അതാകും എന്നാണ് ബുദ്ധന് പറഞ്ഞിരിക്കുന്നത്. അതിനാല്‍ വിജയത്തെപ്പറ്റി മാത്രം ചിന്തിക്കുക.
- ടൈം മാനേജ്മെന്റ് എന്ന നേട്ടം – ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സമയ നഷ്ടമാണ്. ഒരു ദിവസത്തില്‍ ചെയ്യാനുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് അതിനു അനുസരിച്ച് നടപ്പാക്കുക.
- പോസിറ്റിവ് ആയിരിക്കുക – പോസിറ്റിവ് ചിന്തകള്‍ കൊണ്ട് ഉത്തേജിതനായ ഒരു വ്യക്തിക്ക് പരാജയഭീതി ഉണ്ടാകുകയില്ല. ശരിയായ ചിന്തകളെ വളര്‍ത്തുക എന്നതാണ് ബിസിനസില്‍ പ്രധാനം. ശരിയായ സമയത്ത് ശരിയായ ആളുകള്‍ ശരിയായ പ്രവൃത്തി ചെയ്യുമ്പോഴാണ് വിജയം ഉണ്ടാകുക.
- ഫോക്കസ്ഡ് ആയി പ്രവര്‍ത്തിക്കുക – ഒരു സംരംഭകന് എന്ന നിലയില്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാക്കണം. തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യുക്കുന്നതിനൊപ്പം സ്വന്തം നിലയിലും പ്രവര്‍ത്തനമികവ് കാണിക്കുക.