വിജയികളായ എല്ലാ പുരുഷന്മാരുടെയും പിന്നില്‍ ഒരു സ്ത്രീ ഉണ്ടാവുമെന്ന ചൊല്ല് കേട്ടിട്ടില്ലേ. എന്നാല്‍ എല്ലായ്പ്പോഴും അങ്ങനെ ആകണമെന്നുണ്ടോ? ഇന്ത്യയിലെ ഏറ്റവും വിജയിയായ വ്യവസായികളിലൊരാളായ രതന് ടാറ്റയുടെ കാര്യത്തില്‍. ക്രോണിക് ബാച്ച്ലറാണ് രതന് ടാറ്റ. ചിന്തയില്‍ ബിസിനസ് മാത്രം. ഒറ്റാന്തടിയായുള്ള യാത്ര 85 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ പിന്നീലും അജ്ഞാതയായ ഒരു സ്ത്രീയുണ്ടായിരുന്നെന്നറിയാമോ? ഒരു ബ്രേക്കപ്പില്‍ നിന്നാണ് ഒരു പക്ഷേ രതന് ടാറ്റയെന്ന ഇന്‍ഡസ്്ട്രിയലിസ്റ്റിന്റെയും പിറവി.
ഒരു വിവാഹത്തിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവുമോ ക്രോണിക് ബാച്ചിലറായ രതന്? തീര്‍ച്ചയായും.
വിവാഹത്തിന്റെയും കുടുംബ ജീവിതത്തിന്റെയും തൊട്ടരികെ വരെ താന്‍ എത്തിയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റയുടെ ചെയര്മാന് എമരിറ്റ്സായ വ്യവസായ പ്രമുഖന്. യുഎസിലെ ലോസ് ആഞ്ചലസില്‍ വച്ച് ഒരിക്കല്‍ താന്‍ വിവാഹത്തിന്റെ തൊട്ടരികെ എത്തിയതെങ്ങനെയെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വിവരിച്ചു.
ലോസ് ആഞ്ചലസില്‍ താമസിച്ച് ഒരു ആര്‍ക്കിടെക്ച്ചറല്‍ കമ്പനിയില്‍ ജോലി ചെയ്യവെയാണ് തന്റെ പ്രേമഭാജനത്തെ രതന് ടാറ്റ കണ്ടെത്തിയത്. അവളെ ജീവിതസഖിയാക്കാന്‍ ആഗ്രഹിച്ചു. വിവാഹത്തിന് ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു.
വിവാഹം ലോസ് ആഞ്ചലസില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. പക്ഷേ അതിനിടെ അത്യാവശ്യമായി തന്റെ മുത്തശ്ശിയെ കാണാന്‍ രതന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. ഏഴു വര്‍ഷമായി രോഗബാധിതയായിരുന്നു മുത്തശ്ശിയായ നവജ്ഭായി ടാറ്റ. പത്താം വയസില്‍ മാതാപിതാക്കളായ നവലും സോനുവും വോര്‍പിരിഞ്ഞതിന് ശേഷം രതനെ വളര്‍ത്തിയത് മുത്തശ്ശിയായിരുന്നു. അവരെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തവുമായാണ് ചെറുമകന് ഇന്ത്യയിലേക്ക് വന്നത്.
ഇതിനിടെയാണ് 1962 ലെ ഇന്ത്യ-ചൈന യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഇതോടെ ജീവിതപങ്കാളിയാക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവള് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് വിലക്കി. രതന് അവളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഒരുമിച്ച് ജീവിക്കാനും ഏറെ ആഗ്രഹമുണ്ടായിരുന്നു. ഇത് ബന്ധത്തില്‍ വിള്ളലുണ്ടാക്കി. എന്നെന്നേക്കുമായി അത് അവസാനിച്ചു.
അതിനു ശേഷവും മറ്റ് പല സ്ത്രീകളുമായും അടുത്തിട്ടുണ്ടെന്ന് രതന് ടാറ്റ പറഞ്ഞു. പക്ഷേ ഭാര്യയായി ഒപ്പം കൂട്ടാവുന്ന ആരെയും താന്‍ കണ്ടെത്തിയില്ല. ആ ഘട്ടത്തില്‍, തന്റെ അസ്തിത്വം തന്നോട് തന്നെ വൈരുദ്ധ്യത്തിലായിരുന്നെന്ന് അദ്ദേഹം പറയുന്നു. താന്‍ ജോലി ചെയ്യുന്നതിനാലും യാത്ര ചെയ്യുന്നതിനാലും ഒഴിവു സമയം കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, തനിക്ക് ഒന്നിനെക്കുറിച്ചും ഖേദമില്ലെന്ന് ടാറ്റ പറയുന്നു.
ബോളിവുഡ് നടി സിമി ഗ്രെവാളും രതന് ടാറ്റയും തമ്മില്‍ പിന്നീട് അടുപ്പത്തിലായി. എന്നാല്‍ ആദ്യത്തെ അനുരാഗം മറക്കാന്‍ രതന് ഒരിക്കലും സാധിച്ചില്ല. എന്നാല്‍ തകര്‍ന്ന ആ ബന്ധത്തില്‍ നിന്നാണ് രതന് ടാറ്റ എന്ന ഇന്‍ഡസ്ട്രിയലിസ്റ്റ് പിറന്നത്. ലോസ് ആഞ്ചലസിലേക്ക് തിരികെ മടങ്ങി ജോലി ചെയ്യുന്നില്ലെന്ന് അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. കുടുംബ ബിസിനസിന്റെ ചുമതല ഏറ്റെടുത്തു. ഇന്ത്യ കണ്ട് ഏറ്റവും വലിയ ബിസിനസ്മാന് അങ്ങനെ പിറക്കുകയായിരുന്നു.