ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള 10 ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് അറിയാമോ? ഫോബ്സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം വിരാട് കോലിക്കാണ് ഏറ്റവുമധികം ഫോളോവര്‍മാര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. 260 ദശലക്ഷം ആളുകളാണ് കോലിയെ ഫോളോ ചെയ്യുന്നത്. രണ്ടാമത് 89.5 ദശലക്ഷം ഫോളോവര്‍മാരുള്ള പ്രിയങ്ക ചോപ്രയാണ്.
തൊട്ടുപിന്നാലെ 83.4 ദശലക്ഷം ഫോളോവര്‍മാരുള്ള ശ്രദ്ധാ കപൂറാണ് ഉള്ളത്. നാലാം സ്ഥാനത്തുള്ളത് ആലിയ ഭട്ടാണ്. 80 ദശലക്ഷം ഫോളോവര്‍മാര്‍ ആലിയ ഭട്ടിനുണ്ട്. അടുത്തതായി ഏറ്റവും അധികം ഫോളോവര്‍മാരുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. അദ്ദേഹത്തിന് 79.9 ദശലക്ഷം ഫോളോവര്‍മാര്‍ ഉണ്ട്.
ഈ പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത് 76.8 ദശലക്ഷം ഫോളോവര്‍മാരുള്ള കട്രീന കെയ്ഫാണ്. 76.2 ദശലക്ഷം ഫോളോവര്‍മാരുമായി ദീപിക പദുക്കോണ്‍ തൊട്ടു പിന്നിലുണ്ട്. 75.4 ദശലക്ഷം ഫോളോവര്മായി നേഹാ കക്കാറാണ് എട്ടാം സ്ഥാനത്ത്. ഒമ്പതാം സ്ഥാനത്ത് ഉര്‍വ്വശി റോത്തേലയാണ്. ഇവര്‍ക്ക് 68.7 ദശലക്ഷം ഫോളോവര്‍മാരാണ് ഉള്ളത്. 68 ദശലക്ഷം ഫോളോവര്‍മാരുമായി ജാക്കലിന് ഫെര്‍ണാണ്ടസ് പത്താം സ്ഥാനത്തും ഉണ്ട്.