ഇത് പുഷ്പലതയുടെ കഥയാണ്. 32 കാരിയായ ഒരു യുവതി തന്റെ സ്വപ്നത്തിലെ വലിയ ലക്ഷ്യത്തെ എത്തിപ്പിടിച്ചതിന്റെ കഥ. പുഷ്പലതയെന്ന ചിക്കമംഗളൂര്കാരി ഒരു വനിതാസംരംഭകയായത് അനിതരസാധാരണമായ വഴികള്‍ താണ്ടിയാണ്. നമുക്കേവര്‍ക്കും പ്രചോദനമാവുന്ന ആ ജീവിതകഥയിലേക്ക്…
ഏറെ അധ്വാനിച്ചും കഷ്ടപ്പെട്ടും സമ്പാദിച്ച ധനവും സമ്പാദ്യവുമുപയോഗിച്ചാണ് കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ പുഷ്പലതയും ഭര്‍ത്താവും ചേര്‍ന്ന് ഒരു ചെറിയ ഭക്ഷണശാല ആരംഭിച്ചത്. പതിറ്റാണ്ടിലേറെയായി പ്രദേശത്തെ ആളുകള്‍ക്ക് നല്ല ഭക്ഷണം വിളമ്പുന്നു അവര്‍. മികച്ച ഒരു ഉപഭോക്തൃ അടിത്തറയും ഇക്കാലഘട്ടം കൊണ്ട് ഉണ്ടാക്കിയെടുക്കാന്‍ അവരുടെ കാന്റീന് സംരംഭത്തിന് സാധിച്ചു.

എന്നാല്‍ ഇതിലുമേറെ വലിയ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് അവര്‍ താലോലിച്ചിരുന്നത്. കൈവശമുള്ള പണവും സമ്പത്തും ഈ സ്വപ്നം സഫലമാക്കാന്‍ മതിയാകുന്നതായിരുന്നില്ല.
സാമ്പത്തികമായ ഞെരുക്കം നേരിടുകയായിരുന്നെങ്കിലും പുഷ്പലത സധൈര്യം ഒരു തീരുമാനം കൈക്കൊണ്ടു. മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍ നിന്ന് ഒരു മൈക്രോഫിനാന്‍സ് വായ്പ എടുത്ത് ബിസിനസ് വിപുലീകരിക്കുക
സാമ്പത്തികമായ ഞെരുക്കം നേരിടുകയായിരുന്നെങ്കിലും പുഷ്പലത സധൈര്യം ഒരു തീരുമാനം കൈക്കൊണ്ടു. മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍ നിന്ന് ഒരു മൈക്രോഫിനാന്‍സ് വായ്പ എടുത്ത് ബിസിനസ് വിപുലീകരിക്കുക. കമ്പനി സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരതാ പരിശീലന പരിപാടിയില്‍ പങ്കെടുത്തത് അവളുടെ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ പരിവര്‍ത്തനം ചെയ്തു. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ മതിയായ അറിവും പ്രാവീണ്യവും ഈ പരിശീലനത്തിലൂടെ അവള് സ്വായത്തമാക്കി.

സാമ്പത്തിക അറിവുകളും പരിജ്ഞാനവും തന്റെ കൈവശമുള്ള വിഭവങ്ങളെ തന്ത്രപരമായി ഉപയോഗിക്കാന്‍ പുഷ്പലതയെ സഹായിച്ചു. സ്ഥിരോത്സാഹവും അര്‍പ്പണമനോഭാവവും ലാഭം കണ്ടെത്താന്‍ അവള്‍ക്ക് തുണയായി. ആദ്യത്തെ വായ്പ കൃത്യമായി അവള് അടച്ചു തീര്‍ത്തു. ഇതോടെ രണ്ടാം ഘട്ടമായി 65,000 രൂപ കൂടി കമ്പനി പുഷ്പലതയ്ക്ക് വായ്പയായി നല്കി. ബിസിനസിലേക്ക് കൂടുതല്‍ മൂലധനം നിക്ഷേപിച്ച് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് പുഷ്പലതയെന്ന അധ്വാനശീലയായ സംരംഭകയുടെ തീരുമാനം.