കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം 21 ദിവസത്തെ ലോക്ക് ഡൗണ്‍ പിരീഡിലേക്ക് കടന്നിരിക്കുമ്പോള്‍ കാര്‍ഷിക രംഗത്തേക്കുള്ള ഒരു തിരിച്ചു പോക്കിന് അവസരമൊരുക്കുകയാണ് മൈക്രോഫാമിംഗ്. പച്ചക്കറികളുടെ ദൗര്‍ലഭ്യം, വരവ് കുറവും ചെലവ കൂടുതലുമായ അവസ്ഥ എന്നിവയാണ് മണ്ണിലിറങ്ങാതെ, വളപ്രയോഗമില്ലാതെയുള്ള മൈക്രോഫാമിംഗ് കൃഷിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. അടുക്കളപ്പുറത്തും വീടിനകത്തും ഒക്കെയായി ചെയ്യാന്‍ കഴിയുന്ന മൈക്രോഫാമിംഗ് രീതിക്ക് ആവശ്യക്കാര്‍ ഏറെയാണ്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിളവ് ലഭിക്കുന്നു എന്നതാണ് മൈക്രോ ഫാമിംഗിന്റെ പ്രത്യേകത. ശരാശരി പെട്ടത് ദിവസത്തിനുള്ളില്‍ വിത്ത് വിതയ്ക്കുകയും വിള കൊയ്യുകയും ചെയ്യാം. മണ്ണും വളവുമില്ലാതെ കറിവയ്ക്കാനുള്ള ഇലച്ചെടികള്‍ ആണ് ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്നത്. വെറും പേപ്പറില്‍ നമുക്കാവശ്യമായ ഇലച്ചെടികള്‍ വീടിനുള്ളില്‍ത്തന്നെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ.
കടല, പയര്‍, മല്ലി തുടങ്ങിയ വസ്തുക്കളാണ് പ്രധാനമായും മൈക്രോ ഫാമിംഗിനായി ഉപയോഗിക്കുന്നത്. ആവശ്യമായ സാധനങ്ങള്‍ വളരെ കുറച്ചു മാത്രം. ഒരു പരന്ന പ്ലാസ്റ്റിക് പാത്രവും ഏതാനും ടിഷ്യു പേപ്പറുകളുമുണ്ടെങ്കില്‍ നടീല്‍ മാധ്യമമായി. വന്‍പയറോ ചെറുപയറോ മാത്രമല്ല, റാഗി വരെ ഇത്തരത്തില്‍ മൈക്രോ ഫാമിംഗ് രീതിയില്‍ വളര്‍ത്തിയെടുക്കാം. ദിവസവും രണ്ടു നേരം വെള്ളം സ്പ്രേ ചെയ്തു കൊടുത്താല്‍ മതി.
വിത്ത് കുതിര്‍ത്ത ശേഷം ടിഷ്യു പേപ്പറില്‍ വിതയ്ക്കുക. ആറാം ദിവസം വിളവെടുക്കാന്‍ പാകമാകുമെങ്കിലും പത്താം ദിവസം വിളവെടുത്താല്‍ കൂടുതല്‍ അളവ് ലഭിക്കും. അതില്‍ കൂടുതല്‍ മൂത്താല്‍ മൈക്രോഗ്രീനിന്റെ രുചിയും ഗുണവും ലഭിച്ചെന്നുവരില്ല. ചീര പോലെ തോരണവയ്ക്കാന്‍ മികച്ചതാണ് ഈ ഇലകള്‍. തോരന്‍, മെഴുകുവരട്ടി പോലുള്ള കറികള്‍ വയ്ക്കാം. ലോക്ക് ഡൗണ്‍ സമയത്ത് പോഷകസമ്പുഷ്ടമായ ആഹാരം ലഭിക്കുകയെന്നാല്‍ അത്ര ചെറിയ കാര്യമല്ലല്ലോ.
മണ്ണോ, ചെടി ചാടിയോ കൂടാതെ തന്നെ മൈക്രോ ഫാമിംഗ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. പണത്തിന് മൂല്യമേറിയ ഈ കലഘട്ടത്തില്‍ പച്ചക്കറി വാങ്ങി പണം ചെലവഴിക്കുന്നതിലും ഏറെ ലാഭകരമാണ് മൈക്രോ ഫാമിംഗ്. പൊട്ടിയ പാത്രങ്ങളോ പ്ലേറ്റുകളോ പഴയ ചട്ടികളോ ഒക്കെ ഇതിനായി എടുക്കാം. നല്ല രുചി ആണെന്ന് മാത്രമല്ല വിഷാംശം തീരെ ഇല്ലാത്ത തോരനും കറികളും നമുക്ക് കഴിക്കാന്‍ സാധിക്കും എന്നതിനാലാണ് പലരും മൈക്രോ ഫാമിംഗിലേക്ക് തിരിഞ്ഞിയിരിക്കുന്നത്. വരും ദിവസങ്ങളിലെ അവസ്ഥ എന്താണ് എന്ന് ഊഹിക്കാന്‍ കൂടി കഴിയാതിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ചെപ്പടി വിദ്യ റിഞ്ഞിരിക്കുന്നത് നല്ലത് തന്നെ.