ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ എന്‍ട്രി ലെവല്‍, മിഡ്-സെഗ്മെന്റ് സ്മാര്‍ട്ട്ഫോണുകള്‍ ജനപ്രിയമായി നിന്നിട്ടും ബിസിനസില്‍ ശ്രദ്ധേയമായ കുതിച്ചുചാട്ടം നടത്തി ആപ്പിള്‍. ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യക്ക് ക്ഷ പിടിച്ചിരിക്കുന്നു എന്നാണ് ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെക്കോഡ് വില്‍പ്പനയാണ് ആപ്പിള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ ഇന്ത്യയില്‍ നേടിയത്.
ഐഫോണ്‍ 15 സീരീസാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഫോണായി മാറിയിരിക്കുന്നത്. ആപ്പിളിന്റെ 45% വിപണി വിഹിതം 15 സീരിസ് നേടി. ഐഫോണ്‍ 14 സീരീസ് 33 ശതമാനം വിപണി വിഹിതവുമായി രണ്ടാമത്. ശേഷിക്കുന്ന 21% ഐഫോണ്‍ 13 സീരീസ് ഫോണുകളാണ്.
ഐഫോണ്‍ 15 സീരീസാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഫോണായി മാറിയിരിക്കുന്നത്. ആപ്പിളിന്റെ 45% വിപണി വിഹിതം 15 സീരിസ് നേടി
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 സീരീസിന്റെ ലോഞ്ചും ദീപാവലി സീസണും ചേര്ന്നപ്പോഴത്തെ ആവേശം സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തില്‍ ഐഫോണ്‍ വില്‍പ്പനയില്‍ 7% വാര്‍ഷിക വളര്‍ച്ച നേടിക്കൊടുത്തു.
ഇന്ത്യയിലെ കമ്പനികളും ആപ്പിള്‍ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പുതിയ എം3 മാക്ബുക്ക് പ്രോയും മാക്ബുക്ക് എയറുമാണ് ജീവനക്കാര്‍ക്കായി വിപ്രോ വാങ്ങിക്കൂട്ടിയത്. ശ്രീധര്‍ വെമ്പുവിന്റെ ഉടമസ്ഥതയിലുള്ള സോഹോയും ഐഫോണുകളും മാക്കുകളും ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ സ്വീകരിച്ചു. തങ്ങളുടെ 15,000-ലധികം വരുന്ന ആഗോള ജീവനക്കാര്‍ക്ക് സോഹോ ആപ്പിള്‍ ഉപകരണങ്ങള്‍ നല്കി.