എംജി മോട്ടോഴ്സിന്റെ ഇന്ത്യന്‍ ബിസിനസിന്റെ മുഖ്യ ഓഹരികള്‍ വില്ക്കാന് ചൈനീസ് ഓട്ടോ ഭീമന് സായിക്. അടുത്തിടെയാണ് ശ്രദ്ധേയ ഇലക്ട്രിക് കാറായ എംജി കോമറ്റ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തുടങ്ങിയവരാണ് എംജി മോട്ടോഴ്സിന്റെ ഇന്ത്യന്‍ ബിസിനസ് വാങ്ങാനുള്ള മല്‍സരത്തിലെ പ്രമുഖര്‍.
എംജിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്താല്‍ വാഹനവിപണിയില്‍ പുതിയ വിപ്ലവത്തിനാകും നാന്ദി കുറിക്കുക. സുസുക്കിയും ടാറ്റയും ഹ്യുണ്ടായും മഹീന്ദ്രയും അരങ്ങുവാഴുന്ന വിപണിയില്‍ കടുത്ത മല്‍സരത്തിനാകും അത് വഴിവെക്കുക. വില്‍പ്പനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് സൂചന.