ആനന്ദ മഹിന്ദ്ര അങ്ങനെയാണ്, കൊട്ടിക്കഷങ്ങളൊന്നും ഇല്ലാതെ ചിലപ്പോള്‍ വമ്പന്‍ ട്വിസ്റ്റുകള്‍ കൊണ്ട് വരും. സമാനമായ രീതിയിലാണ് പുതിയ നിറത്തില്‍ ഥാര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇത്തവണത്തെ നിറം മിലിറ്ററി ഗ്രീനാണ്. ഡീപ് ഫോറെസ്റ്റ് എന്നാണ് പുതുനിറത്തിനു കമ്പനി നല്‍കിയിരിക്കുന്ന പേര്. മിലിട്ടറി ലുക്കില്‍ എത്തിയ ഥാറിനു ആരാധകര്‍ ഏറെയാണ്.
പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ ഡീപ് ഫോറസ്റ്റ് നിറത്തിലുള്ള ഥാര്‍ ലഭ്യമാണ്. മഹീന്ദ്രയുടെ ഈയടുത്തിടെ പുറത്തിറങ്ങിയ എക്സ് യു വി 3 എക്സ് ഒ, മഹീന്ദ്ര സ്കോര്‍പിയോ എന്‍ എന്നീ വാഹനങ്ങളും ഈ നിറത്തില്‍ വിപണിയില്‍ ഉണ്ട്. ഈയടുത്തിടെ മഹീന്ദ്ര, ഥാറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. എന്‍ട്രി ലെവല്‍ ഥാറിന് 10000 രൂപ വരെയാണ് വര്‍ധനവ്. MT RWD വേരിയന്റിന്റെ വില വര്‍ധിച്ച് 11 .35 ലക്ഷം രൂപയായി. LX MT RWD ഡീസലിന് 12.85 ലക്ഷം രൂപയാണ് വില. LX പെട്രോള്‍ AT RWD യ്ക്ക് എക്സ് ഷോറൂം വില 14.1 ലക്ഷം രൂപയാണ്.
7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, സെമി ഡിജിറ്റല്‍ ക്ലസ്റ്റര്‍, ടി പി എം എസ്, 18 ഇഞ്ച് അലോയ് വീലുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്ട്രോള്സ്, എല്‍ ഇ ഡി ടെയില്‍ ലൈറ്റ്സ്, തുടങ്ങി നിരവധി ഫീച്ചറുകള്‍ ഥാറിനെ വ്യത്യസ്തമാക്കുന്നു.
മൂന്ന് എന്ജിന് ഓപ്ഷനുകളിലാണ് ഥാര്‍ പുറത്തിറങ്ങുന്നത്. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍, ആര് ഡബ്ള്യു ഡിയുമായാണ്. 6 സ്പീഡ് മാനുവലുമായി ബന്ധിപ്പിച്ചിട്ടുള്ള 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ അല്ലെങ്കില്‍ സിക്സ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 x 4, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പെയര്‍ ചെയ്തിരിക്കുന്നത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ 4 x 4 ആയാണ്.