തുടക്കത്തില്‍ വരുന്ന നിക്ഷേപമാണ് പലരെയും സോളാറില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. എന്നാല്‍ വര്‍ഷങ്ങളോളം നാം അടക്കേണ്ടി വരുന്ന വൈദ്യുതി ബില്ലുമായി തട്ടിച്ചു നോക്കുമ്പോള്‍ സോളാര്‍ ലാഭകരമാണ് എന്ന് മനസിലാകും. ഒന്നര രണ്ട് ലക്ഷം രൂപക്ക് മുതല്‍ പാനലുകള്‍ ഘടിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഇപ്പോള്‍ ഈ തുക മുഴുവനും വീട്ടുടമ വഹിക്കേണ്ട കാര്യമില്ല. ആകെത്തുകയുടെ 30 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡിയായി ലഭിക്കും.
അധികമായി ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിറ്റ് പണം നേടുന്നതിനായുള്ള മാര്‍ഗവും ലഭ്യമാണ്. ഇത് പ്രകാരം കെഎസ്ഇബിക്ക് ഒരു അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷയ്ക്കൊപ്പം 1,000 രൂപ അടച്ചാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വന്ന് പരിശോധന നടത്തും. മറ്റു പ്രശ്നമാണ് ഒന്നും ഇല്ലെങ്കില്‍ വീട്ടില്‍ ഉല്പാദിപ്പിച്ച വൈദ്യുതി സര്‍ക്കാരിന് നല്‍കുന്നതിനായി അനുമതി നല്‍കും. സര്‍ക്കാരിനു നല്കുന്ന വൈദ്യുതിയുടെ തത്തുല്ല്യമായ തുക വൈദ്യുതി ബില്ലില്‍നിന്ന് ഇളവ് ചെയ്യും.
എങ്ങനെ നോക്കിയാലും ലാഭം തന്നെ. കെഎസ്ഇബി ലൈനില്‍ കറന്റ് ഇല്ലെങ്കില്‍ വീട്ടിലും കറന്റ് ലഭിക്കുകയില്ല എന്നതാണ് ഈ മേഖലയിലെ പ്രധാന പോരായ്മ. മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും കഴുകി വൃത്തിയാക്കണം. പാനലിനു മുകളിലായി ഇലകള്‍, പൊടികള്‍ എന്നിവ അടിഞ്ഞു കൂടാതെ നോക്കണം. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സോളാര്‍ പാനലുകള്‍ കൊണ്ട് ഊര്‍ജ്ജ ലാഭവും ധനലാഭവും ഉണ്ടാകും.