രാജ്യത്ത് പുതുതായി 12 സ്മാര്‍ട്ട് സിറ്റികള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു. ഇതില്‍ പാലക്കാട് സ്മാര്‍ട്ട് സിറ്റി പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. മെഡിസിന്‍സ്, ബൊട്ടാണിക്കല്‍ വ്യവസായത്തിന് പ്രാമുഖ്യം കൊടുക്കുന്നതാണ് പാലക്കാട് സമാര്‍ട്ട് സിറ്റി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ആഗ്രയിലെ സ്മാര്‍ട്ട് സിറ്റി വികസിപ്പിക്കുന്നത്.
പാലക്കാട് പുതുശേരിയിലും പരിസര പ്രദേശത്തുമായി 1,710 ഏക്കര്‍ ഭൂമി 1,789.92 കോടി രൂപ ചെലവിട്ട് കേരളം ഏറ്റെടുത്തിരുന്നു. പുതുശേരി സെന്‍ട്രലില്‍ 1,137 ഏക്കറും പുതുശേരി വെസ്റ്റില്‍ 240 ഏക്കറും കണ്ണമ്പ്രയില്‍ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു.
പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ ഭക്ഷ്യസംസ്ക്കരണം, ലൈറ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ വ്യവസായങ്ങളുടെ കേന്ദ്രമാകുന്നത് ഗയയിലെ സ്മാര്‍ട്ട് സിറ്റിയാണ്. 28,602 കോടി രൂപ ചെലവിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി രാജ്യത്ത് 12 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നത്. 10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിച്ചേക്കും.
ഇവിടെ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ജപ്പാന്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലാന്‍ഡ്, തായ്വാന് തുടങ്ങിയ രാജ്യങ്ങള്‍ താത്പര്യമറിയിച്ചിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രോജക്ടുകളുമായി എത്തുന്ന വിദേശ കമ്പനികളെയാണ് സ്മാര്‍ട്ട് സിറ്റികളില്‍ നിക്ഷേപം നടത്താനായി സര്‍ക്കാര്‍ പ്രാഥമികമായും നോക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് എന്ന എസ്.പി.വി മുഖേനയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്.