കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കപ്പെട്ട ദിവസം തണുത്ത പ്രതികരണമാണ് ഓഹരി വിപണിയില്‍ നിന്ന് ഉണ്ടായതെങ്കിലും വെള്ളിയാഴ്ച എല്ലാ പരിഭവങ്ങളെയും കവച്ചു വെക്കുന്ന മുന്നേറ്റമാണ് നിഫ്റ്റിയിലും സെന്‍സെക്സിലും ദൃശ്യമാകുന്നത്. നിഫ്റ്റി 180 പോയന്റ് വരെയും സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 612 പോയന്റ് വരെയും ഉയര്‍ന്നു. സര്‍ക്കാര്‍ ബജറ്റില്‍ മുന്‍ഗണന കൊടുത്ത ഊര്‍ജ, ഹൗസിംഗ് മേഖലകളിലെ ഓഹരികളില്‍ വലിയ കുതിപ്പ് തന്നെ ദൃശ്യമായി. പൊതുമേഖലാ കമ്പനികളിലെ കുതിപ്പ് തുടരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.
സുസ്ലോണ്‍
പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുസ്ലോണിന്റെ ഓഹരി വില 12.5 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. 4.5% നേട്ടത്തോടെ 50.72 എന്ന നിലയില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി ഒരു ഘട്ടത്തില്‍ സുസ്ലോണ്‍. കമ്പനിയുടെ വിപണി മൂലധനം 68,066 കോടി രൂപയിലേക്ക് കുതിച്ചു.
എസ്ജെവിഎന്‍
ജലവൈദ്യുത ഉല്‍പ്പാദന മേഖലയിലെ മുമ്പന്മാരായ സത്ലജ് ജല്‍ വിദ്യുത് നിഗം (എസ്ജെവിഎന്‍) ഓഹരികള്‍ 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലേക്ക് മുന്നേറി. ഇന്ന് 14.74% മുന്നേറിയ എസ്ജെവിഎന്‍ 146.30 എന്ന നിലയിലാണ് ട്രേഡ് ചെയ്യുന്നത്. കമ്പനിയുടെ വിപണി മൂലധനം 56,628 കോടി രൂപയിലെത്തി. കഴിഞ്ഞ 6 മാസത്തിനിടെ 146% വളര്‍ച്ചയാണ് എസ്ജെവിഎന്‍ ഓഹരി മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.
ഐആര്‍ഇഡിഎ
പുനരുപയോഗിക്കാവുന്ന ഈര്‍ജ മേഖലയിലെ കമ്പനികള്‍ക്ക് വായ്പ നല്കുന്ന പൊതുമേഖലാ കമ്പനിയായ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സിയുടെ (ഐആര്‍ഇഡിഎ) ഓഹരി വില ഇന്നും റെക്കോഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. രണ്ടു മാസം മുന്‍പ് 50 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരിവില വെള്ളിയാഴ്ച അപ്പര്‍ സര്‍ക്യൂട്ടില്‍ 195.05 രൂപയിലെത്തി. കമ്പനിയുടെ ഓഹരി വില 52,424 കോടി രൂപയായി ഉയര്‍ന്നു. ഇതുവരെ 225% നേട്ടമാണ് കമ്പനി ഓഹരി ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ബജറ്റില്‍ മുന്‍ഗണന കൊടുത്ത ഊര്‍ജ, ഹൗസിംഗ് മേഖലകളിലെ ഓഹരികളില്‍ വലിയ കുതിപ്പ് തന്നെ ദൃശ്യമായി. പൊതുമേഖലാ കമ്പനികളിലെ കുതിപ്പ് തുടരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്
എന്‍ബിസിസി
അടുത്ത 5 വര്‍ഷത്തിനിടെ രണ്ട് കോടി ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനം ഹൗസിംഗ് മേഖലയിലെ കമ്പനികള്‍ക്ക് ഉണര്‍വായി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ (എന്‍ബിസിസി) ഓഹരി വില 52 ആഴ്ചത്തെ ഉയര്‍ന്ന നിലയിലെത്തി. 18.23% ഉയര്‍ന്ന് 167.95 ലേക്ക് എന്‍ബിസിസി വില എത്തുകയുണ്ടായി.
ഹഡ്കോ
ബജറ്റിനു മുന്‍പ് തന്നെ കുതിപ്പാരംഭിച്ച ഹഡ്കോ (ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്) ഓഹരികള്‍ വെള്ളിയാഴ്ച 1 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 9.98% ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടടിച്ച ഹഡ്കോയുടെ മൂല്യം 226.95 ല്‍ എത്തി.