അടിസ്ഥാന സൗകര്യ വികസനങ്ങളിലൂടെ ലക്ഷദ്വീപിന്റെ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്. പോര്‍ട്ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന വികസനം, മറ്റു സൗകര്യങ്ങള്‍ എന്നിവയിലൂടെ ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കും എന്നാണ് മന്ത്രി പറഞ്ഞത്. വരുംനാളുകളില്‍ ഉണ്ടാകുന്ന നേട്ടത്തെ ലക്ഷ്യമാക്കിയുള്ള വികസനപദ്ധതികളാണ് ദ്വീപിന് വേണ്ടി ആവിഷ്കരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതിനു പിന്നാലെ ലക്ഷദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയിരുന്നു. ബജറ്റില്‍ പ്രത്യേയക പരാമര്‍ശം കൂടി ലഭിച്ചതോടെ കൂടുതല്‍ വികസനപദ്ധതികളും യാത്രാസൗകര്യങ്ങളും ലക്ഷ്വദ്വീപില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.