ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിൽ നേട്ടം റെയിൽവേക്ക്. രാജ്യത്തിന്റെ അഭിമാനമായ വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ സർവീസുകൾ നടത്തും. ബജറ്റിൽ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച നിർമല നിലവിലുള്ള 40,000 സാധാരണ ട്രെയിന്‍ ബോഗികള്‍ വന്ദേഭാരതിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വ്യക്തമാക്കി. മാത്രമല്ല, മെട്രോ, നമോ ഭാരത് ട്രെയിന്‍ പദ്ധതികള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
2.55 ലക്ഷം കോടി രൂപ റെയിൽവേ വികസനത്തിനായി വകയിരുത്തിയ നിർമല സീതാരാമൻ, ഏറെ പ്രതീക്ഷയോടെയാണ് ഈ മേഖലയെ കാണുന്നത്. ഉയര്‍ന്ന ട്രാഫിക്കുള്ള മേഖലയില്‍ ഇടനാഴി സ്ഥാപിക്കുന്നതിലൂടെ കൂടുതൽ സൗകര്യങ്ങളും വരുമാനവും സൃഷ്ടിക്കാൻ കഴിയുമെന്ന് നിർമല പറഞ്ഞു. അതേസമയം , കഴിഞ്ഞ ബജറ്റിൽ 2.40 ലക്ഷം കോടി രൂപയായിരുന്നു റെയിൽവേക്കായി മാറ്റിവച്ചത്.നേട്ടമുണ്ടാക്കാതെ റെയില്‍വേ ഓഹരികള്‍ റെയില്‍വേക്കുള്ള ബജറ്റ് വിഹിതം റെക്കോഡ് തുകയായി ഉയര്‍ത്തിയെങ്കിലും റെയില്‍വേ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.