ജനന തീയതി തെളിയിക്കുന്നതിന് ആധാര്‍ സ്വീകരിക്കില്ലെന്ന് എംപ്ലോയേഴ്സ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയില്‍ നിന്നും ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്.
സമാനമായ രീതിയില്‍ പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ആധാര്‍ ഉപയോഗിക്കാനാകില്ലെന്ന് ആധാര്‍ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം സ്ഥാപനങ്ങളില്‍ ഇനി ജനനതീയതിക്ക് തെളിവായി ഇനി ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മാര്‍ക്ക് ഷീറ്റുകള്‍ സമര്‍പ്പിക്കണം. എന്നാല്‍ രാജ്യത്തെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖ തന്നെയാണ് ആധാര്‍.