ഓണ്‍ലൈന്‍ മീറ്റിങ്ങുകളിലെ പെരുമാറ്റ രീതികള്‍ പോലും കരിയറിനെ ബാധിക്കുന്ന അവസ്ഥയിലാണ്. വീഡിയോ മീറ്റിംഗുകളിലെ പ്രൊഫഷണലിസത്തിന് വലിയ പ്രാധാന്യമുണ്ട്. ജബ്രയുടെ (Jabra) ഏറ്റവും പുതിയ ഹൈബ്രിഡ് വര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം കമ്പനികളിലെ ജീവനക്കാര്‍ ഓണ്‍ലൈന്‍ മീറ്റിംഗുകളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
വീഡിയോ ഓണ്‍ ആക്കി മീറ്റിംഗുകളില്‍ പങ്കെടുക്കുന്നവര്‍, വീഡിയോ ഓഫ് ചെയ്തുകൊണ്ട് മീറ്റിങ്ങില്‍ പങ്കെടുക്കുന്നവരേക്കാള്‍ ആശയ വിനിമയത്തിന് പ്രാധാന്യം നല്‍കുന്നവരാണ് എന്നാണ് വിലയിരുത്തല്‍. ഒരു വ്യക്തി ഓണ്‍ലൈന്‍ മീറ്റിംഗില്‍ വീഡിയോ ഓണ്‍ ചെയ്ത് പങ്കെടുക്കുമ്പോള്‍ മറ്റുള്ളവരും അത് പിന്തുടരാന് ശ്രമിക്കും. ആശയവിനിമയം നടക്കുമ്പോള്‍ സംസാരിക്കുന്ന വ്യക്തിയുടെ മുഖം കാണാന്‍ കഴിയാത്തത് അസ്വസ്ഥത ഉണ്ടാക്കുന്ന ഘടകമാണ്.
എന്നാല്‍ എപ്പോഴും വീഡിയോ ഓണ്‍ ചെയ്യേണ്ടി വരുന്നതിലും നിരവധി ആളുകള്‍ അസ്വസ്ഥരാണ് എന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഈ പ്രശ്നം ഏറ്റവും കൂടുതല്‍ അലട്ടുന്നത് ജെന്‍ Z (Gen Z) വിഭാഗത്തില്‍ ഉള്‍പ്പെടുന്ന യുവ തലമുറയെയാണ്. തങ്ങളുടെ കരിയറിന്റെ ആദ്യ കാലഘട്ടത്തില്‍ ആയതുകൊണ്ടാകാം ഇതെന്നാണ് വാദം.
ജെന്‍ Z വിഭാഗത്തിലെ വ്യക്തികള്‍ മീറ്റിംഗുകളില്‍ വീഡിയോ ഓണ്‍ ചെയ്യണോ ഓഫ് ചെയ്യണോ എന്നത് മീറ്റിംഗുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തേക്കൂടി ബന്ധപ്പെടുത്തിയാണ് തീരുമാനിക്കുക. ആളുകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ വീഡിയോ ഓണ്‍ ചെയ്തില്ലെങ്കില്‍ എളുപ്പത്തില്‍ അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകും എന്നതുകൊണ്ട് മാത്രം ഇക്കൂട്ടര്‍ വീഡിയോ ഓണ്‍ ചെയ്യാറുണ്ട്.