ഇലക്ട്രിക് വാഹന ഭീമന് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം ഗുജറാത്ത് വഴിയോ? ആണെന്നു തന്നെയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ ദിശ സൂചിപ്പിക്കുന്നത്. ടെസ്ലയുടെ ഇന്ത്യയിലെ ആദ്യത്തെ നിര്‍മ്മാണ യൂണിറ്റിനായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്.
ടെസ്ലയുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ സാധ്യതയുള്ള ഗുജറാത്തിലെ മൂന്ന് സ്ഥലങ്ങള്‍ സാനന്ദ്, ബെച്ചരാജി, ധൊലേര എന്നിവയാണ്. ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂണില്‍ യുഎസ് സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്കുമായി നിര്‍ണായക കൂടിക്കാഴ്ച നടന്നത്. ഇതിന് ശേഷം ടെസ്ല ഇന്ത്യന്‍ പ്രവേശനത്തിന്റെ വേഗത കൂടി. നവംബറില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ടെസ്ലയുടെ കാലിഫോര്‍ണിയ ഫാക്ടറി സന്ദര്‍ശിച്ചു.
നിലവില്‍, ടാറ്റ മോട്ടേഴ്സാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായി ഒന്നാം സ്ഥാനത്തുള്ളത്
2021-ല്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇലോണ്‍ മസ്ക് ഇന്ത്യന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങളുടെ ഇറക്കുമതി മൂല്യം അനുസരിച്ച് നിലവിലുള്ള 70-100 ശതമാനം പരിധിയില്‍ നിന്ന് 40 ശതമാനമായി തീരുവ കുറയ്ക്കാനായിരുന്നു ആവശ്യം.
നിലവില്‍, ടാറ്റ മോട്ടേഴ്സാണ് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായി ഒന്നാം സ്ഥാനത്തുള്ളത്. ടാറ്റയുടെ നെക്സണ്‍ ഇവി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി മാറിയിരിക്കുന്നു.