ഇന്ത്യയിലെ ജീവനക്കാര്‍ ഏറ്റവും ഭയക്കുന്നത് എഐയെ ആണെന്ന് പഠനങ്ങള്‍. എഐ കാരണം ജോലി നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണെന്ന ആശങ്ക അവരെ ഭയപ്പെടുത്തുന്നു.
വികസിത രാജ്യങ്ങളിലെ ജീവനക്കാരില്‍ മൂന്നിലൊരാള്‍ എഐ നിമിത്തം ജോലി നഷ്ടപ്പെട്ടേക്കാം എന്ന് ഭയക്കുമ്പോള്‍, ഇന്ത്യയില്‍ 2 ജീവനക്കാരില്‍ ഒരാള്‍ക്കാണ് ആ ഭയമെന്ന് റാന്റ്സ്റ്റഡ് വര്‍ക്ക് മോണിറ്റര്‍ ക്വാര്‍ട്ടര്‍ലി പള്‍സ് സര്‍വേ കണ്ടെത്തലുകള്‍ പറയുന്നു.
ബിപിഒകളിലും കെപിഒകളിലും നിരവധി പേരാണ് ജോലി ചെയ്യുന്നത്. കൃത്രിമ ബുദ്ധിയുടെ വ്യാപനത്തില്‍ ഏറ്റവും വേഗം ജോലി നഷ്ടപ്പെടുന്നത് ഇവര്ക്കായിരിക്കുമെന്നതാണ് ഭയത്തിന് കാരണം. എപ്പോള്‍ വേണമെങ്കിലും എഐ ഓട്ടോമേഷനും എഐ അഡോപ്ഷനും വിധേയമാണ് ബിപിഒകളും കെപിഒകളും എന്നതാണ് ഇവര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കാന്‍ കാരണം.