സ്വര്‍ണ്ണവില ഉയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ്ണവില ഉയരുന്നത്. ഗ്രാമിന് 5,275 രൂപയിലും പവന് 42,200 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.
വ്യാഴാഴ്ച ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയുമായിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയര്‍ന്ന് ഗ്രാമിന് 5,250 രൂപയിലും പവന് 42,000 രൂപയിലും വെള്ളിയാഴ്ച വ്യാപാരം പുരോഗമിച്ചത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 1ന് രേഖപ്പെടുത്തിയ 42,680 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.