സണ്ണി ഡിയോളും അമീഷ പട്ടേലും മുഖ്യ വേഷത്തില്‍ അഭിനയിച്ച ഗദര്‍ 2 എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ കളക്ഷന്‍ 55.5 കോടി രൂപയായി. ഇതോടെ ചിത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ കളക്ഷന്‍ രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, മൊത്തം കളക്ഷന്‍ 200 കോടി രൂപ കടന്ന് 229 കോടി രൂപയായി.
ബോക്സ് ഓഫീസിലെ മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രം ഉടന്‍ തന്നെ 250 കോടി രൂപ കടക്കുമെന്ന് ഉറപ്പാണ്. കണക്കുകളനുസരിച്ച് വെള്ളിയാഴ്ച ചിത്രം നേടിയ കളക്ഷന്‍ 40 കോടി രൂപയാണ്, ശനിയാഴ്ച 43 കോടി രൂപ, ഞായറാഴ്ച 51 കോടിയും നേടി. തിങ്കളാഴ്ച 38 കോടിയുടെ കളക്ഷന്‍ നേടി. അഞ്ച് ദിവസത്തെ മൊത്തം അറ്റ കളക്ഷന്‍ 229 കോടി രൂപയാണ്.
സിനിമ റിലാസ് ചെയ്യുന്നതിന് മുമ്പ് തന്നെ സണ്ണി ഡിയോളും അമീ പട്ടേലും രാജ്യത്തുടനീളം പ്രമോഷന് നടത്തുന്നുണ്ട്. ലോക്സഭാംഗം കൂടിയായ സണ്ണി ഡിയോള്‍ ചൊവ്വാഴ്ച മധ്യപ്രദേശിലായിരുന്നു. ഇന്‍ഡോറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മൗകന്റോണ്മെന്റിലെ ഇന്‍ഫെന്‍ട്രി റിസര്‍ച്ച് സെന്ററിലും മ്യൂസിയത്തിലും നടന്ന സ്വാതന്ത്യദിനാഘോഷത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.