എല്ലാ ശ്രദ്ധയും ഫെഡിലേക്ക്, ബോണ്ട് വരുമാനം ഉയരുന്നു ,കടം,അസംസ്കൃത എണ്ണ വലക്കുന്നു സ്വർണവും, വെള്ളിയും തളർച്ചയിൽ

നിലവിൽ യു.എസിലെ ഉയർന്ന പണപ്പെരുപ്പവും എണ്ണവില വർദ്ധനവും കണക്കിലെടുത്ത്, വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി പലിശനിരക്ക് വർദ്ധിപ്പിക്കാനാണ് ഫെഡ് കൂടുതൽ മുൻഗണന നൽകുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Flickr

യു.എസ്. ട്രഷറി ബോണ്ട് വരുമാനത്തിലുണ്ടായ വർധനവ്, വർധിച്ചുവരുന്ന കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ, ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പുകയറ്റം എന്നിവ കാരണം വാങ്ങലുകാർ വിട്ടുനിന്നതോടെ ഇന്നലെയും  വാൾസ്ട്രീറ്റിൽ ഓഹരി വിറ്റഴിക്കൽ തുടർന്നു.

 

സംഘർഷങ്ങൾ  കൂടുന്നു

 

ഊർജ്ജ മേഖലയൊഴികെ മറ്റെല്ലാ മേഖലകളെയും നിക്ഷേപകരുടെ ഭയം ബാധിച്ചതോടെ പ്രധാന മൂന്ന് യു.എസ്. സ്റ്റോക്ക് സൂചികകളും  നഷ്ടം വീണ്ടും വർധിപ്പിച്ചു. സൗദി അറേബ്യയുടെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ പുതിയ ആക്രമണങ്ങൾ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങളാണ് ഊർജ്ജ മേഖലയ്ക്ക് പ്രശ്നമായിരിക്കുന്നത്.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 328.09 പോയിന്റ്  ഇടിഞ്ഞ് 52,093.11 ലും, എസ് ആൻഡ് പി 500  34.25 പോയിന്റ്  കുറഞ്ഞ് 7,585.73 ലും, നാസ്ദാക് കോമ്പോസിറ്റ്  204.84 പോയിന്റ് കുറഞ്ഞ് 25,981.57 ലും വ്യാപാരം അവസാനിപ്പിച്ചു.

 

4 മാസത്തെ ഉയരത്തിൽ അസംസ്കൃത എണ്ണ 

 

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണ വില നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്താൻ പ്രധാന കാരണം പശ്ചിമേഷ്യയിൽ വീണ്ടും ശക്തമായ യുദ്ധ സാഹചര്യം രൂപപ്പെട്ടതാണ്. യു.എസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചതും, സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ്‌ലൈനുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതും വിപണിയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ നീക്കങ്ങൾ തടസ്സപ്പെട്ടതോടെ എണ്ണയുടെ വിതരണം ഗണ്യമായി കുറഞ്ഞു. ഇതിനൊപ്പം ലിബിയ പോലുള്ള മറ്റ് പ്രധാന ഉത്പാദക രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യമാകുന്നതിലുണ്ടായ തടസ്സങ്ങളും, വിപണിയിലെ ശക്തമായ ആവശ്യകതയും ചേർന്നാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും വലിയ തോതിൽ ഉയരാൻ കാരണമായത്.

സ്വർണം ആറാഴ്ചയിലെ താഴ്ചയിൽ

ഡോളറിന്റെ മൂല്യം ശക്തമായതും യുഎസ് ട്രഷറി ബോണ്ട് യീൽഡുകൾ (പലിശ നിരക്കുകൾ) ഉയർന്നതുമാണ് ഇതിൽ പ്രധാനം. യുഎസ് ഫെഡറൽ റിസർവ് ബാങ്ക് വരും ദിവസങ്ങളിൽ പലിശ നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകൾ നിക്ഷേപകരെ സ്വർണ്ണത്തിൽ നിന്ന് ബോണ്ടുകളിലേക്കും ഡോളറിലേക്കും പണം മാറ്റാൻ പ്രേരിപ്പിച്ചു. സ്വർണ്ണത്തിന് സ്വന്തമായി പലിശ ലഭിക്കാത്തതിനാൽ, ഉയർന്ന പലിശ നൽകുന്ന മറ്റ് നിക്ഷേപങ്ങൾ സജീവമാകുമ്പോൾ സ്വർണ്ണത്തോടുള്ള താല്പര്യം കുറയുന്നു. കൂടാതെ, ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് പണപ്പെരുപ്പ ആശങ്കകൾ ഉയർത്തുകയും കേന്ദ്ര ബാങ്കുകളെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുകയും ചെയ്തത് സ്വർണ്ണവില ഇടിയാൻ കാരണമായി. നിക്ഷേപകർ വ്യാപകമായി സ്വർണ്ണം വിറ്റഴിച്ച് ലാഭമെടുക്കുന്നതും ഇതിന് ആക്കം കൂട്ടി. വെള്ളി വില 5ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിരിക്കുകയാണ്.

ഫെഡ് തീരുമാനം

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന് പലിശനിരക്കുകൾ സംബന്ധിച്ച് പ്രധാനമായും മൂന്ന് സാധ്യതകളാണുള്ളത് .പലിശനിരക്ക് കൂട്ടുക, കുറയ്ക്കുക, അല്ലെങ്കിൽ മാറ്റമില്ലാതെ നിലനിർത്തുക. നിലവിൽ യു.എസിലെ ഉയർന്ന പണപ്പെരുപ്പവും എണ്ണവില വർദ്ധനവും കണക്കിലെടുത്ത്, വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനായി പലിശനിരക്ക് വർദ്ധിപ്പിക്കാനാണ് ഫെഡ് കൂടുതൽ മുൻഗണന നൽകുന്നത്. എന്നാൽ, സാമ്പത്തിക വളർച്ചയെ ബാധിക്കാതിരിക്കാൻ പലിശനിരക്കിൽ മാറ്റം വരുത്താതെ അതേപടി നിലനിർത്താനും സാധ്യതയുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ തൊഴിൽ മേഖലയോ ബിസിനസുകളോ വലിയ പ്രതിസന്ധിയിലായാൽ മാത്രമേ അവർ പലിശനിരക്ക് കുറയ്ക്കാൻ മുതിരുകയുള്ളൂ.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

English Summary

Global market attention remains firmly focused on the Federal Reserve as rising U.S. Treasury yields, escalating crude oil prices, and growing government debt concerns continue to weigh on investor sentiment. Broad risk-off sentiment across financial markets has also pushed precious metals into a slump, leaving both gold and silver trading lower alongside broader stock indices.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version