- ഓഹരി വിപണിയുടെ നിലവിലെ അവസ്ഥ താഴേക്ക് പോകുന്ന രീതിയിലാണ്. എല്ലാ മൂവിങ് ആവറേജുകളും ഇടിവ് കാണിക്കുന്നു.
ആഗോള ഘടകങ്ങൾ
- ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറിനടുത്ത് എത്തിയതും, യു.എസ്. 10 വർഷത്തെ ബോണ്ട് വരുമാനം 5 ശതമാനത്തോട് അടുത്തതും, വരാനിരിക്കുന്ന എഫ്.ഓ.എം.സി യോഗവും വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
- വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സൂചിക 23,600 എന്ന ലെവലിന് മുകളിൽ കൃത്യമായി ഉറച്ചുനിന്നില്ലെങ്കിൽ, ഏതൊരു തിരിച്ചു വരവും കൂടുതൽ വിൽപ്പന സമ്മർദ്ദത്തിന് വഴിമാറാൻ സാധ്യതയുണ്ട്. 23,200 മുതൽ 23,000 വരെയുള്ള ലെവൽ വിപണിക്ക് വളരെ നിർണായകമായ പിന്തുണ നൽകുന്ന മേഖലയായി വിദഗ്ദ്ധർ കണക്കാക്കുന്നു.
- സ്വർണവും, വെള്ളിയും, അസംസ്കൃത എണ്ണയും, കോപ്പറും ഇപ്പോൾ രാവിലെ ഉയർന്നു നിൽക്കുകയാണ്.
- ഗിഫ്റ് നിഫ്റ്റി 23521 ലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.ഏഷ്യൻ വിപണികളിൽ തായ്‌വാൻ സൂചിക പച്ചയിലാണെങ്കിലും മറ്റു സൂചികകളിൽ ഉഷാർ പ്രകടമല്ല.
കാസ് പരിഷ്‌കാരം പിൻവലിക്കുമോ ?
ഇന്ത്യൻ ഓഹരി വിപണിയിൽ വിലയിലെ കൃത്രിമത്വം തടയാനായി സെബി ഓഗസ്റ്റിൽ കൊണ്ടുവന്ന 20 മിനിറ്റ് ക്ലോസിംഗ് ഓക്ഷൻ രീതി തിരിച്ചടിയായതിനെത്തുടർന്ന് പിൻവലിക്കാനോ ലഘൂകരിക്കാനോ നിർബന്ധിതരായിരിക്കുകയാണ്. അവസാന നിമിഷങ്ങളിൽ വൻതോതിലുള്ള വിപണി വ്യതിയാനവും നിക്ഷേപകരുടെ പ്രതിഷേധവും ഉയർന്നതോടെയാണ് സെബി ഈ മാറ്റത്തിന് തയ്യാറായത്. ഉയർന്ന സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് , ആവശ്യത്തിന് ആർബിട്രേജ് അവസരങ്ങളില്ലാത്ത അവസ്ഥ, വിപണിയിലെ കുറഞ്ഞ ലിക്വിഡിറ്റി , ഷോർട്ട് സെല്ലിംഗിനുള്ള നിയന്ത്രണങ്ങൾ എന്നിവയാണ് ഈ പരിഷ്കാരം പരാജയപ്പെടാൻ പ്രധാന കാരണമായത്. ധനമന്ത്രാലയത്തിന്റെ നികുതി നയങ്ങളും സെബിയുടെ വിപണി നിയന്ത്രണങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മയും ഈ പ്രധാനപ്പെട്ട മാർക്കറ്റ് പരിഷ്കാരം പരാജയപ്പെടുന്നതിലേക്ക് നയിച്ചു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)
