‘5 വര്‍ഷത്തിനുള്ളില്‍ IT, BPO ജോലികള്‍ എഐ ഏറ്റെടുക്കും; പക്ഷേ ഇന്ത്യയ്ക്ക് മുമ്പില്‍ വലിയ അവസരം ‘

‘അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാ ഐടി സേവനങ്ങളും എഐ ഏറ്റെടുക്കും. ലോകത്തിലെ എല്ലാ കമ്പനികള്‍ക്കും പകുതി ജീവനക്കാരെ കൊണ്ട് പ്രവര്‍ത്തിക്കാനാകും’

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Wikimedia Commons / Freepik

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ എഐ ആഗോള സേവനങ്ങളെ മാറ്റിമറിക്കുമെന്ന് വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ് വിനോദ് ഖോസ്‌ലെ. പരമ്പരാഗത ഐടി, ബിപിഒ ജോലികള്‍ എഐ ഏറ്റെടുക്കുമെന്നും എന്നാല്‍ എഐ അധിഷ്ഠിത കണ്ടുപിടിത്തത്തില്‍ പുതിയ തംരംഗം സൃഷ്ടിക്കാനുള്ള അതുല്യ അവസരം ഇന്ത്യയ്ക്ക് മുന്നിലുണ്ടെന്നും സ്റ്റാര്‍ട്ടപ്പ് പോളിസി ഫോറമായ Meet the OGs ല്‍ ഖോസ്‌ലെ അഭിപ്രായപ്പെട്ടു.

എല്ലാ ബിപിഒകളും എഐ കയ്യേറും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാ ഐടി സേവനങ്ങളും എഐ ഏറ്റെടുക്കും. ലോകത്തിലെ എല്ലാ കമ്പനികള്‍ക്കും പകുതി ജീവനക്കാരെ കൊണ്ട് പ്രവര്‍ത്തിക്കാനാകും- പക്ഷേ അത് എങ്ങനെയാണെന്ന് അവര്‍ക്ക് അറിയില്ല. ഉല്‍പ്പാദനക്ഷമത 5 ശതമാനത്തില്‍ നിന്ന് 500 ശതമാനമാകും, അതായത് 80 ശതമാനം ആളുകളും തുടച്ചുനീക്കപ്പെടും. ഇത് വളരെ സങ്കീര്‍ണ്ണ സ്ഥിതിയിലേക്കാണ് പോകുന്നത്. – ഖോസ്‌ലെ പറഞ്ഞു.

തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റുന്നതിനുള്ള അതുല്യ അവസരമാണ് ഇന്ത്യയ്ക്കുള്ളതെന്നും ഖോസ്‌ലെ കൂട്ടിച്ചേര്‍ത്തു. ആഴത്തിലുള്ള സാങ്കേതിക പ്രതിഭയും സാഹചര്യവും ഇന്ത്യയ്ക്കുണ്ട്. എഐ യുഗത്തിന് വേണ്ട ഐടി കയറ്റുമതിയെ പുനരാവിഷ്‌കരിച്ചുകൊണ്ട് എഐ പരിവര്‍ത്തന സേവനങ്ങളുടെ ആഗോള ഹബ്ബാകാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപരിചരണം, വിദ്യാഭ്യാസം എന്നീ മേഖലകളുടെ സമൂല മാറ്റത്തിനായി ഇന്ത്യ ഈ മേഖലകളില്‍ എഐ കൊണ്ടുവരണമെന്നും ഖോസ്‌ലെ അഭിപ്രായപ്പെട്ടു. ഈ അവശ്യസേവനങ്ങള്‍ എഐയിലൂടെ പരിഷ്‌കരിച്ചാല്‍ പരിധികളില്ലാത്ത സാധ്യതകളാണ് തുറക്കപ്പെടുകയെന്നും അതുമായി ബന്ധപ്പെട്ട ചിലവുകള്‍ താങ്ങാനാകുന്ന സ്ഥിതിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version