തൂത്തുക്കുടിയില്‍ റിലയന്‍സിന്റെ നിര്‍മ്മാണ യൂണിറ്റ് വരുന്നു, 1,156 കോടിയുടെ നിക്ഷേപത്തിന് ധാരണയായി

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ വലിയ നിക്ഷേപം നടത്തുന്ന മൂന്നാമത്തെ എഫ്എംസിജിയാണ് RCPL.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ഏകീക്യത നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന് 1,156 കോടി രൂപ നിക്ഷേപം നടത്താന്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡും (RCPL) തമിഴ്‌നാട് സര്‍ക്കാരും തമ്മില്‍ ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ RCPLഉം തമിഴ്‌നാട് സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ സമിതിയായ ഗൈഡന്‍സും ഒപ്പുവെച്ചു. തമിഴ്‌നാട് വ്യവസായ മന്ത്രി ടി ആര്‍ ബി രാജയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവെക്കല്‍.

തൂത്തുക്കുടി ജില്ലയിലെ അല്ലികുളത്ത് സര്‍ക്കാര്‍ സ്ഥാപനമായ വ്യവസായ പ്രചാര കോര്‍പ്പറേന്‍ (SIPCOT) നടത്തുന്ന വ്യവസായ പാര്‍ക്കിലായിരുക്കും 60 ഏക്കര്‍ ഭൂമിയിലായിരിക്കും റിലയന്‍സ് കമ്പനി വരിക. പലഹാരങ്ങള്‍, ബിസ്‌കറ്റുകള്‍, കറിമസാലകള്‍, ആട്ട, എണ്ണ, തുടങ്ങി പല വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങളായിരിക്കും ഇവിടെ നിര്‍മ്മിക്കുകയെന്നും അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 2,000ത്തോളം തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി രാജ പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ വലിയ നിക്ഷേപം നടത്തുന്ന മൂന്നാമത്തെ എഫ്എംസിജിയാണ് RCPL. ഗോദ്‌റേജ്, ഡാബര്‍ എന്നിവയാണ് മറ്റുള്ളവ. സോപ്പ്, ഫേസ് ക്രീം പോലുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ചെങ്കല്‍പ്പട്ട് ജില്ലയില്‍ ഗോദ്‌റെജ് 515 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. അതേസമയം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഡാബര്‍ 400 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്‌നാട്ടില്‍ നടത്തിയത്. തിണ്ടീവനത്തെ ഫുഡ് പാര്‍ക്കില്‍ ഡാബര്‍ നടത്തിയ നിക്ഷേപം ദക്ഷിണേന്ത്യയില്‍ അവര്‍ നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണെന്നാണ് കരുതപ്പെടുന്നത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version