അവര്‍ നമ്മുടെ ജീവിതം പണയംവെച്ച് ചൂതാടുന്നു! സൂപ്പര്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഗവേഷകന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ് 

കോക്‌സന്റെ മുന്നറിയിപ്പിനെ ആന്ത്രോപിക്കിലെ അലൈന്‍മെന്റ് സയന്‍സ് വിഭാഗം മേധാവിയായ ഇവാന്‍ ഹുബിംഗറും പിന്തുണച്ചു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

കൃത്രിമബുദ്ധിയുടെ ഭാവിയെക്കുറിച്ചും അത് മനുഷ്യരാശിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള ആഗോള ചര്‍ച്ചകള്‍ കൂടുതല്‍ രൂക്ഷമാക്കുന്ന സംഭവമാണ് പ്രമുഖ AI കമ്പനിയായ Anthropic-ല്‍ നിന്നുള്ള ഗവേഷകന്‍ ജേക്കബ് കോക്‌സന്റെ രാജി. അതിവേഗം മുന്നേറുന്ന കൃത്രിമബുദ്ധി വികസന മത്സരത്തെ ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് കോക്‌സന്‍ കമ്പനി വിടുകയും AI രംഗത്തുനിന്ന് പിന്മാറുകയും ചെയ്തത്.

മനുഷ്യന്റെ ബുദ്ധിശേഷിയെ മറികടക്കുന്ന ‘സൂപ്പര്‍ ഇന്റലിജന്‍സ്’ വികസിപ്പിക്കാനുള്ള മത്സരത്തില്‍ പ്രമുഖ AI കമ്പനികള്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളില്ലാതെ മുന്നോട്ടുപോകുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. Anthropic, OpenAI എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ സ്വയം മെച്ചപ്പെടുത്താന്‍ ശേഷിയുള്ള AI സംവിധാനങ്ങള്‍ തയാറാക്കുന്ന മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ”അവര്‍ നമ്മുടെ ജീവിതം പണയംവെച്ച് ചൂതാട്ടം നടത്തുകയാണ്” എന്നായിരുന്നു കോക്‌സന്റെ മുന്നറിയിപ്പ്. 

27 വയസ്സുകാരനായ കോക്‌സന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി Anthropic, OpenAI എന്നീ സ്ഥാപനങ്ങളില്‍ AI മോഡലുകളുടെ പരിശീലനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ വിമര്‍ശനം ടെക് ലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്. തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് കമ്പനികളും വേണ്ടത്ര ഉത്തരവാദിത്തത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് കോക്‌സന്റെ ആരോപണം. 

സൂപ്പര്‍ ഇന്റലിജന്‍സ്

മനുഷ്യനെപ്പോലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ വിവരങ്ങള്‍ വിശകലനം ചെയ്യുകയോ ചെയ്യുന്ന ഇന്നത്തെ AI സംവിധാനങ്ങളില്‍നിന്ന് വ്യത്യസ്തമായി, എല്ലാ പ്രധാന മേഖലകളിലും മനുഷ്യന്റെ ബുദ്ധിശേഷിയെ മറികടക്കാന്‍ കഴിയുന്ന സാങ്കല്‍പ്പിക AI ഘട്ടത്തെയാണ് പൊതുവെ സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രത്യേകിച്ച് സ്വയം മെച്ചപ്പെടുത്താന്‍ ശേഷിയുള്ള ഒരു AI മനുഷ്യരുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് വളരുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നതാണ് സുരക്ഷാ ഗവേഷകരുടെ പ്രധാന ആശങ്ക.

കോക്‌സന്റെ മുന്നറിയിപ്പിനെ ആന്ത്രോപിക്കിലെ അലൈന്‍മെന്റ് സയന്‍സ് വിഭാഗം മേധാവിയായ ഇവാന്‍ ഹുബിംഗറും പിന്തുണച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അത്യാധുനിക AI മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയാകാനുള്ള സാധ്യത 10 ശതമാനത്തിലധികമാണെന്നാണ് ഹുബിംഗറുടെ വ്യക്തിപരമായ വിലയിരുത്തല്‍. നിലവിലുള്ള മോഡലുകളേക്കാള്‍ അപകടസാധ്യതയുള്ളത് സ്വയം മെച്ചപ്പെടുത്തുന്ന ഭാവിയിലെ AI സംവിധാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

എഐയുടെ ഡെവലപ്‌മെന്റ് നിര്‍ത്തിവയ്ക്കണമെന്നല്ല എല്ലാ വിദഗ്ധരും ആവശ്യപ്പെടുന്നത്. എന്നാല്‍, സാങ്കേതികവിദ്യയുടെ ശേഷി അതിനെ നിയന്ത്രിക്കാനും മനസ്സിലാക്കാനുമുള്ള മനുഷ്യരുടെ കഴിവിനെക്കാള്‍ വേഗത്തില്‍ വളരരുതെന്നാണ് വിമര്‍ശകരുടെ ആവശ്യം. ജൂലൈയില്‍ മുന്‍നിര AI കമ്പനികളിലെ 1,300-ലധികം ജീവനക്കാര്‍ ഇതുസംബന്ധിച്ച ആശങ്കകള്‍ ഉന്നയിച്ച് ഒരു പ്രസ്താവനയില്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടുണ്ട്. 

വേഗതയേറിയ AI മത്സരത്തില്‍ ആര് ആദ്യം വിജയിക്കും എന്ന ചോദ്യത്തിനപ്പുറം, ആ മത്സരത്തിന്റെ അവസാനം മനുഷ്യര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു സാങ്കേതികവിദ്യ സൃഷ്ടിക്കപ്പെടുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാകുന്നത്. ജേക്കബ് കോക്‌സന്റെ രാജി ആ ചോദ്യത്തിന് അടിയന്തര പ്രാധാന്യം നല്‍കിയിരിക്കുകയാണ്.

English Summary

Former Anthropic researcher Jacob Coxon resigned, warning that major tech firms like Anthropic and OpenAI are recklessly gambling with human lives by rushing self-improving superintelligence development without vital safety safeguards.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version