വീട് വാങ്ങാന്‍ ഒരുങ്ങുകയാണോ? ഡൗണ്‍ പേമെന്റ് എത്ര വരെയാകാം? 

ഡൗണ്‍ പേമെന്റ് പരമാവധി ഉയര്‍ത്താനല്ല വീട് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് വീട്. പക്ഷേ വീട് വാങ്ങുമ്പോള്‍ മുഴുവന്‍ സമ്പാദ്യവും ഡൗണ്‍ പേയ്‌മെന്റായി കൊടുക്കുന്നത് നല്ല തീരുമാനമാണോ? അല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഡൗണ്‍ പേമെന്റ് എത്രയെന്നത് ഇഎംഐ കുറയ്ക്കാനുള്ള കണക്കുമാത്രമല്ല; നിങ്ങളുടെ സാമ്പത്തിക സുരക്ഷയും അതിനൊപ്പം പരിഗണിക്കണം. 

ഉദാഹരണത്തിന്, ഒരു കോടി രൂപ വിലയുള്ള വീടിന് 20% ഡൗണ്‍ പേ്‌മെന്റ് നല്‍കാന്‍ 20 ലക്ഷം രൂപ വേണം. ബാക്കി 80 ലക്ഷം രൂപ വായ്പയെടുക്കേണ്ടിവരും. എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഹോം ലോണുകള്‍ക്ക് സാധാരണയായി 75% വരെ മാത്രമാണ് എല്‍ടിവി പരിധി. അതിനാല്‍ ഒരു കോടി രൂപയുടെ വസ്തുവിന് ബാങ്ക് വാല്യുവേഷനും വായ്പാ നിബന്ധനകളും അനുസരിച്ച് 25 ലക്ഷം രൂപ അല്ലെങ്കില്‍ അതിലധികം തുക സ്വന്തം പണമായി വേണ്ടിവരാം. 

പലിശ ലാഭിക്കാം

കണക്കുകള്‍ മറ്റൊരു കഥയാണ് പറയുന്നത്. ഒരു കോടിയുടെ കോടി വീടിന് 20 ലക്ഷം രൂപ ഡൗണ്‍ പേമെന്റ് നല്‍കി 7.3% പലിശയില്‍ 20 വര്‍ഷത്തേക്ക് 80 ലക്ഷം രൂപ വായ്പയെടുത്താല്‍ ഇഎംഐ ഏകദേശം 63,600 രൂപ വരും. മൊത്തം പലിശ തിരിച്ചടവ് മാത്രം ഏകദേശം 73 ലക്ഷം രൂപ!. അതേസമയം 40 ലക്ഷം രൂപ ഡൗണ്‍ പേമെന്റ് നല്‍കി വായ്പ 60 ലക്ഷം രൂപയാക്കിയാല്‍ ഇഎംഐ ഏകദേശം 47,700 രൂപ ആയി കുറയും. പലിശച്ചെലവും ഏകദേശം 55 ലക്ഷമായി താഴും. അതായത് അധികമായി 20 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയാല്‍ ഏകദേശം 18 ലക്ഷം രൂപ പലിശയില്‍ ലാഭിക്കാം. 

ഡൗണ്‍ പേ്‌മെന്റിനായി മുഴുവന്‍ സേവിംഗ്‌സും തീര്‍ക്കണോ?

വീട് വാങ്ങിയതിന് പിന്നാലെ ഇന്റീരിയര്‍, രജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ വരാം. അതിനുപുറമെ ജോലി നഷ്ടപ്പെടല്‍ പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എമര്‍ജന്‍സി ഫണ്ടും കൈവശം വേണം. അതിനാല്‍ ലഭ്യമായ മുഴുവന്‍ പണവും വീടിന്റെ വിലയില്‍ കെട്ടിവയ്ക്കുന്നത് സാമ്പത്തികമായി അപകടകരമാകാം. 

ഡൗണ്‍ പേമെന്റ് പരമാവധി ഉയര്‍ത്താനല്ല വീട് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. ഇഎംഐ കുറയ്ക്കുന്നതിനും കൈയില്‍ മതിയായ പണം നിലനിര്‍ത്തുന്നതിനുമിടയില്‍ ബാലന്‍സ് കണ്ടെത്തുകയാണ് വേണ്ടത്. ഫ്‌ളോട്ടിംഗ് റേറ്റ് ഹോം ലോണുകളില്‍ മുന്‍കൂര്‍ തിരിച്ചടവ് സാധ്യമാകുന്നതിനാല്‍, ആദ്യം ആവശ്യമായത്ര മാത്രം നല്‍കുകയും പിന്നീട് അധിക വരുമാനം ഉപയോഗിച്ച് ലോണ്‍ പ്രീപേ ചെയ്യുകയും ചെയ്യാം.

English Summary

A higher down payment cuts home loan interest and EMI, but depleting savings is risky. Balance upfront payments with emergency funds, registration, and furnishing costs instead of exhausting all capital.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version