ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകര്‍ തിരിച്ചെത്തുന്നു; പക്ഷേ ഓഹരി വിപണിയില്‍ അനക്കമില്ല! കാരണം…?

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ മാത്രം ഏകദേശം 3.2 ബില്യണ്‍ ഡോളറിലധികം നിക്ഷേപവുമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്

Suma Sunny
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment...
- Financial Expert & Certified Wealth Manager
Image:AI-generated

വിദേശ നിക്ഷേപകര്‍  വീണ്ടും വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലേക്ക് പണം ഒഴുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഓഗസ്റ്റില്‍ മാത്രം ഏകദേശം 26,000 കോടി രൂപ നിക്ഷേപവുമായാണ് അവര്‍ മടങ്ങിയെത്തിയത്. ഇന്ത്യന്‍ കമ്പനികള്‍ കൈവരിച്ച മികച്ച ലാഭ വളര്‍ച്ചയും രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക വളര്‍ച്ചയുമാണ് വിദേശ നിക്ഷേപകരെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍, ഇത്രയും കോടിക്കണക്കിന് രൂപ വിപണിയിലേക്ക് ഒഴുകിയെത്തിയിട്ടും നിഫ്റ്റിയും വലിയ കമ്പനികളുടെ ഓഹരികളും എന്തുകൊണ്ടാണ് പ്രതീക്ഷിച്ചതുപോലെ ഉയരാത്തത്? ഈ സാമ്പത്തിക പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍ എന്താണ്?

വളര്‍ച്ചാ സാധ്യത 

കഴിഞ്ഞ മാസങ്ങളില്‍ വന്‍തോതില്‍ പണം പിന്‍വലിച്ചിരുന്ന വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ മാത്രം ഏകദേശം 3.2 ബില്യണ്‍ ഡോളറിലധികം (ഏകദേശം 26,000 കോടി രൂപയിലധികം) നിക്ഷേപവുമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യന്‍ കമ്പനികള്‍ ഒന്നാം പാദത്തില്‍  കൈവരിച്ച മികച്ച ലാഭ വളര്‍ച്ചയും (ഏകദേശം 20%), രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിത്തറയും (GDP വളര്‍ച്ച 7.8%) വിദേശ നിക്ഷേപകരില്‍ വലിയ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. കൂടാതെ, മറ്റ് പ്രമുഖ ആഗോള വിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖല വ്യക്തമായ വളര്‍ച്ചാ സാധ്യത പ്രകടിപ്പിക്കുന്നതും ഉത്സവസീസണ്‍ അടുത്തെത്തിയതും FII-കളെ വീണ്ടും ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാന കാരണമായി.

എന്തുകൊണ്ട് നിഫ്റ്റിയും വലിയ കമ്പനികളും ഈ മുന്നേറ്റത്തില്‍ പങ്കുചേരുന്നില്ല? 

വിദേശ നിക്ഷേപം വന്‍തോതില്‍ ഒഴുകിയെത്തുമ്പോഴും നിഫ്റ്റിയും സെന്‍സെക്‌സും ഉയരാത്തതിന്റെ പ്രധാന കാരണം, ഈ പണം നേരിട്ട് ഓഹരി വിപണിയിലെ ഓഹരികള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നില്ല എന്നതാണ്. FII നിക്ഷേപത്തിന്റെ വലിയൊരു പങ്കും കമ്പനികളുടെ IPO-കള്‍, പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്റുകള്‍, QIP-കള്‍ എന്നിവ അടങ്ങുന്ന പ്രൈമറി മാര്‍ക്കറ്റിലേക്കാണ് പോകുന്നത്. പ്രൈമറി മാര്‍ക്കറ്റിലേക്ക് വരുന്ന പണം പുതിയ കമ്പനികളിലേക്കോ പ്രൊമോട്ടര്‍മാരുടെ കൈകളിലേക്കോ ആണ് എത്തുന്നത്; ഇത് നിലവിലുള്ള നിഫ്റ്റി ഓഹരികളുടെ വില വര്‍ധിപ്പിക്കാന്‍ സഹായിക്കില്ല. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വന്ന ആകെ നിക്ഷേപത്തില്‍ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് സാധാരണ ഓഹരി വിപണിയില്‍ എത്തിയത്.

തെരഞ്ഞെടുത്ത മിഡ്ക്യാപ് കമ്പനികളും ഇന്‍ഡക്‌സ് ഘടനയും

ഓഹരി വിപണിയില്‍ ബാക്കിയുള്ള തുക ഉപയോഗിച്ച് FII-കള്‍ നിക്ഷേപം നടത്തുന്നത് പ്രധാനമായും തെരഞ്ഞെടുത്ത ചില വന്‍കിട മിഡ്ക്യാപ് കമ്പനികളിലാണ്. മറിച്ച്, നിഫ്റ്റി സൂചികയില്‍ 44 ശതമാനത്തിലധികം വെയ്‌റ്റേജുള്ള പ്രമുഖ ബാങ്കിംഗ്/ഫിനാന്‍ഷ്യല്‍, ഐ.ടി  മേഖലകളിലെ വലിയ കമ്പനികളെ ഇവര്‍ വലിയതോതില്‍ പരിഗണിക്കുന്നില്ല. ഇന്‍ഡക്‌സിലെ പ്രധാന വന്‍കിട കമ്പനികളിലേക്ക് പണം എത്താത്തതുകൊണ്ടാണ് ചെറുകിട-ഇടത്തരം ഓഹരികള്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും നിഫ്റ്റി സൂചികകള്‍ മന്ദഗതിയില്‍ തുടരുന്നത്. അമേരിക്കന്‍ പലിശനിരക്കിലെ അനിശ്ചിതത്വവും അസംസ്‌കൃത എണ്ണവിലയിലെ വ്യതിയാനങ്ങളും നിക്ഷേപകരെ പ്രധാന ഓഹരികളില്‍ കരുതലോടെ ഇടപെടാന്‍ പ്രേരിപ്പിക്കുന്നു.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

English Summary

FPIs Are Returning to India, So Why Is the Stock Market Still Flat?
Share This Article
Financial Expert & Certified Wealth Manager
Suma Sunny is a financial analyst and wealth manager. Certified by NISM (National Institute of Securities Markets) and CRISIL, she specializes in personal finance management, investment strategies, and financial planning.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version