ലാഭമെടുപ്പില്‍ ചാഞ്ചാടി നിഫ്റ്റിയും സെന്‍സെക്‌സും; കുതിച്ചു പാഞ്ഞ് ഓട്ടോ ഓഹരികള്‍, പിന്നോട്ടടിച്ച് ഐടി

നിഫ്റ്റി 25,000 ലെവല്‍ ബ്രേക്ക് ചെയ്യുമോയെന്നാണ് ഇനി കാണേണ്ടത്. ശക്തമായ റെസിസ്റ്റന്‍സാണ് 24950-25000 റേഞ്ചിലുള്ളത്. 25,000 ന് മുകളിലുള്ള നിര്‍ണ്ണായക ബ്രേക്ക്ഔട്ട് വൈകാതെ സാധ്യമാണെന്ന് പ്രതീക്ഷിക്കുന്നതായി റെലിഗെയര്‍ ബ്രോക്കിംഗിലെ സീനിയര്‍ വൈസ് പ്രസിഡന്റായ അജി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Freepik

തിങ്കളാഴ്ച രാവിലെ ആവേശത്തോടെ കുതിച്ച ഇന്ത്യന്‍ ഓഹരി വിപണി, പിന്നീട് നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 76.54 പോയിന്റ് ഉയര്‍ന്ന് 80,787.30ലും എന്‍എസ്ഇ നിഫ്റ്റി 32.15 പോയിന്റ് ഉയര്‍ന്ന് 24,773.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കുതിച്ച് ഓട്ടോ ഓഹരികള്‍

ഓട്ടോ മേഖലയില്‍ നിന്നുള്ള ഓഹരികള്‍, ജിഎസ്ടി നിരക്ക് കുറച്ചതിന്റെ പിന്‍ബലത്തിലുള്ള റാലി തുടര്‍ന്നു. നിഫ്റ്റി ഓട്ടോ സൂചിക 3.3% മുന്നേറി. ഭാരത് ഫോര്‍ജ് 5.82%, അശോക് ലെയ്‌ലാന്‍ഡ് 4.99%, സംവര്‍ധന മദേഴ്‌സണ്‍ 4.20%, ടാറ്റ മോട്ടോഴ്‌സ് 3.97%, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 3.96%, ബജാജ് ഓട്ടോ 3.84%, മാരുതി സുസുക്കി 2.32% എന്നിങ്ങനെ ഓട്ടോ ഓഹരികളില്‍ കുതിപ്പ് ദൃശ്യമായി.

പിന്നോട്ടടിച്ച് ഐടി

അതേസമയം യുഎസില്‍ നിന്നുള്ള നെഗറ്റീവ് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഐടി ഓഹരികളില്‍ വലിയതോതില്‍ സമ്മര്‍ദ്ദം പ്രകടമായി. നിഫ്റ്റി ഐടി സൂചിക 0.94% ഇടിഞ്ഞു. ടെക് മഹീന്ദ്ര 1.16%, എച്ച്‌സിഎല്‍ ടെക്‌നോളജീസ് 1.13%, ടിസിഎസ് 0.96%, ഇന്‍ഫോസിസ് 0.81% എന്നിങ്ങനെ ഇടിവ് ദൃശ്യമായി. യുഎസില്‍ തൊഴിലില്ലായ്മ ഉയരുന്നെന്ന റിപ്പോര്‍ട്ടുകളും സെപ്റ്റംബര്‍ 17 ന് യുഎസ് ഫെഡ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനകളും ഐടി ഓഹരികള്‍ക്ക് തിരിച്ചടിയായി.

നിക്ഷേപകര്‍ ‘ബൈഓണ്‍ഡിപ്‌സ്, സെല്‍ഓണ്‍റാലി’ തന്ത്രം തുടര്‍ന്നതിനാല്‍ വിപണി തുടക്കത്തിലെ നേട്ടം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു. ‘ജിഎസ്ടി നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് ഡിമാന്‍ഡ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ ഓട്ടോ, അനുബന്ധ ഓഹരികള്‍ റാലി തുടര്‍ന്നു. അതേസമയം ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഐടി ദുര്‍ബലമായി തുടര്‍ന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഷ്ടത്തില്‍ മുന്നില്‍ ട്രെന്റ്

നിഫ്റ്റി 50 യില്‍ 3.85% ഇടിവോടെ ട്രെന്റ് ഏറ്റവും പിന്നിലെത്തി. ഏഷ്യന്‍ പെയിന്റ്‌സ് 1.90%, നെസ്ലെ ഇന്ത്യ 1.72%, കോള്‍ ഇന്ത്യ 1.43%, ഡോ. റെഡ്ഡീസ് 1.38% എന്നിങ്ങനെ നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ് 100, 0.50 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി സ്‌മോള്‍ ക്യാപ് 100 0.16 ശതമാനം ഉയര്‍ന്നു. ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്‌സ് 0.53 ശതമാനവും വര്‍ധിച്ചു.

മേഖലാ സൂചികകളില്‍, നിഫ്റ്റി റിയല്‍റ്റി 0.46%, നിഫ്റ്റി മെറ്റല്‍ 0.37%, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.34%, നിഫ്റ്റി ഫാര്‍മ 0.27%, നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് 0.27% എന്നിങ്ങനെ നേരിയ മുന്നേറ്റം പ്രകടമാക്കി. അതേസമയം നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ 0.40%, നിഫ്റ്റി എഫ്എംസിജി 0.21%, നിഫ്റ്റി െ്രെപവറ്റ് ബാങ്ക് 0.01% എന്നീ സെക്ടറുകളില്‍ ഇടിവ് നേരിട്ടു.

25000 കടക്കുമോ?

നിഫ്റ്റി 25,000 ലെവല്‍ ബ്രേക്ക് ചെയ്യുമോയെന്നാണ് ഇനി കാണേണ്ടത്. ശക്തമായ റെസിസ്റ്റന്‍സാണ് 24950-25000 റേഞ്ചിലുള്ളത്. 25,000 ന് മുകളിലുള്ള നിര്‍ണ്ണായക ബ്രേക്ക്ഔട്ട് വൈകാതെ സാധ്യമാണെന്ന് പ്രതീക്ഷിക്കുന്നതായി റെലിഗെയര്‍ ബ്രോക്കിംഗിലെ സീനിയര്‍ വൈസ് പ്രസിഡന്റായ അജിത് മിശ്ര പറയുന്നു. അതേസമയം 24,400-24,600 സോണ്‍ ശക്തമായ സപ്പോര്‍ട്ടായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.ബാങ്കിംഗ്, ഐടി മേഖലകളുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിക്കാനാണ് അജിത് മിശ്രയുടെ നിര്‍ദേശം.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version