ഐടി ഓഹരികളുടെ ബലത്തില്‍ മുന്നേറി വിപണി; സെന്‍സെക്‌സ് 314 പോയിന്റ് ഉയര്‍ന്നു, ഓട്ടോ ഓഹരികളില്‍ സമ്മര്‍ദ്ദം

ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനത്തെത്തുടര്‍ന്ന് മുന്നേറിയ ഓട്ടോ ഓഹരികളില്‍ ചൊവ്വാഴ്ച ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദം ദൃശ്യമായി

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

കഴിഞ്ഞ ദിവസം വീണ ഐടി ഓഹരികള്‍ തിരിച്ചു കയറിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 314.02 പോയിന്റ് ഉയര്‍ന്ന് 81,101.32ലും എന്‍എസ്ഇ നിഫ്റ്റി 95.45 പോയിന്റ് ഉയര്‍ന്ന് 24,868.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഐടി മേഖലയിലെ ഓഹരികളില്‍ അനുകൂല വികാരം ഉടലെടുത്തത്. നിഫ്റ്റി ഐടി സൂചിക 2.77% മുന്നേറ്റമുണ്ടാക്കി. ആഗോളതലത്തിലെ പോസിറ്റീവ് സൂചനകളാണ് വിപണിയെ മുന്നോട്ടു നയിച്ചതെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു. അതേസമയം ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനത്തെത്തുടര്‍ന്ന് മുന്നേറിയ ഓട്ടോ ഓഹരികളില്‍ ചൊവ്വാഴ്ച ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദം ദൃശ്യമായി.

നേട്ടവും നഷ്ടവും

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ് എന്നിവയുടെ ഓഹരികളാണ് ചൊവ്വാഴ്ച ക്ലോസിംഗ് ബെല്ലില്‍ ബിഎസ്ഇ സെന്‍സെക്‌സില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഇന്‍ഫോസിസ് 5.03%, ടെക് മഹീന്ദ്ര 2.42%, അദാനി പോര്‍ട്ട്‌സ് 2.40%, എച്ച്‌സിഎല്‍ ടെക്‌നോളജീസ് 1.78%, ടിസിഎസ് 1.00% എന്നിങ്ങനെ ഉയര്‍ന്നു.

ട്രെന്റ്, എറ്റേണല്‍, അള്‍ട്രാസെംകോ, എന്‍ടിപിസി, ടൈറ്റന്‍ എന്നിവയാണ് സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ട്രെന്റ് 1.79%, എറ്റേണല്‍ 1.18%, അള്‍ട്രാസെംകോ 0.91%, എന്‍ടിപിസി 0.75%, ടൈറ്റന്‍ 0.55% എന്നിങ്ങനെ കുറഞ്ഞു.

നിഫ്റ്റി മിഡ്ക്യാപ് 100 0.16% നേട്ടമുണ്ടാക്കിയപ്പോള്‍ നിഫ്റ്റി സ്‌മോള്‍ക്യാപ് 100 0.31% ഉയര്‍ന്നു, ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്‌സ് 1.89% ഇടിഞ്ഞു.

മേഖലാ സൂചികകള്‍

മേഖലാ സൂചികകളില്‍, നിഫ്റ്റി ഐടി 2.77%, നിഫ്റ്റി ഫാര്‍മ 0.80%, നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ 0.73%, നിഫ്റ്റി എഫ്എംസിജി 0.55%, നിഫ്റ്റി പിഎസ്‌യു ബാങ്ക് 0.15%, നിഫ്റ്റി പിഎസ്‌യു ബാങ്ക് 0.15% എന്നിങ്ങനെ പോസിറ്റീവ് ആക്കം പ്രകടമാക്കി.

നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയാണ് ഏറ്റവും വലിയ ഇടിവ് നേരിട്ടത്, 0.32%. നിഫ്റ്റി റിയല്‍റ്റി 0.29%, നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.08%, നിഫ്റ്റി ഓട്ടോ 0.07% എന്നിങ്ങനെ ഇടിവ് ദൃശ്യമായി.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version