ബോളിവുഡിലെ കില്ലാഡിക്കിന്ന് 58ാം പിറന്നാള്‍, അറിയുമോ അക്ഷയ് കുമാറിന്റെ 2500 കോടി രൂപയുടെ സമ്പത്തിന്റെ രഹസ്യം

കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അവരുടെ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയില്‍ നിക്ഷേപിക്കുന്നതിനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു – ചൈനീസ് അംബാസഡര്‍ സു ഫെയ്‌ഹോംഗ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

സിനിമയില്‍ എക്കാലവും ഒരുപോലെ തിളങ്ങിനില്‍ക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ ബോളിവുഡില്‍ എന്നും ഒരുപോലെ അവസരങ്ങള്‍ തേടിയെത്തുന്ന, വര്‍ഷത്തില്‍ നിരവധി സിനിമകള്‍ റിലീസ് ചെയ്യുന്ന ഒരു താരമുണ്ട്. ബോളിവുഡിന്റെ സ്വന്തം കില്ലാഡി, അക്ഷയ് കുമാര്‍. കാഴ്ചയില്‍ പ്രായം നാല്‍പ്പതുകള്‍ പിന്നിടില്ലെങ്കിലും ഇന്ന് അക്ഷയ് കുമാറിന്റെ 58-ാം പിറന്നാളാണ്. സിനിമയിലെ വിജയവും കാഴ്ചയിലെ യുവത്വും മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും ബോളിവുഡില്‍ മുന്‍നിരയിലാണ് താരം.

ഫോബ്‌സിന്റെ 2025ലെ കണക്ക് അനുസരിച്ച് 2,500 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ ആസ്തി. ചിട്ടയായ ജീവിതം മാത്രമല്ല, ചിട്ടയുള്ള സാമ്പത്തികശീലങ്ങളും അക്ഷയ്ക്കുണ്ട്. സിനിമ മാത്രമല്ല, അദ്ദേഹത്തിന്റെ വരുമാന മാര്‍ഗ്ഗം. ബിസിനസിലും അക്ഷയ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമ്പത്തിന്റെ വലിയൊരു ഭാഗം സിനിമയില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും സ്വന്തം നിര്‍മ്മാണ കമ്പനികളില്‍ നിന്നുമാണെങ്കിലും ബിസിനസിലും കാര്യമായ നിക്ഷേപം അക്ഷയ്ക്കുണ്ട്. ആഡംബര സൗധങ്ങളും കാറുകളും മുതല്‍ ആരോഗ്യം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മേഖലകളിലും താരത്തിന് നിക്ഷേപങ്ങളുണ്ട്.

സിനിമയിലെ പ്രതിഫലം

ഒരു സിനിമയ്ക്ക് 60 കോടി രൂപ മുതല്‍ 145 കോടി വരെയാണ് അക്ഷയ് പ്രതിഫലം വാങ്ങുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് അദ്ദേഹം. സിനിമയിലെ പ്രതിഫലം കൂടാതെ, പരസ്യങ്ങളില്‍ നിന്നും മറ്റുമായും വലിയൊരു തുക അദ്ദേഹത്തിന് വരുമാനമായി ലഭിക്കുന്നു.

ആഢംബര ജീവിതം

ഇന്ത്യയിലും വിദേശത്തുമായി നിരവധി ആഢംബര സൗധങ്ങള്‍ അക്ഷയ്ക്കുണ്ട്. മുംബൈയിലെ ജുഹുവില്‍ 80 കോടി രൂപ വിലയുള്ള ഒരു ഡ്യൂപ്ലെക്‌സ്, കാനഡയിലെ ടൊറന്റോയില്‍ സ്വന്തമായുള്ളൊരു കുന്നില്‍ ഒരു അപ്പാര്‍ട്‌മെന്റും ബംഗ്ലാവും ഭംഗിയുള്ള തടാകവും മൗറീഷ്യസില്‍ കടല്‍ക്കരയില്‍ ഒരു ബംഗ്ലാവ്, ഗോവയില്‍ പോര്‍ച്ചുഗീസ് ശൈലിയില്‍ ഒരു വില്ല എന്നിങ്ങനെ അനവധി ആഢംബര സൗധങ്ങള്‍ താരത്തിനുണ്ട്.

റോള്‍സ് റോയിസ് ഫാന്റം, മേഴ്‌സിഡെസ് ബെന്‍സ് ജിഎല്‍എസ്, റെയ്ഞ്ച് റോവര്‍ വോഗ്, പോര്‍ഷെ കെയ്ന്‍ തുടങ്ങിയ ആഢംബര കാറുകളും അദ്ദേഹത്തിനുണ്ട്.

നിര്‍മ്മാണ കമ്പനികള്‍

സിനിമയില്‍ അഭിനയത്തിന് പുറമേ നിര്‍മ്മാണ രംഗത്തും അക്ഷയ് ഉണ്ട്. ഹരി ഓം എന്റെര്‍ടെയ്ന്‍മെന്റ്, കെയ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ പേരുകളില്‍ അക്ഷയ് സിനിമയില്‍ ബുദ്ധിപൂര്‍വ്വ നിക്ഷേപങ്ങള്‍ നടത്തുന്നു. രുസ്തം, പാഡ് മാന്‍, മിഷന്‍ മംഗള്‍, ഗുഡ് ന്യൂസ് ,സൂര്യവംശി തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണം അക്ഷയുടെ നിര്‍മ്മാണക്കമ്പനികള്‍ ആയിരുന്നു.

മറ്റ് ബിസിനസുകള്‍

2023-ല്‍ അക്ഷയ് മിന്ത്രയില്‍ വസ്ത്ര ബ്രാന്‍ഡായ FORCE IX ആരംഭിച്ചു. ബോളിവുഡിലെ മറ്റുതാരങ്ങളായ ഷാരൂഖ് ഖാനെയും ജോണ്‍ എബ്രഹാമിനെയും പോലെ കായികരംഗത്തും അക്ഷയ് കുമാറിന് നിക്ഷേപങ്ങളുണ്ട്. ഖല്‍സ വാരിയേഴ്‌സ് എന്ന പേരില്‍ എന്ന കബഡി ടീമിന്റെ ഉടമകളിലൊരാളാണ് അക്ഷയ്. ആരോഗ്യത്തിനും ഫിറ്റ്‌നെസ്സിനും വളരെയധികം പ്രാധാന്യം നല്‍കുന്ന അക്ഷയക്ക് GOQii എന്ന കാലിഫോര്‍ണിയ ആസ്ഥാനമായ ഒരു ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം ഉള്ളതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കൂടാതെ ടു ബ്രദേഴ്‌സ് ഓര്‍ഗാനിക് ഫാംസ് എന്ന പൂനൈ ആസ്ഥാനമായ അഗ്രിടെക് സ്്റ്റാര്‍ട്ടപ്പിലും അക്ഷയ്ക്ക് നിക്ഷേപമുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version