ഒരു മാസത്തിനിടെ 17 ാം തവണയും റെക്കോഡ് ഉയരത്തില്‍ മാരുതി ഓഹരിവില; ലക്ഷ്യവില 18900 ലേക്ക് ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്‌സ്

രണ്ട് മാസത്തിനിടെ 32 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനവും മാരുതി ഓഹരിവില കുതിച്ചു. പൊതുവെ വാഹന ഓഹരികളിലെല്ലാം അനുകൂല വികാരം ദൃശ്യമാണ്. ഇതില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിരിക്കുന്നത് മാരുതിയാണ്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Marutisuzuki.com / Freepik / Wikimedia Commons

ജിഎസ്ടി ഇളവുകളും ഉല്‍സവകാലവും കാര്‍ വിപണിയെ ആവേശത്തിലാക്കിയതോടെ വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് കുതിച്ച് മാരുതി സുസുക്കി ഓഹരി വില. ബുധനാഴ്ചത്തെ (സെപ്റ്റംബര്‍ 24) വ്യാപാരത്തില്‍ മാരുതിയുടെ ഓഹരി വില 16,375 രൂപ എന്ന പുതിയ റെക്കോഡ് ഉയരത്തിലെത്തി. ഇന്ത്യന്‍ ഓഹരി വിപണിയില്‍ പൊതുവെ ദൃശ്യമായ ജാഗ്രത മാരുതി ഓഹരികളില്‍ കാണുന്നില്ല. നിക്ഷേപകര്‍ ആത്മവിശ്വാസത്തോടെയാണ് മാരുതി ഓഹരികള്‍ വാങ്ങുന്നത്.

ഒരു മാസത്തിനിടെ 17 ാം തവണയാണ് മാരുതി ഓഹരികള്‍ പുതിയ റെക്കോഡ് ഉയരത്തിലെത്തുന്നത്. ശക്തമായ ബുള്ളിഷ് വികാരമാണ് ഓഹരിയിലുള്ളത്. രണ്ട് മാസത്തിനിടെ 32 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനവും മാരുതി ഓഹരിവില കുതിച്ചു. പൊതുവെ വാഹന ഓഹരികളിലെല്ലാം അനുകൂല വികാരം ദൃശ്യമാണ്. ഇതില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയിരിക്കുന്നത് മാരുതിയാണ്.

ലക്ഷ്യവില 18900 ആയി ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്‌സ്

ഒന്നിലധികം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ മാരുതി സുസുക്കിക്ക് ഉയര്‍ന്ന ലക്ഷ്യവിലകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സ് മാരുതി ഓഹരി വില ലക്ഷ്യം 18,900 ആയി ഉയര്‍ത്തി. നേരത്തെ 13,800 ആയിരുന്നു ലക്ഷ്യവില. മാരുതി സുസുക്കിയുടെ ഓഹരികളുടെ റേറ്റിംഗ് ‘ന്യൂട്രല്‍’ എന്നതില്‍ നിന്ന് ‘ബൈ’ ആയി ഉയര്‍ത്തിട്ടുമുണ്ട്. ജിഎസ്ടി ഇളവുകളും ഓഫറുകളും മൂലം എന്‍ട്രി ലെവല്‍ കാറുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് സാക്‌സ് ചൂണ്ടിക്കാട്ടി.

നേരത്തെ, മോര്‍ഗന്‍ സ്റ്റാന്‍ലി ‘ഓവര്‍വെയ്റ്റ്’ റേറ്റിംഗ് നിലനിര്‍ത്തിക്കൊണ്ട് മാരുതിയുടെ ലക്ഷ്യ വില 18,360 ആയി ഉയര്‍ത്തിയിരുന്നു. ബാങ്ക് ഓഫ് അമേരിക്കയും മാരുതിയുടെ ലക്ഷ്യ വില 17,000 ആയി ഉയര്‍ത്തി. സിറ്റി, എച്ച്എസ്ബിസി തുടങ്ങിയ മറ്റ് ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളും മാരുതിയുടെ ലക്ഷ്യവില യഥാക്രമം 17,500 ഉം 17,000 ഉം ആയി ഉയര്‍ത്തി.

ഉല്‍സവത്തുടക്കം

നവരാത്രിയുടെ ആദ്യദിനം റെക്കോഡ് വില്‍പ്പനയാണ് മാരുതി നടത്തിയത്. കമ്പനിക്ക് ഏകദേശം 80,000 അന്വേഷണങ്ങള്‍ ലഭിക്കുകയും ഏകദേശം 30,000 പാസഞ്ചര്‍ വാഹനങ്ങള്‍ ഞായറാഴ്ച വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞ 35 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പ്രതിദിന വില്‍പ്പനകളിലൊന്നാണിത്. ജിഎസ്ടി പരിഷ്‌കരണത്തിന് പുറമേ അധിക വിലക്കുറവ് പ്രഖ്യാപിച്ചതിനുശേഷം, സെപ്റ്റംബര്‍ 18 ന് 75,000 ബുക്കിംഗുകള്‍ ലഭിച്ചതായും, പ്രതിദിനം 15,000 ത്തോളം ബുക്കിംഗുകള്‍ വരുന്നതായും വാഹന നിര്‍മ്മാതാവ് പറഞ്ഞു, ഇത് പതിവിലും 50% കൂടുതലാണ്.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version