റെക്കോഡ് തകര്‍ച്ചയ്ക്ക് ശേഷം നേട്ടത്തില്‍ വ്യാപാരം തുടങ്ങി ഇന്ത്യന്‍ രൂപ

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 88.4563 മൂല്യത്തിലെത്തിയ രൂപ വെള്ളിയാഴ്ച 4 പൈസ നേട്ടത്തില്‍ 88.44-ല്‍ വ്യാപാരം തുടങ്ങി. അമേരിക്കയിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും സ്ഥിതിവിശേഷവുമാണ് രൂപയ്ക്ക് നേട്ടമായതായി വിലയിരുത്തപ്പെടുന്നത്.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

വ്യാഴാഴ്ച റെക്കോഡ് താഴ്ചയിലെത്തിയ ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 88.4563 മൂല്യത്തിലെത്തിയ രൂപ വെള്ളിയാഴ്ച 4 പൈസ നേട്ടത്തില്‍ 88.44-ല്‍ വ്യാപാരം തുടങ്ങി. അമേരിക്കയിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളും സ്ഥിതിവിശേഷവുമാണ് രൂപയ്ക്ക് നേട്ടമായതായി വിലയിരുത്തപ്പെടുന്നത്.

ബുധനാഴ്ചയെ അപേക്ഷിച്ച് രൂപയുടെ മൂല്യം വ്യാഴാഴ്ച 0.39 ശതമാനം കുറഞ്ഞ് 88.4425 ആയിരുന്നു. ബുധനാഴ്ച ഇത് 88.1000 ആയിരുന്നു. യുഎസ് താരിഫിന്റെ ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലി്ച്ചുതുടങ്ങിയതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതിന് മുമ്പ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് രൂപ മൂല്യം റെക്കോഡ് താഴ്ചയിലെത്തിയത്. അന്ന് 88.36 ആയിരുന്നു രൂപയുടെ മൂല്യം.

ആഗസ്റ്റ് അവസാനത്തോടെയാണ് അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന 50 ശതമാനം താരിഫ് പ്രാബല്യത്തില്‍ വന്നത്. ഇത് നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലുള്ള ആത്മവിശ്വാസം കെടുത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിന്റെ പ്രതിഫലനം വിപണിയയില്‍ ഉണ്ടാകുമെങ്കിലും ഡോളറിന്റെ ദുര്‍ബലാവസ്ഥയും യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയും വരുംദിവസങ്ങളില്‍ രൂപയ്ക്ക് നേട്ടമാകുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

ആഗസ്റ്റില്‍ അമേരിക്കയില്‍ പണപ്പെരുപ്പം കൂടിയിരുന്നു. ഈ അവസ്ഥയെ നേരിടാന്‍ അടുത്ത ആഴ്ചയോടെ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്കുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡാറ്റ സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട കണക്ക് പ്രകാരം ഉപഭോക്തൃ വില സൂചിക ജൂലൈയെ അപേക്ഷിച്ച് 0.3 ശതമാനം കൂടി.

ഹെഡ്ജിംഗ് ആവശ്യങ്ങള്‍ക്കായി എണ്ണ,സ്വര്‍ണ്ണ ഇറക്കുമതിയില്‍ ഡോളറിന് ഡിമാന്‍ഡ് കൂടിയതും താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റികള്‍ വില്‍ക്കുന്നത് തുടരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണങ്ങളാണ്.

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version