റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും താരിഫേര്‍പ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ്

വെള്ളിയാഴ്ച നടക്കുന്ന ജി7 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ യോഗം യുക്രൈന്‍ സമാധാനകരാറിലേക്ക് നയിക്കുമെന്ന് ട്രംപ് കരുതുന്ന അമേരിക്കയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഉയര്‍ന്ന താരിഫ് എര്‍പ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളെന്ന നിലയ്്ക്കാണ് അമേരിക്ക ചെയ്തതുപോലെ ഇന്ത്യയ്ക്കും ചൈനയ്ക്കും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് മറ്റ് ജി7 രാഷ്ട്രങ്ങളെയും നിര്‍ബന്ധിക്കാനൊരുങ്ങുന്നത്. ഇതിലൂടെ റഷ്യയെ യുക്രൈന്‍ യുദ്ധത്തില്‍ നിന്നും പിന്മാറുന്നതിനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച നടക്കുന്ന ജി7 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ യോഗം യുക്രൈന്‍ സമാധാനകരാറിലേക്ക് നയിക്കുമെന്ന് ട്രംപ് കരുതുന്ന അമേരിക്കയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ അതിന് തയ്യാറായേക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാരണം അമേരിക്കയില്‍ നിന്നും വ്യത്യസ്തായാണ് യൂറോപ്യന്‍ യൂണിയന്‍ ഉപരോധവും താരിഫും കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, പ്രധാനപ്പെട്ട രണ്ട് വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന നിലപാടും യൂറോപ്യന്‍ യൂണിയനുണ്ട്. അതുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും ചൈനയില്‍ നിന്നുണ്ടാകുന്ന പ്രതികാരനടപടിയും ഇന്ത്യയുമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വ്യാപാര കരാറിനെ അത് ഏത് രീതിയില്‍ ബാധിക്കുമെന്ന ചിന്തയും അമേരിക്കയുടെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ നിന്നും യൂറോപ്യന്‍ യൂണിയനെ വിലക്കുന്നു.

ചൈനയും ഇന്ത്യയും എണ്ണ വാങ്ങുന്നത് കൊണ്ടാണ് റഷ്യന്‍ പ്രഡിഡന്റ് വ്‌ളാദിമര്‍ പുടിന് യുക്രൈനില്‍ യുദ്ധം നടത്തുന്നതിനുള്ള ഫണ്ടിംഗ് ലഭിക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. യുഎസ് ട്രഷറി വക്താവും ഇക്കാര്യം ആവര്‍ത്തിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാമ്പുറത്ത് നടത്തുന്ന യുദ്ധം അവസാനിക്കണമെന്ന് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ പങ്കാളികളാകണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായും ട്രഷറി വക്താവ് വെളിപ്പെടുത്തി. അതേസമയം എത്രത്തോളം താരിഫ് ചുമത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടതെന്ന് വക്താവ് തുറന്നുപറഞ്ഞില്ല. 50-100 ശതമാനം താരിഫ് ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ചുമത്താനാണ് അമേരിക്ക യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതെന്ന് സ്രോതസ്സുകള്‍ സൂചിപ്പിക്കുന്നു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version