ഉക്രെയ്ന്‍ യുദ്ധം തീരുന്നെന്ന പ്രതീതിയില്‍ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം; കേരളത്തില്‍ പവന് 320 രൂപ കുറഞ്ഞു, വിവാഹ സീസണ്‍ പൊടിപൊടിക്കുമോ?

ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ് ദൃശ്യമായി. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 73,880 രൂപയിലുമെത്തി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: Unsplash

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം, വെള്ളി വിലകള്‍ കുറയാന്‍ സാഹചര്യമൊരുങ്ങി. നിലവില്‍ നേരിയ മുന്നേറ്റത്തോടെ ഔണ്‍സിന് 340 രൂപയാണ് അന്താരാഷ്ട്ര വില. രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ഇത് താഴുമെന്ന് വിദഗ്ധര്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ഒക്ടോബര്‍ 3 ലെ ഗോള്‍ഡ് കോണ്‍ട്രാക്റ്റ് 10 ഗ്രാമിന് 99,398 രൂപ എന്ന നിരക്കില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല. അതേസമയം എംസിഎക്‌സ് സില്‍വര്‍ സെപ്റ്റംബര്‍ 5 ലെ കരാറുകള്‍ 0.34 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 1,13,202 എന്ന നിരക്കിലായിരുന്നു വ്യാപാരം.

ട്രംപിന്റെ ഇടപെടല്‍

റഷ്യന്‍ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ ഉക്രെയ്ന്‍ പ്രസിഡന്റ്  സെലെന്‍സ്‌കിയുമായും നിരവധി യൂറോപ്യന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. പിന്നീട്, പുടിനുമായി സംസാരിച്ചതായും പുടിനും സെലെന്‍സ്‌കിയും തമ്മിലുള്ള ഒരു ത്രികക്ഷി കൂടിക്കാഴ്ച നടക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇത് വര്‍ധിപ്പിച്ചിരിക്കുന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കപ്പെടുന്നത് നിക്ഷേപകരുടെ റിസ്‌ക് എടുക്കാനുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും സ്വര്‍ണ്ണത്തില്‍ ലാഭം ബുക്ക് ചെയ്ത് ഓഹരികളിലേക്കും മറ്റും നീങ്ങാനുള്ള പ്രവണത ഉയര്‍ത്തുകയും ചെയ്യും. സ്വര്‍ണ വിലകള്‍ കുറയാനും ഇത് ഇടയാക്കും. ഒപ്പം യുഎസ് ഫെഡ് പ്രഖ്യാപനങ്ങളും ഈയാഴ്ച സ്വര്‍ണവിപണി ഉറ്റു നോക്കുന്നു. 

കേരളത്തില്‍ ആശ്വാസം

കേരളത്തില്‍ ചിങ്ങമാസം പിറന്നുകഴിഞ്ഞു. വിവാഹങ്ങളുടെ സീസണ് തുടക്കമായിരിക്കുന്നു. സ്വര്‍ണത്തിന്റെ വ്യാപാരവും വരും ദിവസങ്ങളില്‍ വലിയതോതില്‍ ഉയരും. ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണവില സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് ആശങ്കയാണ്. അന്താരാഷ്ട്ര സാഹചര്യം അനുകൂലമാവുന്നത് കേരളത്തിലെ വിപണിയെയും തുണയ്ക്കും. 

ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ് ദൃശ്യമായി. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 73,880 രൂപയിലുമെത്തി. 

(This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)

(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version